സഞ്ജയ് ജെയിൻ ദീർഘകാലമായി ശ്രമിക്കുന്നത് അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ; എല്ലാത്തിനും ചരടുവലിക്കുന്നത് ബിജെപി നേതാവ് വസുന്ധര രാജെയും; എട്ടുമാസം മുമ്പ് സഞ്ജയ് ജെയിൻ തന്നെയും സമീപിച്ചിരുന്നു എന്ന് വ്യക്തമാക്കി കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഗുഡ; രാജസ്ഥാനിൽ രാഷ്ട്രീയ വിവാദങ്ങൾ അവസാനിക്കുന്നില്ല
മറുനാടൻ ഡെസ്ക്
ജയ്പുർ: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ നേരിട്ട് പങ്കുണ്ടെന്ന് കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഗുഡ. പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത സഞ്ജയ് ജെയിൻ എട്ടുമാസം മുമ്പ് താനുമായി ബന്ധപ്പെട്ടിരുന്നു എന്ന് രാജേന്ദ്ര ഗുഡ വ്യക്തമാക്കി. സഞ്ജയ് ജെയ്ൻ അട്ടിമറി നീക്കങ്ങളുമായി ദീർഘകാലം സജീവമായിരുന്നുവെന്ന് രാജേന്ദ്ര ഗുഡ വാർത്താ ഏജൻസിയോട് പറഞ്ഞു. അന്ന് അയാൾ പറഞ്ഞത് 'വസുന്ധര ജി' അടക്കമുള്ളവരുമായി സംസാരിക്കണം എന്നായിരുന്നു എന്നും ഗുഡ പറയുന്നു. അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ അന്ന് നീക്കങ്ങൾ നടത്തിയത് സഞ്ജയ് ജെയിനെ കൂടാതെ മൂന്ന് ഇടനിലക്കാർ കൂടിയാണ് എന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കുന്നു. എന്നാൽ പിന്നീട് അത്തരം നീക്കങ്ങൾ ശക്തമായില്ല എന്നും ഗുഡ പറയുന്നു.
അശോക് ഗെഹ്ലോത് സർക്കാരിരെ വസുന്ധര രാജെ സഹായിക്കുന്നുവെന്ന ആരോപണം ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി ഉന്നയിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് എംഎൽഎയുടെ പുതിയ വെളിപ്പെടുത്തൽ. വസുന്ധര രാജെ തന്നോട് അടുപ്പമുള്ള കോൺഗ്രസ് എംഎൽഎമാരുമായി ഫോണിൽ ബന്ധപ്പെട്ട് അശോക് ഗെഹ്ലോത് സർക്കാരിനെ പിന്തുണയ്ക്കാൻ അഭ്യർഥിച്ചു എന്നായിരുന്നു രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എംപി ഹനുമാൻ ബെനിവാളിന്റെ ആരോപണം. ജാട്ട് വിഭാഗത്തിൽപ്പെട്ട എംഎൽഎമാരെ വിളിച്ച് സച്ചിൻ പൈലറ്റ് ക്യാമ്പിൽനിന്ന് അകലം പാലിക്കണമെന്ന് രാജെ ആവശ്യപ്പെട്ടതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്ന് ഹനുമാൻ ബെനിവാൾ അവകാശപ്പെട്ടിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ അട്ടിമറി ശ്രമത്തെ കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് സഞ്ജയ് ജെയിനെ അറസ്റ്റു ചെയ്തത്.
സംസ്ഥാനത്തെ ജനങ്ങൾ നിരവധി പ്രശ്നങ്ങൾക്ക് മുന്നിൽ പകച്ച് നിൽക്കുമ്പോൾ കോൺഗ്രസ് തമ്മിലടിക്കുകയാണെന്ന് കുറ്റപ്പെടുത്തി വസുന്ധര രാജെ ഇന്നലെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിലെ തമ്മിലടിക്ക് രാജസ്ഥാനിലെ ജനങ്ങൾ വലിയ വില നൽകേണ്ടി വരുന്നത് നിർഭാഗ്യകരമാണെന്നും അവർ ട്വിറ്ററിൽ വ്യക്തമാക്കി. കോവിഡ് മഹാമാരി, വെട്ടുകിളി ആക്രമണം, സ്ത്രീകൾക്കെതിരേയുള്ള ആക്രമണം, വൈദ്യുതി എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ സംസ്ഥാനം നേരിടുമ്പോഴാണ് കോൺഗ്രസിലെ തമ്മിലടിയെന്നും വസുന്ധര കുറ്റപ്പെടുത്തി. ജനങ്ങളുടെ താത്പര്യങ്ങളാണ് എന്തിനെക്കാളും വലുത്. കോൺഗ്രസ് ജനങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു. കോൺഗ്രസിനുള്ളിലെ തർക്കത്തിനിടയിലേക്ക് ബിജെപിയേയും ബിജെപി നേതാക്കളുടെയും പേര് വലിച്ചിഴക്കുന്നതിൽ അർഥമില്ലെന്നും വസുന്ധര രാജെ ട്വിറ്ററിലൂടെ വ്യക്തമാക്കി.
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ ബിജെപി എന്നാണ് കോൺഗ്രസ് ആരോപണം. ഹരിയാനയിലെ ബിജെപി സർക്കാരാണ് രാജസ്ഥാനിലെ കോൺഗ്രസ് ഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. സച്ചിൻ പൈലറ്റും സംഘവും ഹരിയാനയിലെ റിസോർട്ടിൽ കഴിയുന്നതും അവരെ ചോദ്യം ചെയ്യാനെത്തിയ രാജസ്ഥാൻ പൊലീസിനെ ഹരിയാന പൊലീസ് തടഞ്ഞതും ഇതിന് തെളിവാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ചൂണ്ടിക്കാട്ടുന്നു. ‘രാജസ്ഥാൻ പൊലീസിനേക്കാൾ ഹരിയാന പൊലീസിനെയാണോ സച്ചിൻ പൈലറ്റ് വിശ്വസിക്കുന്നത്? ഈ എംഎൽഎമാർ കോൺഗ്രസ് അംഗങ്ങളാണെങ്കിലും അവരിപ്പോൾ ഹരിയാന പൊലീസിന്റെ സംരക്ഷണത്തിലാണ്. ഓപ്പറേഷന് പിന്നിൽ ബിജെപിയാണ് എന്നതിന്റെ തെളിവാണ് ഇത്. അവരത് നിഷേധിക്കുന്നുമില്ല’, പവൻ ഖേര പറഞ്ഞു.
അടുത്ത ഒരു വർഷത്തിനുള്ളിൽ രാജസ്ഥാൻ മുഖ്യമന്ത്രി പദവി തനിക്ക് നൽകാനുള്ള തീരുമാനം എടുത്ത ശേഷം മാത്രം താനുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയാൽ മതിയെന്ന നിലപാടാണ് സച്ചിൻ പൈലറ്റിന്റേത്. തനിക്ക് മുഖ്യമന്ത്രിപദം പ്രഖ്യാപിക്കാത്തപക്ഷം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായോ രാഹുൽ ഗാന്ധിയുമോ ചർച്ചയ്ക്കില്ലെന്ന് പ്രിയങ്കാ ഗാന്ധിയുമായുള്ള ചർച്ചയിൽ പൈലറ്റ് വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കോൺഗ്രസ് നേതൃത്വം ആദ്യം പരസ്യമായി തന്റെ മുഖ്യമന്ത്രി പദം സംബന്ധിച്ച പ്രഖ്യാപനം നടത്താതെ ഇനി ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന നിലപാടാണ് സച്ചിൻ സ്വീകരിക്കുന്നത്.
കഴിഞ്ഞ ദിവസം, ഹരിയാനയിലെ മനേസറിൽ വിമത എംഎൽഎമാർ തങ്ങുന്ന ഹോട്ടലിലേക്ക് എത്തിയ രാജസ്ഥാൻ പൊലീസിനെ ഹരിയാന പൊലീസ് തടഞ്ഞത് നാടകീയ രംഗങ്ങൾക്ക് കാരണമായിരുന്നു. രാജസ്ഥാൻ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പാണ് വിമത എംഎൽഎമാകെ കാണാനായി മനേസറിലെ ഹോട്ടലിലെത്തിയത്. എന്നാൽ, ഇവരെത്തിയ വാഹനം ഹരിയാന പൊലീസ് തടയുകയായിരുന്നു. രാജസ്ഥാൻ പൊലീസിനെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നു പറഞ്ഞാണ് ഹരിയാന പൊലീസ് വാഹനം വഴിയിൽ തടഞ്ഞത്. ചിലരെ ചോദ്യം ചെയ്യാനാണ് വന്നതെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചെങ്കിലും നിലപാട് മാറ്റാൻ ഹരിയാന പൊലീസ് തയ്യാറായില്ല. ഒടുവിൽ, ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിനും വാക്തർക്കങ്ങൾക്കുമൊടുവിലാണ് രാജസ്ഥാൻ പൊലീസിന് റിസോർട്ടിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചത്.
കോൺഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനിൽ നിന്ന് വിമത എംഎൽഎമാർ ബിജെപി ഭരണത്തിലുള്ള ഹരിയാനയിലെ റിസോർട്ടിലെത്തിയതിനു പിന്നിൽ ബിജെപിയുടെ കുത്സിത നീക്കമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നിഷേധിച്ചു. ഹരിയാനയിലെ സ്വകാര്യ റിസോർട്ടുകളിൽ ആർക്കു വേണമെങ്കിലും താമസിക്കാം, അതിനു പിന്നിൽ ഞങ്ങൾക്ക് പങ്കൊന്നുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അശോക് ഗെലോട്ട് സർക്കാരിനെതിരെ പടനീക്കം നടത്തിയതിനെത്തുടർന്ന് വിമത എംഎൽഎമാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഭരണം അസ്ഥിരപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിലാണ് നടപടി. ഇതേക്കുറിച്ചുള്ള അന്വേഷണച്ചുമതലയാണ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിനുള്ളത്.
Stories you may Like
- രാജസ്ഥാനിൽ ഭരണം പിടിക്കാൻ കച്ചകെട്ടിയ ബിജെപിക്ക് വെല്ലുവിളിയായി വസുന്ധരയുടെ പിണക്കം!
- ഭജൻലാൽ ശർമയുടെ സ്ഥാനക്കയറ്റം കേന്ദ്രനേതൃത്വത്തിന്റെ സസ്പെൻസ്
- പ്രമുഖരെ 'വെട്ടിയ' ഭജൻ ലാലിനെ നിർദേശിച്ചത് വസുന്ധര രാജ സിന്ധ്യ
- രാജസ്ഥാനിൽ ആരാകും മുഖ്യമന്ത്രി? ബിജെപി അധികാരം ഉറപ്പിച്ചതോടെ പ്രമുഖരുടെ നിര
- ഭജൻലാൽ ശർമ രാജസ്ഥാൻ മുഖ്യമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍