Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണാടകത്തിലും കോൺഗ്രസിന് ഷോക്ക്! മുതിർന്ന കോൺഗ്രസ് നോവ് സി എം ഇബ്രാഹിം പാർട്ടി വിട്ടു; മുൻ കേന്ദ്ര മന്ത്രിയുടെ പ്രതിഷേധം പ്രതിപക്ഷ നേതാവാക്കാത്തതിൽ; കോൺഗ്രസ് എന്നത് അടഞ്ഞ അധ്യായം, സ്വയം നശിച്ചുകൊണ്ടിരിക്കുകയാണ് പാർട്ടിയെന്ന് ഇബ്രാഹിം

കർണാടകത്തിലും കോൺഗ്രസിന് ഷോക്ക്! മുതിർന്ന കോൺഗ്രസ് നോവ് സി എം ഇബ്രാഹിം പാർട്ടി വിട്ടു; മുൻ കേന്ദ്ര മന്ത്രിയുടെ പ്രതിഷേധം പ്രതിപക്ഷ നേതാവാക്കാത്തതിൽ; കോൺഗ്രസ് എന്നത് അടഞ്ഞ അധ്യായം, സ്വയം നശിച്ചുകൊണ്ടിരിക്കുകയാണ് പാർട്ടിയെന്ന് ഇബ്രാഹിം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ദേശീയ തലത്തിൽ തുടർച്ചയായി തിരിച്ചടികൾ നേരിടുന്നതിനിടെ ദക്ഷിണേന്ത്യയിലും കോൺഗ്രസിന് തിരിച്ചടി. പാർട്ടി ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്നതിനിടെ കർണാടകത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സി എം ഇബ്രാഹിം പാർട്ടി വിട്ടു. പ്രതിപക്ഷ നേതാവാക്കാത്തതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പാർട്ടിവിട്ടത്.

ബി.കെ.ഹരിപ്രസാദിനെയാണ് പ്രതിപക്ഷ നേതാവായി നിയമിച്ചത്. കോൺഗ്രസ് തന്നെ അവഗണിച്ചുവെന്നും ഇനി പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ലെന്നും അടുത്ത തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും ഇബ്രാംഹിം പറഞ്ഞു. പോകുന്ന പോക്കിൽ കോൺഗ്രസിനെ നിശിദമായി വിമർശിക്കാനും ഇബ്രാഹിം മറന്നില്ല.

'കോൺഗ്രസ് എന്നത് അടഞ്ഞ അധ്യായമാണ്. സ്വയം നശിച്ചുകൊണ്ടിരിക്കുകയാണ് പാർട്ടി. ഇന്ദിരാഗാന്ധിയുടെയും നെഹ്റുവിന്റെയും കാലത്ത് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയായിരുന്നു. ഇന്ന് പണമില്ലാത്തവർക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണ്. സിദ്ധരാമയ്യയ്ക്ക് വേണ്ടിയാണ് ജനതാദൾ വിട്ടത്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നതിലും വലിയ പങ്കു വഹിച്ചു. പക്ഷെ തനിക്ക് നേരിടേണ്ടി വന്നത് അവഗണന മാത്രമാണ്'ഇബ്രാഹിം പറഞ്ഞു.

പാർട്ടിയിലേക്ക് തിരിച്ചു വന്നാൽ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് ജെഡി(എസ്)നേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ദേവെഗൗഡയുമായി ആത്മബന്ധമുള്ള നേതാവാണ് സി.എം.ഇബ്രാഹിം. അദ്ദേഹം പാർട്ടിയിലേക്ക് തിരിച്ച് വരുന്നതിൽ സന്തോഷമേ ഉള്ളുവെന്നും കുമാരസ്വാമി പറഞ്ഞു. 2008 ലായിരുന്നു ഇബ്രാഹിം ജനതാദൾ വിട്ട് കോൺഗ്രസിൽ ചേർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP