Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ചംപായ് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ; ഓപ്പറേഷൻ താമര ഭയന്ന് 39 എംഎൽഎമാരെ തെലുങ്കാനയിലേക്ക് മാറ്റുന്നു; ഝാർഖണ്ഡിൽ ബസന്ത് സോറൻ ഉപമുഖ്യമന്ത്രിയായേക്കും; കോൺഗ്രസിനും ഉപമുഖ്യമന്ത്രി പദം നൽകിയേക്കും

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ചംപായ് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ; ഓപ്പറേഷൻ താമര ഭയന്ന് 39 എംഎൽഎമാരെ തെലുങ്കാനയിലേക്ക് മാറ്റുന്നു; ഝാർഖണ്ഡിൽ ബസന്ത് സോറൻ ഉപമുഖ്യമന്ത്രിയായേക്കും; കോൺഗ്രസിനും ഉപമുഖ്യമന്ത്രി പദം നൽകിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ജെ.എം.എം നേതാവ് ചംപായ് സോറൻ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ദർബാൾ ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലികൊടുത്തു. ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസമാണ് ചംപായ് സോറന്റെ സത്യപ്രതിജ്ഞ. ബിജെപിയുടെ ഓപ്പറേഷൻ താമരയുടെ ഭീഷണിക്കിടെയാണ് ചംപായ് സോറൻ സത്യപ്രതിജ്ഞ ചെയ്തത്.

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ചംപായിയെ വ്യാഴാഴ്ച അർധ രാത്രിയാണ് ഗവർണർ സർക്കാർ രൂപവത്കരണത്തിനായി ക്ഷണിച്ചത്. പത്തു ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 39 എംഎൽഎമാരെയാണ് തെലുങ്കാനയിലേക്ക് മാറ്റുന്നത്.

നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ചംപായ് സോറൻ 43 എംഎ‍ൽഎമാരുടെ പിന്തുണക്കത്തുമായി രാജ്ഭവനിലെത്തി വ്യാഴാഴ്ച ഗവർണറെ കണ്ടിരുന്നു. എന്നാൽ, സത്യപ്രതിജ്ഞക്കായി ഗവർണർ ക്ഷണിക്കുന്നത് നീണ്ടുപോയതാണ് അനിശ്ചിതത്വങ്ങൾക്ക് ഇടയാക്കിയത്. പിന്നാലെ ഗവർണർ സത്യപ്രതിജ്ഞക്ക് ചംപായ് സോറനെ ക്ഷണിക്കുകയും ചെയ്തു.

അതേസമയം ചംപായ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അടുത്തതായിയ ഉപമുഖ്യമന്ത്രിയായി ബസന്ത് സോറനും സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നും സൂചവകയുണ്ട്. ജാർഖണ്ഡ് മുക്തി മോർച്ചയുടെ ദേശീയ പ്രസിഡന്റ് ഷിബു സോറന്റെ ഇളയമകനാണ് ബസന്ത് സോറൻ. ചംപയ് സോറൻ, ബസന്ത് സോറൻ എന്നിവരെ കൂടാതെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് ആലംഗീർ ആലം, ഏക ആർജെഡി നിയമസഭാംഗം സത്യാനന്ദ് ഭോക്ത എന്നിവരും വരും ദിവസങ്ങലിൽ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണു വിവരം.

ആലംഗീറും സത്യാനന്ദും ഹേമന്ത് സോറൻ സർക്കാരിൽ മന്ത്രിമാരായിരുന്നു. മുന്നണി സമവാക്യത്തിന്റെ അടിസ്ഥാനത്തിൽ ആലംഗീർ ആലത്തിനെ രണ്ടാം ഉപമുഖ്യമന്ത്രിയാക്കാനും സാധ്യതയുണ്ട്. ഭൂരിപക്ഷം തെളിയിക്കാനുള്ള നിയമസഭയുടെ പ്രത്യേക സമ്മേളനം അടുത്ത ആഴ്ച ചേരും.

അനിശ്ചിതത്വത്തിനൊടുവിൽ ഇന്നലെ അർധരാത്രിയോടെയാണ് സർക്കാർ രൂപീകരിക്കാൻ ചംപയ് സോറനെ ഗവർണർ ക്ഷണിച്ചത്. സത്യപ്രതിജ്ഞ വൈകിപ്പിച്ച് അധികാരം പിടിക്കാൻ ബിജെപി ശ്രമിച്ചേക്കുമെന്ന ആശങ്കയിൽ എംഎൽഎമാരെ ഹൈദരാബാദിലേക്ക് അയയ്ക്കാൻ ഇന്നലെ രാത്രി ജെഎംഎം ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം വിമാനത്തിന്റെ ടേക്ക് ഓഫ് അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP