Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുവാക്കളുടെ വരവിനെ സ്വാഗതം ചെയ്യുമ്പോഴും ആശങ്ക ഒഴിയാതെ മുതിർന്ന നേതാക്കൾ; വളർച്ച മുരടിപ്പിന് പരിഹാരമായി മുന്നോട്ട് വെക്കുന്നത് ഒരു നേതാവിന് രണ്ട് തവണ മാത്രം രാജ്യസഭ അംഗത്വം എന്ന നിർദ്ദേശവും; കോൺഗ്രസ്സിന്റെ സമൂല മാറ്റത്തിനായി വേറിട്ട നിർദ്ദേശങ്ങളുമായി ചിന്തൻ ശിബിരം; ഇനി നിർണ്ണായകം പ്രവർത്തക സമിതി യോഗത്തിലെ അംഗീകാരം

യുവാക്കളുടെ വരവിനെ സ്വാഗതം ചെയ്യുമ്പോഴും ആശങ്ക ഒഴിയാതെ മുതിർന്ന നേതാക്കൾ; വളർച്ച മുരടിപ്പിന് പരിഹാരമായി മുന്നോട്ട് വെക്കുന്നത് ഒരു നേതാവിന് രണ്ട് തവണ മാത്രം രാജ്യസഭ അംഗത്വം എന്ന നിർദ്ദേശവും; കോൺഗ്രസ്സിന്റെ സമൂല മാറ്റത്തിനായി വേറിട്ട നിർദ്ദേശങ്ങളുമായി ചിന്തൻ ശിബിരം; ഇനി നിർണ്ണായകം പ്രവർത്തക സമിതി യോഗത്തിലെ അംഗീകാരം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജപിക്കൊപ്പം എത്തുന്നില്ലെന്ന പൊതുവിലയിരുത്തലിന്റെയും സമീപ തെരഞ്ഞെടുപ്പുകളിലെ സമാനതകളില്ലാത്ത പരാജയത്തിന്റെയും പശ്ചാത്തലത്തിൽ സമൂലമാറ്റത്തിനൊരുങ്ങി കോൺഗ്രസ്സ്.കോൺഗ്രസ്സിന്റെ രീതികളെ ഉടച്ചുവാർക്കുന്ന തരത്തിലുള്ള നിരവധി നിർദ്ദേശങ്ങൾക്കാണ് ചിന്തൻശിബിരത്തിൽ അവസരമൊരുങ്ങിയത്.സംഘടനയിലും തിരഞ്ഞെടുപ്പുരംഗത്തും എസ്.സി., എസ്.ടി., ഒ.ബി.സി., ന്യൂനപക്ഷ വിഭാഗങ്ങൾക്കും 50 വയസ്സിൽ താഴെയുള്ളവർക്കും വനിതകൾക്കും ബൂത്തുതലംമുതൽ പ്രവർത്തകസമിതിവരെ സംവരണം വേണമെന്നാണ് കോൺഗ്രസ് ചിന്തൻശിബിരത്തിൽ അവതരിപ്പിച്ച കരടുപ്രമേയം ആവശ്യപ്പെടുന്നത്.

പാർട്ടി സ്ഥാനങ്ങളും പാർലമെന്ററി സ്ഥാനങ്ങളും നേതാക്കൾക്ക് നൽകുന്നതിൽ കർശനമായ മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ചില നേതാക്കൾ മാത്രം ജീവിതകാലം മുഴുവൻ സ്ഥാനമാനങ്ങളും മുറുകെപ്പിടിച്ച് മുന്നോട്ട് പോകുന്നത് പാർട്ടിയുടെ വളർച്ചയെ മുരടിപ്പിക്കുമെന്ന് ചിന്തൻ ശിബിരത്തിൽ വിമർശനം ഉയർന്നു.

ഒരു നേതാവിന് തുടർച്ചയായി രണ്ട് തവണ മാത്രം രാജ്യസഭാംഗത്വം നൽകിയാൽ മതിയെന്ന് കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ ശുപാർശ. നാളെ ചേരുന്ന പ്രവർത്തക സമിതി കൂടി അംഗീകരിച്ചാൽ ശുപാർശ നടപ്പിലാകും. യുവപ്രാതിനിധ്യത്തെ മുതിർന്ന നേതാക്കൾ സ്വാഗതം ചെയ്യുന്നുവെങ്കിലും പലരും ആശങ്കയിലാണ്. രാഹുൽ ഗാന്ധി വൈകാതെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് പ്രതിനിധികളിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ടു.

ഒരാൾക്ക് തുടർച്ചയായി രണ്ട് തവണ മാത്രം രാജ്യസഭാ സീറ്റ് എന്ന നിർദ്ദേശം ഈ ചർച്ചയുടെ ഭാഗമായാണ് ഉയർന്നുവന്നത്. ലോക്സഭ, നിയമസഭ, വിവിധ ഘടകങ്ങളിലെ ഭാരവാഹിത്വം എന്നിവയിലും നിയന്ത്രണങ്ങൾക്ക് ശുപാർശയുണ്ട്. ഞായറാഴ്ച രാവിലെ 11 മണിക്ക് ചേരുന്ന പ്രവർത്തക സമിതി യോഗം ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് അന്തിമ തീരുമാനം എടുക്കും.

ചിന്തൻ ശിബിരത്തിലെ മറ്റൊരു പ്രധാന ചർച്ച യുവപ്രാതിനിധ്യമാണ്. എന്നാൽ ഇപ്പോൾ വലിയ സ്ഥാനങ്ങളിലിരിക്കുന്ന പല മുതിർന്ന നേതാക്കളും ഇക്കാര്യത്തിൽ പരസ്പരം ആശങ്ക പങ്കുവെക്കുന്നുണ്ട്. എങ്കിലും യുവജന പ്രതിനിധ്യം വേണമെന്നുതന്നെയാണ് ഇവർ പുറമേ നിലപാടെടുക്കുന്നത്. നിർദേശത്തെ സ്വാഗതം ചെയ്യുന്നു എന്ന് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വ്യക്തമാക്കി.

പാർലമെന്റിലും നിയമസഭയിലും സംവരണം വേണമെന്ന നിർദേശവും സംഘടനാസമിതി മുന്നോട്ടുവെച്ചതായി അംഗം കെ. രാജു പറഞ്ഞു. നേരത്തേ പാർലമെന്റിൽ ഈ സമീപനത്തെ കോൺഗ്രസ് എതിർത്തിരുന്നു. ചില സന്ദർഭങ്ങളിൽ തന്ത്രപരമായ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് സമിതി കൺവീനർ സൽമാൻ ഖുർഷിദ് പറഞ്ഞു.

സാമൂഹികനീതി ഉപദേശകസമിതി രൂപവത്കരിച്ച് വിവിധ സാമുദായിക വിഭാഗങ്ങൾക്കുള്ള നീതിനിഷേധം പഠിക്കും. ഭരണത്തിലും പാർട്ടിയിലും പ്രാതിനിധ്യമില്ലാത്ത ഉപജാതികളെ കണ്ടെത്തി അവർക്കും അവസരം നൽകും. ആറുമാസത്തിലൊരിക്കൽ പ്രവർത്തകസമിതി, പി.സി.സി., ഡി.സി.സി. എന്നിവ യോഗം ചേർന്ന് ഈ വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ വിലയിരുത്തും. പൊതുമേഖലാ സ്ഥാപനങ്ങളിൽ കോൺട്രാക്ട് നിയമനം വന്നതോടെ എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങളുടെ തൊഴിലവസം കുറഞ്ഞതു പരിഹരിക്കാൻ സ്വകാര്യമേഖലയിൽ സംവരണം വേണെമന്ന നയവും കോൺഗ്രസ് മുന്നോട്ടുവെക്കുന്നു.

യുവാക്കൾക്ക് 50 ശതമാനം സംവരണം അനുവദിക്കണമെന്ന ആവശ്യത്തിനൊപ്പം 65 വയസ്സുകഴിഞ്ഞവർ സജീവ രാഷ്ട്രീയത്തിൽനിന്ന് മാറി ഉപദേശകരുടെ റോളിലേക്ക് പ്രവേശിക്കണമെന്നാണ് യുവജന ശാക്തീകരണ സമിതിയുടെ കരടു റിപ്പോർട്ട് നിർദേശിക്കുന്നത്. തിരഞ്ഞെടുപ്പിനായി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി,പ്രചാരണത്തിന് പ്രത്യേക സമിതി,ഭരണഘടന പാലിച്ചു മാത്രം പ്രവർത്തനം,വർഷത്തിൽ രണ്ട് പ്രവർത്തക സമിതി യോഗങ്ങളും ഒരു പി.സി.സി. ജനറൽ ബോഡിയും,പാർലമെന്ററി ബോർഡ് ഉപസമിതി എന്നിവയാണ് മുന്നോട്ട് വെക്കുന്ന മറ്റുനിർദ്ദേശങ്ങൾ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP