Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിജെപി സർക്കാറിന്റെ 100 ദിവസത്തെ പ്രകടനത്തിൽ തൃപ്തി പ്രകടിപ്പിച്ചു ഇന്ത്യൻ നഗരവാസികൾ; മുൻഗണനകൾ ശരിയായ ദിശയിലെന്ന് അഭിനന്ദനം: ടൈംസ് സർവേയിൽ മോദിക്ക് കയ്യടി നൽകി എട്ടു നഗരങ്ങൾ

ബിജെപി സർക്കാറിന്റെ 100 ദിവസത്തെ പ്രകടനത്തിൽ തൃപ്തി പ്രകടിപ്പിച്ചു ഇന്ത്യൻ നഗരവാസികൾ; മുൻഗണനകൾ ശരിയായ ദിശയിലെന്ന് അഭിനന്ദനം: ടൈംസ് സർവേയിൽ മോദിക്ക് കയ്യടി നൽകി എട്ടു നഗരങ്ങൾ

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അധികാരത്തിലേറി 100 ദിവസം പിന്നിടുമ്പോൾ ഇതുവരെയുള്ള പ്രകടം കൊള്ളാമെന്ന പൊതു അഭിപ്രായമാണ് ഇന്ത്യയിലെ വൻ നഗരങ്ങളിലുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേ ഫലം. സർക്കാരിന്റെ മുൻഗണനകൾ ശരിയായ ദിശയിലാണെന്നും ഭാവിയിലേക്ക് നല്ല പ്രതീക്ഷ നൽകുന്നുണ്ടെന്നും ഇവർ വിശ്വസിക്കുന്നു. ദൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, പൂണെ, അഹമ്മദാബാദ് തുടങ്ങിയ വൻനഗരങ്ങളിലാണ് സർവേ നടത്തിയത്. പ്രായഭേദമന്യേ സർവേയിൽ പങ്കെടുത്ത വിവിധ വിഭാഗക്കാർക്കിടയിൽ നേരിയ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമെ ഉണ്ടായുള്ളൂ. പക്ഷേ നഗരങ്ങൾക്കിടിയൽ വലിയ അന്തരങ്ങൾ പ്രകടമായി.

കൊൽക്കത്തയും ചെന്നൈയും പുതിയ സർക്കാരിന്റെ പ്രകടനം സംശയത്തോടെ കണ്ടപ്പോൾ പൂണെ, അഹമ്മദാബാദ്, ഹൈദരാബാദ്, ബാംഗ്ലൂർ എന്നീ നഗരങ്ങൾ മോദിയിൽ നല്ല പ്രതീക്ഷ പുലർത്തുന്നു. ചെന്നൈയിലേയും കൊൽക്കത്തയിലേയും നിലപാടുകൾ അതതു സംസ്ഥാനങ്ങളിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനം പ്രതിഫലിക്കുന്നതാണ്. ഇവിടങ്ങളിൽ ശക്തരായ പ്രാദേശിക പാർട്ടികളുടെ സാന്നിധ്യവും ഒരു ഘടകമാണ്. സർവേയിൽ പങ്കെടുത്ത 16 ശതമാനം പേർ സർക്കാരിന്റെ പ്രകടനം 'ശ്രേഷ്ഠം' എന്ന് വിലയിരുത്തി. 42 ശതമാനം പേർ 'മികച്ചത്' എന്നും വിശേഷിപ്പിച്ചു. മൂന്നിലൊരു ശതമാനം പേരും 'ശരാശരി' എന്നാണ് പ്രതികരിച്ചത്. 12-ൽ ഒന്ന് എന്ന തോതിൽ പലരും മോശം, വളരെ മോശം എന്നും മോദി സർക്കാരിനെ വിലയിരുത്തി.

സർവേയിൽ പങ്കെടുത്ത സാമൂഹികമായും സാമ്പത്തികമായും ഏറ്റവും താഴെക്കിടയിലുള്ളവരാണ് മോദിയുടെ പ്രകടനം മോശമെന്ന് വിലയിരുത്തിയത്. പൂണെയിൽ 86 ശതമാനം പേരും അഹമ്മദാബാദിൽ 76 ശതമാനം പേരും മോദി സർക്കാരിന്റെ പ്രകടം മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോൾ ചെന്നൈയിൽ ഈ അഭിപ്രായമുള്ളവർ വെറും 12 ശതമാനം മാത്രമാണ്. സർക്കാരിന്റെ മുൻഗണനാ വിഷയങ്ങൾ ശരിയാണോ എന്ന ചോദ്യത്തിന് 36 ശതമാനം അതെ എന്ന ഉത്തരം നൽകിയപ്പോൾ 53 ശതമാനം പേർക്കും ഏതാണ്ട് ശരിയാണെന്ന നിലപാടാണ് സ്വീകരിച്ചത്. ചെന്നൈയിൽ ശരിയെന്ന് ഉത്തരം നൽകിയത് വെറും അഞ്ച് ശതമാനം പേർ മാത്രം.

മോദിയുടെ പ്രവർത്തന രീതി ഏകാധിപത്യ സ്വഭാവമുള്ളതാണെന്ന് 19 ശതമാനം പേർ അഭിപ്രായപ്പെട്ടു. നിർണ്ണായക സ്വഭാവമുള്ളതാണെന്ന് 51 ശതമാനം പേർ പറയുന്നു. പൊതുവെ മോദി എല്ലാം നിയന്ത്രിക്കുന്ന നേതാവായാണ് വിലയിരുത്തപ്പെ്ട്ടത്. ഈ നഗരങ്ങളിലെ 20-നും 60-നും ഇടയിൽ പ്രായമുള്ള രണ്ടായിരം പേർക്കിടയിൽ റിസർച്ച് ഏജൻസിയായ ഇപ്‌സോസ് ആണ് ടൈംസ് ഓഫ് ഇന്ത്യയ്ക്കു വേണ്ടി സർവേ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP