Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ നിയമം പാർലമെന്റിൽ പാസായതാണ്. നിങ്ങൾക്കെല്ലാവർക്കും നിയമത്തിന്റെ പ്രയോജനം ലഭിക്കും; കോവിഡ് കാരണമാണ് നിയമം നടപ്പാക്കുന്നത് വൈകിപ്പിച്ചത്; ഇപ്പോൾ സ്ഥിതിഗതികൾ മെച്ചപ്പെടുന്നുണ്ട്; നിയമം ഉടൻ നടപ്പിലാക്കും: കൊറോണാ വ്യാപന വീഴ്ച മറയ്ക്കാൻ വീണ്ടും പൗരത്വ നിയമ ഭേദഗതി ചർച്ച; ബിജെപി ദേശീയ അധ്യക്ഷൻ വീണ്ടും പഴയ അജണ്ട ചർച്ചയാക്കുമ്പോൾ

പൗരത്വ നിയമം പാർലമെന്റിൽ പാസായതാണ്. നിങ്ങൾക്കെല്ലാവർക്കും നിയമത്തിന്റെ പ്രയോജനം ലഭിക്കും; കോവിഡ് കാരണമാണ് നിയമം നടപ്പാക്കുന്നത് വൈകിപ്പിച്ചത്; ഇപ്പോൾ സ്ഥിതിഗതികൾ മെച്ചപ്പെടുന്നുണ്ട്; നിയമം ഉടൻ നടപ്പിലാക്കും: കൊറോണാ വ്യാപന വീഴ്ച മറയ്ക്കാൻ വീണ്ടും പൗരത്വ നിയമ ഭേദഗതി ചർച്ച; ബിജെപി ദേശീയ അധ്യക്ഷൻ വീണ്ടും പഴയ അജണ്ട ചർച്ചയാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: വീണ്ടും രാഷ്ട്രീയ നേട്ടത്തിന് പൗരത്വ നിയമ ഭേദഗതി ചർച്ചകളിലേക്ക് കേന്ദ്ര സർക്കാരും ബിജെപിയും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് വൈകിയതെന്ന് ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ബംഗാളിൽ പൊതുജന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വ്യാപനത്തിലൂടെ ഉണ്ടായ നഷ്ട പ്രതിച്ഛായ തിരിച്ചു പിടിക്കാനാണ് തീവ്ര ഹിന്ദുത്വത്തിൽ അടിസ്ഥാനമാക്കിയ തന്ത്രത്തിലേക്ക് ബിജെപി തിരിച്ചു പോകാൻ ഒരുങ്ങുന്നത്.

അയോധ്യയിലെ ക്ഷേത്ര നിർമ്മാണവും പൗരത്വ ബില്ലും കാശ്മീരിലെ പ്രത്യേക പദവി ഇടുത്തു മാറ്റലുമെല്ലാം ഇനി ചർച്ചയാക്കും. പൗരത്വനിയമം പാർലമെന്റിൽ പാസായതാണ്. നിങ്ങൾക്കെല്ലാവർക്കും നിയമത്തിന്റെ പ്രയോജനം ലഭിക്കും. അതിനായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കോവിഡ് കാരണമാണ് നിയമം നടപ്പാക്കുന്നത് വൈകിപ്പിച്ചത്. ഇപ്പോൾ സ്ഥിതിഗതികൾ പതിയെ മെച്ചപ്പെടുന്നുണ്ട്. നിയമം ഉടൻ നടപ്പിലാക്കും- നഡ്ഡ പറഞ്ഞു. ബംഗാളിൽ ബിജെപി അധ്യക്ഷൻ ഹിന്ദുത്വത്തെ മുറകെ പിടിക്കാനാണ് ശ്രമിച്ചത്. ബംഗാളിലെ മമതാ സർക്കാരിനെതിര നിശ്ശിത വിമർശനങ്ങളാണ് നഡ്ഡ യോഗത്തിൽ ഉയർത്തിയത്.

തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ നിറവേറ്റുന്നതിനായി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന രീതിയാണ് മമത ബംഗാളിൽ പിന്തുടരുന്നത്. ഇവിടത്തെ ഹിന്ദു സമുദായത്തെ മമത വേദനിപ്പിച്ചു. എന്നാൽ അധികാരക്കസേര നഷ്ടപ്പെടുമെന്ന് മനസ്സിലായതോടെ വോട്ടുബാങ്കിന് വേണ്ടി ഹിന്ദുക്കൾക്ക് വേണ്ടി നിൽക്കുകയാണ്. ഭിന്നിപ്പിച്ച് ഭരിക്കുകയാണ് അവരുടെ ലക്ഷ്യം, ജനങ്ങളെ സേവിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. തൃണമൂൽ കോൺഗ്രസ് വിഭജനത്തിലും ഭരണത്തിലും വിശ്വസിക്കുമ്പോൾ ബിജെപി. സാഹോദര്യത്തിലും വികസനത്തിലുമാണ് വിശ്വസിക്കുന്നത് എന്നും നഡ്ഡ പറഞ്ഞു.

1955ലെ പൗരത്വനിയമത്തിൽ ഭേദഗതി വരുത്തുന്നതായിരുന്നു പുതിയ നിയമ നിർമ്മാണം. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ അഭയാർത്ഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യൻ മതക്കാർക്ക് പൗരത്വം നൽകുന്നതാണ് നിയമം. എന്നാൽ, പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും മുസ്ലിങ്ങൾക്ക് ഈ പരിഗണനയില്ല. 2014, ഡിസംബർ 31നു മുമ്പ് ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വം നൽകുക. നേരത്തെ, 11 വർഷം ഇന്ത്യയിൽ താമസിച്ചാലേ പൗരത്വത്തിന് അർഹതയുണ്ടാകൂ. പുതിയ നിയമ ഭേദഗതിയിൽ അത് അഞ്ച് വർഷം വരെ എന്നാക്കി കുറച്ചു. ആർക്കെങ്കിലുമെതിരെ അനധികൃത താമസത്തിനു കേസുണ്ടെങ്കിൽ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും.

കേന്ദ്ര സർക്കാർ അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ പട്ടിക ഉണ്ടാക്കുന്നതിനെയാണ് ദേശീയ പൗരത്വ രജിസ്റ്റർ എന്നു പറയുന്നത്. ആദ്യം അസമിലാണ് പൗരത്വ രജിസ്റ്റർ ഉണ്ടാക്കിയത്. ബംഗാളിൽ ഇത് വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഹിന്ദുക്കൾക്കും പൗരത്വം കിട്ടാത്ത അവസ്ഥ വരുമായിരുന്നു. ബംഗാളിൽ ഇത് രാഷ്ട്രീയപരമായി ബിജെപിക്ക് വൻ തിരിച്ചടി ആയിരുന്നു. എന്നാൽ, പൗരത്വ (ഭേദഗതി) ബിൽ വരുമ്പോൾ ഒരു ബംഗാളി ഹിന്ദുവിന് പോലും പുറത്തു പോകേണ്ടി വരില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ഈ ചർച്ചകൾക്കാണ് വീണ്ടും ബംഗാളിൽ തുടക്കമിടുന്നത്.

പൗരത്വത്തിനുള്ള ആവശ്യകതകൾ സ്വാഭാവികവൽക്കരണത്തിലൂടെ ഇളവ് ചെയ്തിട്ടുണ്ട്. അനധികൃത ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിങ്ങനെ ആറ് മതങ്ങളിൽ പെട്ടവർക്ക് ഇന്ത്യയിൽ താമസിക്കേണ്ട കാലാവധി ആറ് വർഷമായി കുറച്ചിട്ടുണ്ട്. പൗരത്വനിയമം ലംഘിച്ചാൽ വിദേശിയരായ ഇന്ത്യൻ പൗരന്മാരുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് തികച്ചും മനുഷ്യത്വപരമാണെന്നാണ് സർക്കാർ ഉന്നയിക്കുന്ന വാദം. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ന്യൂനപക്ഷങ്ങളെ ഇത് സഹായിക്കുമെന്നും സർക്കാർ വാദിക്കുന്നുണ്ട്. ഈ ബില്ലിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. എന്നാൽ നിയമ നിർമ്മാണവുമായി കേന്ദ്ര സർക്കാർ മുമ്പോട്ട് പോവുകയും ചെയ്തു.

ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് മതവിവേചനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുസ്ലിം വിവേചനം ലക്ഷ്യമിട്ട് മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സർക്കാരിന്റെ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP