Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വയനാട് ഓഫീസിലെ എസ്എഫ്‌ഐ അക്രമത്തെ കുറിച്ചുള്ള രാഹുലിന്റെ പരാമർശം ഉദയ്പൂർ കൊലയുമായി കൂട്ടിക്കെട്ടി വ്യാജ വീഡിയോ പ്രചരണം; ബിജെപി നേതാക്കൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ്; വീഡിയോ സംപ്രേഷണം ചെയ്ത സീ ന്യൂസിന് എതിരെയും കേസ്

വയനാട് ഓഫീസിലെ എസ്എഫ്‌ഐ അക്രമത്തെ കുറിച്ചുള്ള രാഹുലിന്റെ പരാമർശം ഉദയ്പൂർ കൊലയുമായി കൂട്ടിക്കെട്ടി വ്യാജ വീഡിയോ പ്രചരണം; ബിജെപി നേതാക്കൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ്; വീഡിയോ സംപ്രേഷണം ചെയ്ത സീ ന്യൂസിന് എതിരെയും കേസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ഉദയ്പൂർ അരുംകൊലയുമായി കൂട്ടിക്കെട്ടി വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന് ബിജെപി നേതാക്കൾക്ക് എതിരെ ആരോപണം. കേന്ദ്രമന്ത്രി രാജ്യവർദ്ധൻ സിങ് റാത്തോഡ് അടക്കമുള്ള ബിജെപി നേതാക്കൾ വീഡിയോ മനഃപൂർവം ഷെയർ ചെയ്‌തെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് കത്തയച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് സീ ന്യൂസ് സംപ്രേഷണം ചെയ്ത വീഡിയോ ആണ് തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് ബിജെപി നേതാക്കൾ പ്രചരിപ്പിക്കുന്നത്. വീഡിയൊ വ്യാജമായതുകൊണ്ടാണ് മറ്റു ചാനലുകളൊന്നിലും വരാത്തത്. സീ ചാനലിനെതിരെ നിയമ നടപടി ആരംഭിച്ചതായും കത്തിൽ ചൂണ്ടിക്കാട്ടി.

വയനാട് ഓഫീസിന് നേരേ എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തെ കുറിച്ചാണ് രാഹുൽ മാധ്യമങ്ങളോട് സംസാരിച്ചത്. എന്നാൽ, അത് ഉദയ്പൂുരിൽ കനയ്യലാലിന്റെ കൊലപാതകത്തെ കുറിച്ചുള്ളതാണെന്ന തരത്തിൽ ബിജെപി നേതാക്കൾ പ്രചരിപ്പിച്ചെന്നാണ് ആരോപണം. വീഡിയോ സ്ഥിരീകരിക്കും മുമ്പേ, രാജ്യവർദ്ധൻ റാത്തോഡിനെ കൂടാതെ, സുബ്രത് പാഠക് എംപി, കമലേഷ് സായ്‌നി എംഎൽഎ തുടങ്ങിയവർ അത് ഷെയർ ചെയ്തു. റാത്തോഡ് ആദ്യം വീഡിയോ ഡിലീറ്റ് ചെയ്ത ശേഷം വീണ്ടും അപ് ലോഡ് ചെയ്തു. മുന്നറിയിപ്പ് നൽകിയിട്ടും റാത്തോഡ് ഇങ്ങനെ ചെയ്തത് മനഃപൂർവമാണെന്നും ജയ്‌റാം രമേശ് കുറ്റപ്പെടുത്തി.

ഇന്ന് മാപ്പ് പറഞ്ഞില്ലെങ്കിൽ, നിയമനടപടി സ്വീകരിക്കുമെന്നാണ് കോൺഗ്രസ് മുന്നറിയിപ്പ്. എന്നാൽ, ബിജെപി ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. സംഭവത്തെ രാഹുലും ട്വീറ്റിലൂടെ അപലപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP