Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച് ഇന്ന് മുതൽ ഭേദഗതി നിയമം ബാധകം; കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ ഭേദഗതിക്കെതിരായ സുപ്രീം കോടതിയിലെ ഹർജികൾ തീർപ്പാകുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച് ഇന്ന് മുതൽ ഭേദഗതി നിയമം ബാധകം; കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ ഭേദഗതിക്കെതിരായ സുപ്രീം കോടതിയിലെ ഹർജികൾ തീർപ്പാകുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നിലവിൽ വന്നു. പ്രക്ഷോഭങ്ങളും എതിർപ്പും ശക്തമായി തുടരുന്നതിനിടെയാണ് പൗരത്വ നിയമത്തിൽ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയത്. നിയമം നിലവിൽ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. സുപ്രീം കോടതിയിലെ ഹർജികൾ തീർപ്പാകുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിയമോപദേശം ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജ്ഞാപനമിറക്കിയത്.

രാജ്യവ്യാപകമായി പൗരത്വനിയമഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുമ്പോഴും കേന്ദ്രം മുന്നോട്ട് തന്നെയാണ്. നിയമം ഇന്ന് മുതൽ നിലവിൽ വന്നതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിക്കിയ വിജ്ഞാപനത്തിൽ പറയുന്നത്.

വിജ്ഞാപനമിറക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ടതില്ലെന്ന് നേരത്തെ തന്നെ കേന്ദ്രം നിലപാടെടുത്തിരുന്നു. നിയമം പാസാക്കുന്നതിന് മുമ്പ് ആവശ്യമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നതാണ് കേന്ദ്ര നിലപാട്. സുപ്രീം കോടതിയിൽ നിന്ന് സ്റ്റേയും ഇല്ലാത്ത സാഹചര്യത്തിൽ മുന്നോട്ട് പോകാൻ ഇനി താമസിക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് കേന്ദ്രം എത്തിയിരിക്കുന്നത്.

പാർലമെന്റിൽ നിയമം പാസാക്കിയതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. നിയമം നടപ്പാക്കുന്നതിനെതിരെ നിരവധി സംസ്ഥാന സർക്കാരുകൾ എതിർപ്പ് ഉയർത്തിയിരുന്നു. നിയമത്തിനെതിരെ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരും ബിജെപിയും നിയമത്തെ അനുകൂലിക്കുന്നവരുടെ യോഗങ്ങളും അതിനോടനുബന്ധിച്ചുള്ള പ്രചാരണവും നടത്തിയിരുന്നു.

ജനുവരി 10 മുതൽ നിയമം നിലവിൽ വന്നുവെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. നിയമത്തിന്റെ ചട്ടങ്ങൾ രൂപം കൊടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങളുമായി കൂടിയാലോചനകൾ നടത്തില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നതാണ്. നിയമത്തിനെതിരെ സുപ്രീം കോടതിയിൽ നിരവധി ഹർജികൾ നിലനിൽക്കെയാണ് കേന്ദ്രത്തിന്റെ നിർണായക നീക്കം. നിയമത്തിനെതിരെ സുപ്രീം കോടതിയുടെ സ്റ്റേ ഇല്ലാത്തതിനാൽ മുന്നോട്ടുപോകാമെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP