Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരാൾക്ക് ഒരു പദവി എന്ന ഉദയ്പൂർ പ്രഖ്യാപനം മാനിക്കണം എന്ന് രാഹുൽ തറപ്പിച്ച് പറഞ്ഞതോടെ അശോക് ഗെഹ്ലോട്ടിന് വഴിമുട്ടി; കോൺഗ്രസ് അധ്യക്ഷനായാൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് സൂചന; സച്ചിൻ പൈലറ്റിനെ വാഴിക്കാൻ ഹൈക്കമാൻഡ്; ബദൽ പേരുകളുമായി ഗെഹ്ലോട്ടും

ഒരാൾക്ക് ഒരു പദവി എന്ന ഉദയ്പൂർ പ്രഖ്യാപനം മാനിക്കണം എന്ന് രാഹുൽ തറപ്പിച്ച് പറഞ്ഞതോടെ അശോക് ഗെഹ്ലോട്ടിന് വഴിമുട്ടി; കോൺഗ്രസ് അധ്യക്ഷനായാൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് സൂചന; സച്ചിൻ പൈലറ്റിനെ വാഴിക്കാൻ ഹൈക്കമാൻഡ്; ബദൽ പേരുകളുമായി ഗെഹ്ലോട്ടും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാഹുൽ ഗാന്ധിയുമായി സംസാരിച്ചതോടെ അശോക് ഗെഹ്ലോട്ട് അയഞ്ഞു. കോൺഗ്രസ് അധ്യക്ഷനായാൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് ഗെഹ്ലോട്ട് സൂചിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷന്മാർ മുഖ്യമന്ത്രി സ്ഥാനം വഹിച്ച ചരിത്രമില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടാൽ പാർട്ടി അധ്യക്ഷനായി പ്രവർത്തിക്കും. രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് ഗെഹ്ലോട്ടിന്റെ പ്രതികരണം.

ഒരാൾക്ക് ഒരു പദവി' എന്ന ഉദയ്പുർ പ്രഖ്യാപനം പ്രാവർത്തികമാക്കണം എന്നാണ് ചർച്ചയിൽ രാഹുൽ നിലപാട് സ്വീകരിച്ചത്. ഗെലോട്ട് ഒഴിഞ്ഞാൽ സച്ചിൻ പൈലറ്റിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഥമ പരിഗണന. ഇരുപദവികളും വഹിക്കുന്നതിന് തടസമില്ലെന്ന ഗെലോട്ടിന്റെ നിലപാട് കൊച്ചിയിലെ വാർത്താസമ്മേളനത്തിലും രാഹുൽ ഗാന്ധി തള്ളിയിരുന്നു. ഒരാൾക്ക് ഒരു പദവി എന്ന ചിന്തൻ ശിബിർ പ്രഖ്യാപനം എല്ലാവർക്കും ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക ആശയധാരയെ പ്രതിനിധീകരിക്കുന്ന ചരിത്രപരമായ പദവിയാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനമെന്ന് രാഹുൽ ഗാന്ധി ഓർമിപ്പിച്ചു. എന്നാൽ രാഹുൽ ഇക്കാര്യം തുറന്നടിക്കും മുമ്പ് ഗെഹ്ലോട്ട്, ഇരുപദവികളും ഒരുപോലെ വഹിക്കാനാവും എന്നാണ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനാണ് ഹൈക്കമാൻഡ് പിന്തുണ. സച്ചിൻ പൈലറ്റ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുകയും, വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിസിസി അധ്യക്ഷൻ ഗോവിന്ദ് ദൊതസര അല്ലെങ്കിൽ ശാന്തി ധരിവാൾ എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗെലോട്ട് നിർദ്ദേശിക്കുന്നത്. സ്പീക്കർ സി.പി.ജോഷിയും മുഖ്യമന്ത്രിക്കസേരക്കായി നീക്കം നടത്തുന്നുണ്ട്.

ണ്ട്. ബുധനാഴ്ച കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിച്ചതിന് ശേഷം താനും ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിനുണ്ടെന്ന് ഗെഹ്ലോട്ട് സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് സിപി ജോഷിയുടെ പേര് നിർദ്ദേശിച്ചെന്നും റിപ്പോർട്ടുകൾ വരുന്നു. 2020 ജൂണിൽ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ വിമത നീക്കം നടന്നപ്പോൾ ഗെലോട്ടിനെ സഹായിച്ചത് സിപി ജോഷിയുടെ സഹായമാണ്. സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി വരെ ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP