Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുൽ അല്ലാതൊരുശരണമില്ലെന്ന് പ്രവർത്തകസമിതിക്ക് ശാഠ്യം; ക്ഷുഭിതനായി മുൻ അദ്ധ്യക്ഷൻ; നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ആളെ കണ്ടെത്താനാവില്ലേയെന്ന് പൊട്ടിത്തെറി; ജമ്മു-കശ്മീർ പ്രശ്‌നം പറഞ്ഞ് രാഹുൽ ഇറങ്ങിപ്പോയതോടെ എന്തുചെയ്യണമെന്ന് അറിയാതെ നേതാക്കൾ; നിസ്സഹായത കണ്ട് അലിഞ്ഞ് സോണിയ ഗാന്ധി; തൽക്കാലരക്ഷയ്ക്ക് ഇടക്കാല അദ്ധ്യക്ഷ; രാഹുൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നില്ലെങ്കിൽ കൊഴിഞ്ഞുപോക്കുതുടരുമെന്ന് പ്രവർത്തക സമിതി; പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ കോൺഗ്രസ്

രാഹുൽ അല്ലാതൊരുശരണമില്ലെന്ന് പ്രവർത്തകസമിതിക്ക് ശാഠ്യം; ക്ഷുഭിതനായി മുൻ അദ്ധ്യക്ഷൻ; നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ആളെ കണ്ടെത്താനാവില്ലേയെന്ന് പൊട്ടിത്തെറി; ജമ്മു-കശ്മീർ പ്രശ്‌നം പറഞ്ഞ് രാഹുൽ ഇറങ്ങിപ്പോയതോടെ എന്തുചെയ്യണമെന്ന് അറിയാതെ നേതാക്കൾ; നിസ്സഹായത കണ്ട് അലിഞ്ഞ് സോണിയ ഗാന്ധി; തൽക്കാലരക്ഷയ്ക്ക് ഇടക്കാല അദ്ധ്യക്ഷ; രാഹുൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നില്ലെങ്കിൽ കൊഴിഞ്ഞുപോക്കുതുടരുമെന്ന് പ്രവർത്തക സമിതി; പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷയാകും. രാഹുൽ വീണ്ടും അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാൻ വിസ്സമ്മതിച്ചതോടെയാണ് സോണിയ മനസ്സില്ലാ മനസോടെ തീരുമാനമെടുത്തത്. കോൺഗ്രസ് പ്രവർത്തക സമിതിയിൽ രാഹുൽ ഗാന്ധി ക്ഷുഭിതനായെന്നാണ് റിപ്പോർട്ട്. രാഹുൽ തന്നെ തുടരണമെന്ന ഭൂരിപക്ഷ വികാരം നേതാക്കൾ സമിതിയിൽ അറിയിച്ചപ്പോഴാണ് രാഹുൽ പൊട്ടിത്തെറിച്ചത്. നെഹ്‌റു കുടുംബത്തിൽ നിന്നല്ലാതെ മറ്റൊരാളെ കണ്ടെത്താൻ കഴിയില്ലേ എന്ന് അദ്ദേഹം ചോദിച്ചു.

ജമ്മു-കശ്മീരിൽ അക്രമങ്ങളുള്ളതായി റിപ്പോർട്ടുണ്ടെന്നും അക്കാര്യം ചർച്ച ചെയ്യാനാണ് തന്നെ പ്രവർത്തക സമിതിയിലേക്ക് ക്ഷണിച്ചതെന്നും രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കശ്മീരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തതിനാൽ അദ്ധ്യക്ഷനെ തീരുമാനിക്കുന്ന ചർച്ച നിർത്തിവച്ചത്. സർക്കാർ ഇക്കാര്യം വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനി പാർട്ടിയിലെ പ്രതിസന്ധി നീട്ടിക്കൊണ്ടുപോകാനാവില്ല. അതിനുള്ള പോംവഴി എന്താണ്. രാഹുൽ തീരുമാനം പിൻവലിക്കണം. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരണം. രാഹുൽ ഇല്ലെങ്കിൽ മറ്റാരും വേണ്ട. ഇതായിരുന്നു പ്രവർത്തക സമിതിക്ക് മുമ്പാകെ ഉയർന്ന വികാരം.

പിസിസി അദ്ധ്യക്ഷന്മാർ, കോൺഗ്രസ് നിയമസഭാകക്ഷി നേതാക്കൾ, പാർട്ടി എംപിമാർ എല്ലാവരും ഒരേ സ്വരത്തിൽ ചർച്ചയിൽ ആവശ്യപ്പെട്ടതും ഇക്കാര്യം തന്നെ. പ്രവർത്തക സമിതി അംഗങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടെങ്കിലും തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നാണ് രാഹുൽ രാവിലെ വ്യക്തമാക്കിയിരുന്നത്. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാൻ പ്രാദേശിക ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ചർച്ച.

ചുരുക്കം ചിലർ മാത്രമാണ് മറ്റുപേരുകൾ പറഞ്ഞത്. ഭൂരിപക്ഷം പേരും രാഹുൽ തന്നെ പാർട്ടിയെ നയിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. അങ്ങനെയല്ലെങ്കിൽ, പാർട്ടിയിൽ നിന്ന് കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും അഭിപ്രായമുയർന്നു. മെയ് 25 ലെ തീരുമാനത്തിൽ നിന്ന് രാഹുൽ ഗാന്ധിയെ പിന്തിരിപ്പിക്കാൻ പ്രിയങ്ക ഗാന്ധി ഇടപെടണമെന്നും ചിലർ ആവശ്യപ്പെട്ടു. രാഹുലിന്റെ പിൻഗാമിയെ നിശ്ചയിക്കാനാണ് പ്രവർത്തക സമിതി ചേർന്നത്. ഇതിന് മുന്നോടിയായി അഞ്ചുഗ്രൂപ്പുകളായി തിരിഞ്ഞുചർച്ചയും നടന്നു. ഈ ചർച്ചയിലെ പൊതുവികാരം മറ്റൊന്നായിരുന്നില്ല. രാഹുൽ മതി.

ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രിയങ്കാ ഗാന്ധി മാത്രമാണ് നെഹ്‌റു കുടുംബത്തിൽ നിന്ന് പ്രവർത്തക സമിതി യോഗത്തിലെ ചർച്ചകളിൽ പങ്കെടുത്തത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയ ദക്ഷിണമേഖലയിലെ നേതാക്കളുമായി ചർച്ച നടത്താനുള്ള ചുമതല മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനായിരുന്നു. അതേസമയം, പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്തെങ്കിലും മേഖല തിരിച്ചുള്ള വിശാല ചർച്ചയിൽ നിന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും വിട്ടുനിന്നു. വടക്ക്-കിഴക്ക്, കിഴക്ക്, വടക്ക്, പടിഞ്ഞാറ്, തെക്ക്, ഇങ്ങനെ തിരിച്ചായിരുന്നു മേഖലാചർച്ച. വടക്ക്-കിഴക്ക് മേഖലാ ഗ്രൂപ്പിൽ മുതിർന്ന നേതാക്കളായ അഹമ്മദ് പട്ടേൽ, അംബികാ സോണി, മുൻ ഉത്തരാഖണ്ഡ് മുക്യമന്ത്രി ഹരീഷ് റാവത്ത് എന്നിവരുണ്ടായിരുന്നു. കിഴക്കൻ മേഖല- കെ.സി.വേണുഗോപാൽ, തരുൺ ഗൊഗോയ്, കുമാരി ഷെൽജ. പടിഞ്ഞാറൻ മേഖല- ഗുലാം നബി ആസാദ്, മല്ലികാർജ്ജുൻ ഖാർഗെ, എ.കെ.ആന്റണി, മോത്തിലാൽ വോറ. തെക്കൻ മേഖല -മന്മോഹൻ സിങ്, ആനന്ദ് ശർമ, മുകുൾ വാസ്‌നിക്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ, പുതുച്ചേരി മുക്യമന്ത്രി വി.നാരായണ സ്വാമി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

രാവിലെ ചേർന്ന പ്രവർത്തക സമിതിയോഗത്തിൽ ജനാധിപത്യത്തിന് നേരേയുള്ള ബിജെപിയുടെ കടന്നാക്രമണം ചെറുക്കാൻ രാഹുൽ അദ്ധ്യക്ഷനായി തുടരണമെന്നായിരുന്നു പൊതുവികാരം. രാഹുലിന് ബദൽ ഇല്ലെന്നാണ് നാരായണ സ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. പാർട്ടിയെ നയിക്കാനും ശക്തമാക്കാനും രാഹുലിനേ കഴിയൂ എന്നും സ്വാമി പറഞ്ഞു. എന്നാൽ, അടുത്ത അദ്ധ്യക്ഷൻ ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാളാകണമെന്ന് രാഹുൽ നിർബന്ധം പിടിച്ചതോടെയാണ് കാര്യങ്ങൾ സങ്കീർണമായത്. അടുത്ത രണ്ടുദിവസം പ്രളയബാധിതമായ വയനാട്ടിലേക്ക് രാഹുൽ പോകുന്നതിനാൽ തീരുമാനം അനിവാര്യവുമായിരുന്നു. ഏതായാലും പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കനുള്ള കാലതാമസം പാർട്ടിക്ക് ദോഷം ചെയ്യുകയാണെന്ന് പല നേതാക്കളും പ്രവർത്തകരും പരസ്യമായി പറയുകയും ചെയ്തു.

കർണാടകത്തിലെയും, മഹാരാഷ്ട്രയിലെയും നേതാക്കളുടെ കൊഴിഞ്ഞുപോക്ക്, വിശേഷിച്ചും രാജ്യസഭാ ചീഫ് വിപ്പ് ഭുവനേശ്വർ കാലിതയുടെ രാജി, സഞ്ജയ് സിങ്ങിന്റെ മനംമാറ്റം എല്ലാം പാർട്ടിക്ക് തിരിച്ചടിയായി. മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ, തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നയിക്കാൻ അദ്ധ്യക്ഷനില്ലാതെ പാർട്ടിക്ക് മുന്നോട്ടുപോകും ആവില്ലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP