Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202301Wednesday

സോണിയ ഗാന്ധിയുമായി എ കെ ആന്റണിയുടെ നിർണായക കൂടിക്കാഴ്ച; രാജസ്ഥാൻ പ്രതിസന്ധിക്ക് ആന്റണിയുടെ പക്കൽ എന്തുമരുന്നുണ്ട് എന്നറിയാൻ ആകാംക്ഷയോടെ മറ്റുനേതാക്കൾ; ഡൽഹിയിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ചയ്ക്ക് ഗലോട്ടും; മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന് സൂചന; ഗെലോട്ടില്ലെങ്കിൽ ദിഗ് വിജയ് സിങ് മത്സരിക്കാനും സാധ്യത

സോണിയ ഗാന്ധിയുമായി എ കെ ആന്റണിയുടെ നിർണായക കൂടിക്കാഴ്ച; രാജസ്ഥാൻ പ്രതിസന്ധിക്ക് ആന്റണിയുടെ പക്കൽ എന്തുമരുന്നുണ്ട് എന്നറിയാൻ ആകാംക്ഷയോടെ മറ്റുനേതാക്കൾ; ഡൽഹിയിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ചയ്ക്ക് ഗലോട്ടും; മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന് സൂചന; ഗെലോട്ടില്ലെങ്കിൽ ദിഗ് വിജയ് സിങ് മത്സരിക്കാനും സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി വാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയെങ്കിലും, പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്ക് കൈത്താങ്ങാണ് എ കെ ആന്റണി. രാജസ്ഥാൻ പ്രശ്‌നം കീറാമുട്ടിയായപ്പോൾ, സോണിയ ഗാന്ധി ആന്റണിയെ വിളിച്ചുവരുത്തിയതും വെറുതയെല്ല. 81 കാരനായ നേതാവിന് പാർട്ടിയിലുള്ള സ്വാധീനം തന്നെ കാരണം. വൈകിട്ട് അഞ്ചുമണിക്കാണ് ആന്റണി സോണിയയെ കാണുക. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സോണിയെ കാണാൻ ഡൽഹിയിലെത്തിയിട്ടുണ്ട്.

തങ്ങളുടെ വിശ്വസ്തൻ പൊടുന്നനെ തങ്ങളെ കൈവിട്ടത് ഗാന്ധി കുടുബത്തെ ഞെട്ടിച്ചിരുന്നു. ഗെലോട്ടുമായുള്ള ആശയവിനിമയം പൂർണമായും അടഞ്ഞിട്ടില്ലെങ്കിലും മറ്റ് വഴികൾ കൂടി തേടുകയാണ് നേതൃത്വം. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയിൽ സോണിയാ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് എ.കെ.ആന്റണി നിർദേശിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ കൂടിക്കാഴ്ചയെ കുറിച്ച് കൂടുതലൊന്നും പറയാൻ ആന്റണി തയ്യാറായില്ല.

യാത്രയ്ക്ക് മുന്നോടിയായി ഗെലോട്ട് സംസ്ഥാനത്തെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. കമൽനാഥ്, അംബിക സോണി എന്നിവർ നേരത്തെ ഗെലോട്ടുമായി സംസാരിച്ചിരുന്നു. ഇതും ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പൂർണമായും തള്ളിയിട്ടില്ല എന്ന സൂചനയാണ് നൽകുന്നത്. അതിനിടെ ഗെലോട്ടിനെ വിമർശിച്ച് ഛത്തീസ്‌ഗഡിലെ മുതിർന്ന നേതാവും മന്ത്രിയുമായ ടി.എസ്.സിങ് ദേവ് രംഗത്തെത്തി. എംഎൽഎമാരെ നിയന്ത്രിക്കാൻ കഴിയാത്ത ആൾ എങ്ങനെ പാർട്ടിയെ എങ്ങനെ നയിക്കുമെന്നായിരുന്നു വിമർശനം. അതേസമയം നേരത്തെ ഡൽഹിയിലെത്തിയ സച്ചിൻ പൈലറ്റ് ഹൈക്കമാൻഡുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

സോണിയയുമായുള്ള കൂടിക്കാഴ്ചയിൽ താൻ രാജസ്ഥാൻ മുഖ്യമന്ത്രി പദം ഉടനെ ഒഴിയാൻ തയ്യാറല്ല എന്ന സന്ദേശമാകും ഗെലോട്ട് നൽകുക എന്ന സൂചനയും വരുന്നുണ്ട്. ഗെലോട്ടിന്റെ അടുത്ത അനുയായിയും, മന്ത്രിയുമായ പ്രതാപ് സിങ് കച്ചരിയവാസാണ് ഈ സൂചന നൽകിയത്. 'കോൺഗ്രസ് ഗെലോട്ടിന്റെ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കും. ഞങ്ങൾ അദ്ദേഹത്തിന്റെ രാജി ചർച്ച ചെയ്തില്ല. അദ്ദേഹം ഇന്നും രാജി വയ്ക്കില്ല, നാളെയും രാജി വയ്ക്കില്ല', സിങ് പറഞ്ഞു.

ഗെലോട്ട് രാജസ്ഥാനിൽ അഞ്ചുവർഷവും പൂർത്തിയാക്കുമെന്നാണ് മറ്റൊരു മന്ത്രി വിശ്വേന്ദ്ര സിങ് പറഞ്ഞത്. ഒരാൾക്ക് ഒരുപദവി എന്ന നയത്തിൽ ഹൈക്കമാൻഡ് ഉറച്ചുനിൽക്കുന്നതിനാൽ, ഗെലോട്ട് കോൺഗ്രസ് അദ്ധ്യക്ഷ പദത്തിലേക്ക് മത്സരിക്കില്ലെന്നാണ് ഈ വാക്കുകൾ നൽകുന്ന സൂചന.

ദിഗ് വിജയ് സിങ് മത്സരിക്കുമോ?

ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം സഞ്ചരിക്കുന്ന മധ്യപ്രദേശിലെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങും ഇന്ന് രാത്രി ഡൽഹിയിലെത്തും. സിങ് കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ ഉത്തരം നൽകിയില്ല. 'ഈ വിഷയം ഞാൻ ആരുമായും ചർച്ച ചെയ്തിട്ടില്ല. ഹൈക്കമാൻഡിന്റെ അനുമതിയും തേടിയിട്ടില്ല. മത്സരിക്കുമോ ഇല്ലയോ എന്നുള്ളത് എനിക്ക് വിട്ടേക്കു. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ പത്രിക നൽകും', അദ്ദേഹം പറഞ്ഞു.

നേരത്തെ ഗെലോട്ടോ, തരൂരോ ആരാവും ജയിക്കുക എന്ന ചോദ്യത്തിന്, നമുക്ക് കാണാം...ഞാനും മത്സരിച്ചേക്കാം..നിങ്ങൾ എന്നെ എന്തിനാണ് ഒഴിവാക്കുന്നത് എന്നായിരുന്നു മറുചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP