Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കവച്' മോദിക്ക് മാത്രം, കൊറോമാൻഡലിലെ യാത്രക്കാർക്ക് ഒരുസംരക്ഷണവും ഇല്ലായിരുന്നു'; അഞ്ചോ ആറോ വന്ദേഭാരതുകൾ കാട്ടി ഇതാണ് ഇന്ത്യൻ റെയിൽവേയുടെ യാഥാർഥ്യമെന്ന് അശ്വിനി വൈഷ്ണവ് പബ്ലിസിറ്റി സ്റ്റണ്ട് നടത്തുകയാണ്; റെയിൽവെ മന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി കോൺഗ്രസ്

'കവച്'  മോദിക്ക് മാത്രം, കൊറോമാൻഡലിലെ യാത്രക്കാർക്ക് ഒരുസംരക്ഷണവും ഇല്ലായിരുന്നു';  അഞ്ചോ ആറോ വന്ദേഭാരതുകൾ കാട്ടി ഇതാണ് ഇന്ത്യൻ റെയിൽവേയുടെ യാഥാർഥ്യമെന്ന് അശ്വിനി വൈഷ്ണവ് പബ്ലിസിറ്റി സ്റ്റണ്ട് നടത്തുകയാണ്; റെയിൽവെ മന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് രാജി വയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ നിരവധി സുരക്ഷാ നിർദ്ദേശങ്ങൾ അവഗണിച്ചു എന്നാരോപിച്ച് പ്രധാനമന്ത്രി ലാക്കാക്കിയും വിമർശനങ്ങൾ ഉന്നയിച്ചു. കോൺഗ്രസ് എംപി ശക്തിസിൻഹ് ഗോഹിലും, പാർട്ടിയുടെ മാധ്യമ വകുപ്പ് തലവൻ പവൻ ഖേരയും വാർത്താസമ്മേളനത്തിൽ, റെയിൽ മന്ത്രാലയത്തിന്റെ പിടിപ്പുകേടിനെയും വിവരക്കേടിനെയും വിമർശിച്ചു.

വിവിധ പ്രശ്‌നങ്ങളിൽ നിന്ന് പ്രധാനമന്ത്രിയെ സംരക്ഷിക്കുന്ന കവചമുണ്ട്. പക്ഷേ കൊറോമാൻഡൽ എക്സ്‌പ്രസിൽ മരിച്ചവർക്ക് അത്തരമൊരു സംരക്ഷണം ഉണ്ടായിരുന്നില്ല. ട്രെയിൻ ദുരന്തങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലാൽ ബഹാദുർ ശാസ്ത്രി, നിതിഷ് കുമാർ എന്നിവർ രാജി വച്ചതാണ് ചരിത്രം. പക്ഷേ ഇപ്പോൾ, രാജിയെ കുറിച്ച് ചോദ്യം ഉദിക്കുന്നേയില്ല, പവൻ ഖേര പറഞ്ഞു.

2017 മുതൽ 2021 വരെയുള്ള കാലയളവിൽ 1127 ട്രെയിൻ പാളം തെറ്റൽ സംഭവങ്ങൾ നടന്നതായി സിഐജി റിപ്പോർട്ടിൽ പറയുന്നുണ്ട്. പാതയുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനുള്ള ബജറ്റ് മോദി സർക്കാരിൽ ഓരോ വർഷവും കുറച്ചുകൊണ്ടിരിക്കുകയാണ്. ഇതുമാത്രമല്ല, ഉള്ള ബജറ്റ് ഉപയോഗിക്കുന്നില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

അശ്വിനി വൈഷ്ണവ് രാജി വയ്ക്കുന്നതിന് പകരം, പബ്ലിസിറ്റി സ്റ്റണ്ടുകൾ നടത്തുകയാണ്. അപകടത്തിന് ഉത്തരവാദികളായവർക്ക് കർശന ശിക്ഷ നൽകുമെന്ന വാഗ്ദാനം മോദി നടപ്പാക്കണമെന്ന് ഖേര ആവശ്യപ്പെട്ടു. അഞ്ചോ ആറോ വന്ദേഭാരതുകൾ കാട്ടി ഇതാണ് ഇന്ത്യൻ റെയിൽവേയുടെ യാഥാർഥ്യമെന്ന് വൈഷ്ണവിന് പറയാനാകില്ല. പ്രധാനമന്ത്രി റെയിൽവെ മന്ത്രിയുടെ രാജി ആവശ്യപ്പെടുമോ എന്നും പവൻ ഖേര ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP