Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയ്യോ ..രാഹുൽ പോകല്ലേ വിളികളുമായി കോൺഗ്രസിൽ ഭാരവാഹികളുടെ കൂട്ടരാജി; കസേര ഒഴിയൽ പാർട്ടി അദ്ധ്യക്ഷനായി രാഹുൽ ഗാന്ധി തുടരണമെന്ന് ആവശ്യപ്പെട്ട്; പുഴുക്കുത്തുകളെ ഒഴിവാക്കി പാർട്ടിയെ വീണ്ടെടുക്കണമെന്ന് രാജി വച്ച ചില നേതാക്കൾ; പാർട്ടിയെ നയിക്കാൻ ഗാന്ധി കുടുംബം തന്നെ വേണമെന്ന് മറ്റുചിലർ; രാഹുൽ തിരിച്ചുവരാൻ ഒരുശതമാനം പോലും സാധ്യത തൽക്കാലമില്ലെന്ന് വീരപ്പ മൊയ്‌ലി; പുതിയ നീക്കം പാർട്ടിയിലെ ശുദ്ധീകരണത്തിനുള്ള തന്ത്രമോ?

അയ്യോ ..രാഹുൽ പോകല്ലേ വിളികളുമായി കോൺഗ്രസിൽ ഭാരവാഹികളുടെ കൂട്ടരാജി; കസേര ഒഴിയൽ പാർട്ടി അദ്ധ്യക്ഷനായി രാഹുൽ ഗാന്ധി തുടരണമെന്ന് ആവശ്യപ്പെട്ട്; പുഴുക്കുത്തുകളെ ഒഴിവാക്കി പാർട്ടിയെ വീണ്ടെടുക്കണമെന്ന് രാജി വച്ച ചില നേതാക്കൾ; പാർട്ടിയെ നയിക്കാൻ ഗാന്ധി കുടുംബം തന്നെ വേണമെന്ന് മറ്റുചിലർ; രാഹുൽ തിരിച്ചുവരാൻ ഒരുശതമാനം പോലും സാധ്യത തൽക്കാലമില്ലെന്ന് വീരപ്പ മൊയ്‌ലി; പുതിയ നീക്കം പാർട്ടിയിലെ ശുദ്ധീകരണത്തിനുള്ള തന്ത്രമോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കായി കോൺഗ്രസിൽ മുറവിളി ഉയരുന്നു. നിരവധി ഭാരവാഹികളാണ് രാഹുൽ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാജി വച്ചത്. രാഹുലിന്റെ മേൽ സമ്മർദ്ദം ചെലുത്താനാണ് രാജി. രാഹുൽ രാജി പിൻവലിക്കും വരെ താൻ ഒരു പാർട്ടി സ്ഥാനവും ഏറ്റെടുക്കില്ലെന്ന് പറഞ്ഞാണ് ഹരിയാന പ്രദേശ് മഹിള കോൺഗ്രസ് അദ്ധ്യക്ഷ സുമിത്ര ചൗഹാൻ പടിയിറങ്ങിയത്. അതേസമയം, രാഹുൽ കോൺഗ്രസ് പ്രസിഡന്റായി തുടരുന്നതിന് ഒരുശതമാനം പോലും സാധ്യതയില്ലെന്നാണ് മുതിർന്ന നേതാവ് എം.വീരപ്പ മൊയ്‌ലി പറഞ്ഞത്. എന്തും സംഭവിക്കാം. കോൺഗ്രസ് പ്രവർത്തക സമിതിയാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പ്രവർത്തക സമിതി മറ്റൊരു പേര് കണ്ടെത്തും വരെ ഈ സ്ഥിതി വിശേഷം തുടരുമെന്നാണ് വീരപ്പമൊയ്‌ലി പറഞ്ഞുവച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിന് ഒരു മേജർ സർജറി ആവശ്യമാണെന്നും മൊയ്‌ലി നേരത്തെ പറഞ്ഞിരുന്നു.

മധ്യപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപക് ബാബ്‌റിയ, എഐസിസി സെക്രട്ടറിമാരായ വീരേന്ദ്ര റാത്തോഡ്, അനിൽ ചൗധരി, രാജേ,് ധർമാനി, വിദേശ സെൽ സെക്രട്ടറി വീരേന്ദർ വശിഷ്ഠ് എന്നിവരും സ്ഥാനമൊഴിഞ്ഞു. പാർട്ടിയുടെ നിയമവിവരാവകാശ സെൽ ചെയർമാൻ വിവേക് തൻക കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞിരുന്നു. തീരുമാനമെടുക്കുന്നതിന് അധിക കാലം കാത്തുനിൽക്കാനാകില്ല. രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്തു തുടർന്നു പാർട്ടിയെ പോരാട്ടവീര്യമുള്ളതാക്കി മാറ്റണമെന്ന് തൻക ട്വിറ്ററിൽ ആവശ്യപ്പെട്ടു. നോർത്ത് വെസ്റ്റ് ഡൽഹി സ്ഥാനാർത്ഥി ആയിരുന്ന രാജേഷ് ലിലോതിയ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ചത്തിസ്ഗഢ് സെക്രട്ടറി അനിൽ ചൗധരി, മധ്യപ്രദേശ് സെക്രട്ടറി സുധീർ ചൗധരി, ഹരിയാന സെക്രട്ടറി സത്യവീർ യാദവ് എന്നിവരും രാജിവച്ച പ്രമുഖരിൽ പെടുന്നു. ഉത്തർപ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും കഴിഞ്ഞ ആഴ്ച പിരിച്ചുവിട്ടിരുന്നു. തുടർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവരേയും അച്ചടക്കലംഘനം നടത്തിയവരേയും കണ്ടെത്തുന്നതിനു മൂന്നംഗ സമിതിയെ നിയോഗിച്ചു.

ഹരിയാന പ്രദേശ് മഹിള കോൺഗ്രസ് അദ്ധ്യക്ഷ സുമിത്ര ചൗഹാൻ തന്റെ രാജിക്കത്തിൽ പറയുന്നത് പാർട്ടിയുടെ മോശം പ്രകടനത്തിന് രാഹുൽജി കാരണക്കാരനേയല്ലെന്നാണ്. ഗുരുതരമായ ആഭ്യന്തര കലഹം, പിന്നിൽ നിന്നുകുത്തൽ, ഏകാധിപത്യം തുടങ്ങിയ ദുഷ്പ്രവണതകളാണ് പാർട്ടിക്ക് തിരിച്ചടിയായത്. ഇത്തരക്കാരെ ഉടൻ പുറത്താക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഗാന്ധി കുടുംബത്തിന് മാത്രമേ പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളുവെന്നും, പാർട്ടി കേഡറുകൾക്ക് സ്വീകാര്യനായ നേതാവ് രാഹുലാണെന്നും സുമിത്ര ചൗഹാൻ പറഞ്ഞു. വിവേക് തൻകയുടെ രാജിക്കത്തിലും പുതിയൊരു പാർട്ടിക്കെട്ടിപ്പടുക്കാനുള്ള സാധ്യതകളെ കുറിച്ചാണ് പറയുന്നത്.

അതേസമയം, പാർട്ടി എംപിമാരും, നേതാക്കളും രാജി തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം പലവട്ടം ഉന്നയിച്ചിട്ടും രാഹിൽ വഴങ്ങിയിട്ടില്ല. പാർട്ടിയുടെ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് തന്റെ രാജിയെന്നും ഇത് പിന്തുടരാൻ തനിക്ക് ആരോടും ആവശ്യപ്പെടാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP