Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനയിൽ നിന്നും കോൺ​ഗ്രസ് നേതാക്കൾ കൈപ്പറ്റിയത് കോടികൾ; ഇന്ത്യ ഭരിക്കവെ കോൺ​ഗ്രസിന് ചൈന പണം നൽകിയത് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടാൻ; ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്ന പേരിലും നേതാക്കൾ കൈനീട്ടി വാങ്ങിയത് ലക്ഷങ്ങൾ; ഇടപാടുകൾ എല്ലാം രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പേരിലും; ചതിയൻ ചൈനയുമായി കോൺ​ഗ്രസ് നേതാക്കളുടെ രഹസ്യബാന്ധവം തുറന്നുകാട്ടി ബിജെപി

ചൈനയിൽ നിന്നും കോൺ​ഗ്രസ് നേതാക്കൾ കൈപ്പറ്റിയത് കോടികൾ; ഇന്ത്യ ഭരിക്കവെ കോൺ​ഗ്രസിന് ചൈന പണം നൽകിയത് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടാൻ; ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്ന പേരിലും നേതാക്കൾ കൈനീട്ടി വാങ്ങിയത് ലക്ഷങ്ങൾ; ഇടപാടുകൾ എല്ലാം രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പേരിലും; ചതിയൻ ചൈനയുമായി കോൺ​ഗ്രസ് നേതാക്കളുടെ രഹസ്യബാന്ധവം തുറന്നുകാട്ടി ബിജെപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺ​ഗ്രസിനെതിരെ ​ഗുരുതര ആരോപണവുമായി ബിജെപി. ചൈനയിൽ നിന്നും കോടിക്കണക്കിന് രൂപ കോൺ​ഗ്രസ് നേതാക്കൾ സംഭാവനയായി കൈപ്പറ്റി എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇന്ത്യ- ചൈന അതിർത്തി തർക്കം രൂക്ഷമാകവെയാണ് കോൺഗ്രസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് ബിജെപി ദേശീയ അധ്യക്ഷൻ തന്നെ രം​ഗത്തെത്തിയിരിക്കുന്നത്. രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനയിൽനിന്ന് കോടികളുടെ സംഭാവനകൾ കൈപ്പറ്റിയെന്നാണ് ജെ.പി. നഡ്ഡ ആരോപിക്കുന്നത്. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ സോണിയ ഗാന്ധിയാണ്. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, രാഹുൽ ഗാന്ധി, പി. ചിദംബരം, പ്രിയങ്ക ഗാന്ധി എന്നിവരാണ് ട്രസ്റ്റിലെ ബോർഡംഗങ്ങൾ.

മധ്യപ്രദേശിലെ പ്രവർത്തകരും അനുഭാവികളുമായി നടത്തിയ ജനസംവാദ് വെർച്വൽ റാലിയിലാണ് നഡ്ഡ ആരോപണം ഉന്നയിച്ചത്. കോൺ​ഗ്രസ് രാജ്യം ഭരിക്കുന്ന കാലഘട്ടത്തിലാണ് ചൈനീസ് സഹായം കോൺ​ഗ്രസ് നേതാക്കൾ കൈപ്പറ്റിയത്. 2005-2006 വർഷത്തിൽ ചൈനയിൽനിന്നും ചൈനീസ് എംബസിയിൽനിന്നും മൂന്ന് ലക്ഷം ഡോളറിന്റെ സംഭാവന രാജീവ് ഗാന്ധി ഫൗണ്ടേഷന് ലഭിച്ചിട്ടുണ്ടെന്ന് നഡ്ഡ ആരോപിക്കുന്നു. ഇത് കോൺഗ്രസും ചൈനയും തമ്മിലുള്ള രഹസ്യബന്ധത്തിനുള്ള തെളിവാണെന്നും നഡ്ഡ ആരോപിച്ചു. 2017-ൽ ദോക്‌ലാം സംഘർഷ സമയത്ത് ചൈനീസ് അംബാസിഡറുമായി രാഹുൽ ഗാന്ധി രഹസ്യ ചർച്ച നടത്തി. ഇപ്പോൾ ഗൽവാൻ സംഘർഷ സമയത്ത് കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും നഡ്ഡ ആരോപിച്ചു. ജെ.പി നഡ്ഡയോടൊപ്പം ജ്യോതിരാദിത്യ സിന്ധ്യയും പങ്കെടുത്തിരുന്നു.

ഇന്ത്യയും ചൈനയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ എത്രത്തോളം പ്രായോഗികവും ആവശ്യവുമാണെന്നതിൽ നിരവധി പഠനങ്ങളാണ് രാജീവ് ഗാന്ധി ഫൗണ്ടേഷൻ നടത്തിയത്. ഇതിനൊക്കെ പിന്നാലെയാണ് പണം എത്തിയതെന്നും ബിജെപി. നേതാവായ അമിത് മാളവ്യ ആരോപിക്കുന്നു. ചൈനയുമായി സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടാൻ സർക്കാരിനെ സ്വാധീനിക്കുന്നതിന് വേണ്ടിയായിരുന്നു ഈ സാമ്പത്തിക സഹായമെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരത്തിൽ വലിയ അന്തരം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പഠനം നടന്നതെന്നും മാളവ്യ ചൂണ്ടിക്കാണിക്കുന്നു.

2008-ൽ കോൺഗ്രസ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നുവെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. എന്തായിരുന്നു ആ ധാരണാപത്രമെന്ന് വെളിപ്പെടുത്താൻ കോൺഗ്രസ് തയ്യാറാകേണ്ടതുണ്ടെന്നും ബിജെപി ആവശ്യപ്പെടുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള കോൺഗ്രസിന്റെ ബന്ധം എന്തിനാണ്‌ മറച്ചുവെക്കുന്നതെന്നും അമിത് മാളവ്യ ചോദിക്കുന്നു.

1991ലാണ് രാജീവ് ഗാന്ധി ഫൗണ്ടേഷൻ രൂപീകൃതമായത്. 2006ൽ രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് സർക്കാർ 10 ലക്ഷം രൂപ സംഭാവന നൽകിയതായി ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വെബ്‌സൈറ്റിലും വ്യക്തമാക്കുന്നു. ഇന്ത്യയിലെ ചൈനീസ് അംബാസഡറായ സുൻ യുക്‌സിയാണ് 10 ലക്ഷം രൂപയുടെ സംഭാവന ചെയ്തതെന്ന് വെബ്‌സൈറ്റിലെ വിവരങ്ങൾ വ്യക്തമാക്കുന്നു. ‘ചൈനയിലെ ജനങ്ങൾക്ക് ഇന്ത്യയിലെ ജനങ്ങളോടുള്ള സൗഹൃദം മുൻനിർത്തി ഇന്ത്യയിലെ ചൈനീസ് അംബാഡറായ സുൻ യുക്‌സി രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ സംഭാവന ചെയ്തു’ എന്നാണ് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരം. 2006 ജനുവരി 27നാണ് ഇത്തരത്തിൽ ചൈനയിൽ നിന്നുള്ള സംഭാവന കോൺഗ്രസ് സ്വീകരിക്കുന്നത്. രാജീവ് ഗാന്ധിയുടെ സെക്രട്ടറി ജനറലായിരുന്ന മന്മോഹൻ മൽഹോത്രയാണ് സോണിയയെ പ്രതിനിധീകരിച്ച് ചൈനയുടെ സംഭാവന സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP