Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടിക് ടോക് അടക്കം 59 മൊബൈൽ ആപ്പുകൾ ഇന്ത്യ നിരോധിച്ചത് ലോകവ്യാപാര സംഘടനയുടെ ചട്ടങ്ങൾ ലംഘിച്ച്; അവ്യക്തവും അസാധാരണവുമായ കാരണങ്ങളുടെ പേരിലുള്ള നടപടി വിവേചനപരം; നിരവധി പേരുടെ തൊഴിലിനെ ബാധിക്കുമെന്നും ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെ ബാധിക്കുമെന്നും ചൈനീസ് ഏംബസി വക്താവ്; ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി ചൈനയ്ക്ക് നൽകിയിട്ടില്ലെന്ന് ടിക് ടോക്; കേന്ദ്രസർക്കാരിനോട് കാര്യങ്ങൾ വിശദീകരിക്കുമെന്ന് ഇന്ത്യ ഹെഡ് നിഖിൽ ഗാന്ധി

ടിക് ടോക് അടക്കം 59 മൊബൈൽ ആപ്പുകൾ ഇന്ത്യ നിരോധിച്ചത് ലോകവ്യാപാര സംഘടനയുടെ ചട്ടങ്ങൾ ലംഘിച്ച്; അവ്യക്തവും അസാധാരണവുമായ കാരണങ്ങളുടെ പേരിലുള്ള നടപടി വിവേചനപരം; നിരവധി പേരുടെ തൊഴിലിനെ ബാധിക്കുമെന്നും ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെ ബാധിക്കുമെന്നും ചൈനീസ് ഏംബസി വക്താവ്; ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി ചൈനയ്ക്ക് നൽകിയിട്ടില്ലെന്ന് ടിക് ടോക്; കേന്ദ്രസർക്കാരിനോട് കാര്യങ്ങൾ വിശദീകരിക്കുമെന്ന് ഇന്ത്യ ഹെഡ് നിഖിൽ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ടിക് ടോക് അടക്കം 59 ചൈനീസ് മൊബൈൽ ആപ്പുകൾ ഇന്ത്യ നിരോധിച്ചത് ലോകവ്യാപാര സംഘടനയുടെ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൈന. അവ്യക്തവും അസാധാരണവുമായ കാരണങ്ങളുടെ പേരിലുള്ള ഇന്ത്യയുടെ നടപടിവിവേചനപരമാണ്. ഇന്ത്യയിലെ ചൈനീസ് ഏംബസി വക്താവാണ് ചൈനീസ് സർക്കാരിന്റെ നിലപാടുകൾ അറിയിച്ചത്.

ആപ്പുകളുടെ നിരോധനം ഇന്ത്യയിലെ നിരവധി പേരുടെ തൊഴിലിനെ ബാധിക്കും. ഇരു രാജ്യങ്ങൾക്കിടയിലെ ബന്ധത്തെയും ഇത് ബാധിക്കുമെന്ന് ചൈന അറിയിച്ചു. വ്യാപാര ബന്ധത്തിൽ ഇന്ത്യ മര്യാദകൾ പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.അതേസമയം തങ്ങൾ ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ചൈനയ്ക്ക് നൽകിയിട്ടില്ലെന്നും ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ചാണ് തങ്ങൾ പ്രവർത്തിച്ചതെന്നും ടിക് ടോക് 'ഇന്ത്യാ ഹെഡ്' ആയ നിഖിൽ ഗാന്ധി വിശദീകരിച്ചു. ഇക്കാര്യത്തിൽ വിശദീകരണങ്ങളും പ്രതികരണങ്ങളും നൽകാൻ ഇന്ത്യൻ സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഗാന്ധി അറിയിച്ചു.

ടിക് ടോക് അടക്കം 59 ചൈനീസ് മൊബൈൽ ആപ്പുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ എന്നിങ്ങനെ 59 ആപ്പുകളാണ് നിരോധിച്ചത്.

ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെയാണ് ഇന്ത്യയിൽ ടിക്ക് ടോക്ക് ഉൾപ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവ്. നിരോധിത ചൈനീസ് ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ടിക്ക് ടോക്ക്, ഷെയർ ആപ്പ്, ഹെലോ, ഷെയ്ൻ, ലൈക്ക്, വെചാറ്റ്, യുസി ബ്രൗസർ എന്നിവ ഉൾപ്പടെ പ്രമുഖ ആപ്പുകളും ഉൾപ്പെടു. 59 ജനപ്രിയ ആപ്ലിക്കേഷനുകളാണ് രാജ്യതാൽപര്യം കണക്കിലെടുത്ത് നിരോധിച്ചത്. ഔദ്യോഗിക വിജ്ഞാപനത്തിലൂടെയാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ''ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ഇൻഫർമേഷൻ ടെക്‌നോളജി (പൊതുജനങ്ങളുടെ വിവരങ്ങൾ ആക്‌സസ് ചെയ്യുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങളും സുരക്ഷയും) ചട്ടങ്ങൾ 2009, ഭീഷണികളുടെ ഉയർന്നുവരുന്ന സ്വഭാവം കണക്കിലെടുത്ത് 59 ആപ്ലിക്കേഷനുകൾ തടയാൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും മുൻവിധിയോടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു, ഇന്ത്യയുടെ പ്രതിരോധം, സംസ്ഥാന സുരക്ഷ, പൊതു ക്രമം. എന്നിവ കണക്കിലെടുത്താണ് നിരോധനം.

രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാനസംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഡിജിറ്റൽ മാർക്കറ്റിൽ മുന്നേറ്റനിരയിലുള്ള ഇന്ത്യയിൽ പക്ഷേ, ആപ്ലിക്കേഷനുകൾ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കണക്കിലെടുക്കുന്നില്ലെന്ന് കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

കേന്ദ്ര ഐടി മന്ത്രാലയത്തിന് ലഭിച്ച വിവിധ പരാതികളിൽ ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങളുണ്ടായിരുന്നുവെന്ന് ഉത്തരവ് പറയുന്നു. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഉള്ള നിരവധി ആപ്ലിക്കേഷനുകൾ ഇത് ഉപയോഗിക്കുന്ന യൂസേഴ്സിന്റെ ഡാറ്റ് പലതും അനധികൃതമായി ഇന്ത്യക്ക് പുറത്തുള്ള സർവറുകളിലേക്ക് മാറ്റുന്നതായി കണ്ടെത്തി. ഈ ഡാറ്റ മുഴുവൻ ഉപയോഗിച്ചും, വിലയിരുത്തിയും വിശകലനം ചെയ്തും, ഇന്ത്യക്കാരുടെ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിൽ ഇത് ഉപയോഗിക്കുന്നതായി കേന്ദ്രസർക്കാരിന് വിവരം ലഭിച്ചെന്നും, ഇത് രാജ്യത്തിന്റെ സുരക്ഷാസംവിധാനത്തെത്തന്നെ ബാധിക്കുന്നതാണെന്നും കേന്ദ്രം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. അതിനാലാണ് അടിയന്തരമായി ഈ ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള ഉത്തരവിറക്കിയതെന്നും കേന്ദ്ര ഐടി മന്ത്രാലയം അറിയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP