Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയ പാതാ പദ്ധതികളിൽ ചൈനീസ് കമ്പനികളുടെ പങ്കാളിത്തം ഇനി അനുവദിക്കില്ല; റോഡ് നിർമ്മാണത്തിന് ചൈനീസ് പങ്കാളിയുമായുള്ള സംയുക്ത സംരംഭങ്ങൾ പഴങ്കഥയാവും; നിലവിലെ ടെൻഡറുകളിൽ ചൈനീസ് സംയുക്ത സംരംഭങ്ങൾ ഉണ്ടെങ്കിൽ വീണ്ടും ടെൻഡർ വിളിക്കും; വൻപദ്ധതികളിൽ ഇന്ത്യൻ കമ്പനികൾക്ക് പങ്കെടുക്കാൻ വേണ്ടി യോഗ്യതാ മാനദണ്ഡങ്ങൾ ഇളവ് ചെയ്യും; നടപ്പാക്കുന്നത് പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് എന്ന ആശയമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി; അതിർത്തിയിലെ സാഹസത്തിന് വലിയ വില

ദേശീയ പാതാ പദ്ധതികളിൽ ചൈനീസ് കമ്പനികളുടെ പങ്കാളിത്തം ഇനി അനുവദിക്കില്ല; റോഡ് നിർമ്മാണത്തിന് ചൈനീസ് പങ്കാളിയുമായുള്ള സംയുക്ത സംരംഭങ്ങൾ പഴങ്കഥയാവും; നിലവിലെ ടെൻഡറുകളിൽ ചൈനീസ് സംയുക്ത സംരംഭങ്ങൾ ഉണ്ടെങ്കിൽ വീണ്ടും ടെൻഡർ വിളിക്കും; വൻപദ്ധതികളിൽ ഇന്ത്യൻ കമ്പനികൾക്ക് പങ്കെടുക്കാൻ വേണ്ടി യോഗ്യതാ മാനദണ്ഡങ്ങൾ ഇളവ് ചെയ്യും; നടപ്പാക്കുന്നത് പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് എന്ന ആശയമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി; അതിർത്തിയിലെ സാഹസത്തിന് വലിയ വില

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദേശീയ പാതാ പദ്ധതികളിൽ ചൈനീസ് കമ്പനികളുടെ പങ്കാളിത്തം അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ. മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ ചൈനീസ് നിക്ഷേപകരെ പ്രോത്സാഹിപ്പിക്കില്ല. ഒരുഅഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

റോഡ് നിർമ്മാണത്തിന് ചൈനീസ് പങ്കാളിയുമായുള്ള സംയുക്ത സംരംഭങ്ങൾക്ക് അനുമതി നൽകില്ല. സംയുക്ത സംരംഭങ്ങൾ വഴി അവർ നമ്മുടെ രാജ്യത്തേക്ക് കടക്കരുതെന്ന കാര്യത്തിൽ ഉറച്ച തീരുമാനമാണ്. ഉടൻ തന്നെ, ചൈനീസ് കമ്പനികളെ റോഡ് നിർമ്മാണത്തിൽ വിലക്കുന്ന നയം കൊണ്ടുവരും. അതേസമയം, ദേശീയപാതാ പദ്ധതികളിൽ ഇന്ത്യൻ കമ്പനികളുടെ യോഗ്യതാ മാനദണ്ഡങ്ങൾ വിപുലീകരിക്കും. ചൈനീസ് പങ്കാളികളുള്ള ചില പദ്ധതികളുണ്ട്. അവ തുടരും. നിലവിലുള്ളതും ഭാവിയിൽ വരുന്നതുമായ ടെൻഡറുകളിലായിരിക്കും ചൈനീസ് കമ്പനികളെ ഒഴിവാക്കുന്ന നയം നടപ്പാക്കുക.

നിലവിലെ ടെൻഡറുകളിൽ ചൈനീസ് സംയുക്ത സംരംഭങ്ങൾ ഉണ്ടെങ്കിൽ വീണ്ടും ടെൻഡർ വിളിക്കും. വൻപദ്ധതികളിൽ ഇന്ത്യൻ കമ്പനികൾക്ക് പങ്കെടുക്കാൻ വേണ്ടി യോഗ്യതാ മാനദണ്ഡങ്ങൽ ഇളവ് ചെയ്യും. ഒരുകരാറുകാരന് ചെറിയ പദ്ധതിക്ക് യോഗ്യത നേടാമെങ്കിൽ, വലിയ പദ്ധതികൾക്കും യോഗ്യത നേടാം. നിലവിലുള്ള നിർമ്മാണ മാനദണ്ഡങ്ങൾ പോരെന്നും ഭേദഗതികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു. ഇന്ത്യൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പുതിയ നയം.

പദ്ധതികൾ നേടിയെടുക്കാൻ വിദേശ പങ്കാളികളുമായി കരാറിൽ ഏർപ്പെടാതെ തന്നെ ഇന്ത്യൻ കമ്പനികൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന വിധത്തിലാണ് മാറ്റങ്ങൾ വരിക. സാങ്കേതിക-കൺസൾട്ടൻസി, ഡിസൈൻ രംഗങ്ങളിൽ വിദേശ നിക്ഷേപം ആവശ്യമെങ്കിലും ചൈനീസ് കമ്പനികളെ അനുവദിക്കില്ല.

ഇന്ത്യൻ തുറമുഖങ്ങളിൽ ചൈനീസ് ഉത്പന്നങ്ങളുമായിഎത്തുന്ന കപ്പലുകളെ തത്കാലം തടയില്ല. എന്നാൽ, വ്യവസായ-വാണിജ്യ രംഗത്തെ ആകെ സ്വയംപര്യാപ്തയിലേക്ക് നയിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതൊരു നല്ല ചുവടുവയ്പാണ്. ചൈനയിൽ നിന്നുള്ള ഇറക്കുമതി സാധനങ്ങൾ നിരുത്സാഹപ്പെടുത്തുകയും സ്വയംപര്യാപ്തയിലേക്ക് നീങ്ങുകയുമാണ്. താൻ ആത്മനിർഭർ ഭാരതിന്റെ ശക്തമായ വക്താവാണെന്നും ഗഡ്കരി പറഞ്ഞു.

നിലവിലുള്ള സാഹചര്യം ഉരുത്തിരിയുന്നതിന് മൂന്നോ നാലോ മാസം മുമ്പ് കരാറിലായ ചരക്കുകൾ വേഗത്തിലിറക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചില വകുപ്പുകൾ ചെനീസ് ഉത്പന്നങ്ങൾക്ക് അനുമതി നൽകാതിരുന്നതിനെ തുടർന്ന് ചരക്കുവരവ് തടസ്സപ്പെട്ടിരുന്നു. കാര്യങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും, വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനു ഗഡ്കരി കത്തെഴുതിയിരുന്നു.

ചൈനയിൽ നിന്നുള്ള ചരക്കുകൾക്ക് ചെന്നൈ, വിശാഖപട്ടണം തുറമുഖങ്ങളിൽ കസ്റ്റംസ് അധികൃതർ അധിക പരിശോധന നടത്തുന്നതായി റിപ്പോർട്ടുണ്ട്. കീടനാശിനി തളിക്കാനുള്ള സ്‌പ്രേയിങ് ഉപകരണങ്ങളാണ് ഇങ്ങനെ തുറമുഖങ്ങളിൽ അധികമായി കെട്ടിക്കിടക്കുന്നത്.

ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ മോദി സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. ചൈനീസ് ഇറക്കുമതി സാധനങ്ങൾ വെട്ടിക്കുറയ്ക്കാൻ വാണിജ്യ മന്ത്രാലയം അതിവേഗത്തിൽ നടപടി സ്വീകരിച്ചുവരുന്നു. അധികം വൈകാതെ ശുപാർശകൾ പ്രധാനമന്ത്രിയുടെ ഓഫീസിന് മുമ്പാകെ സമർപ്പിക്കും. 371 ഇനം സാധനങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് നീക്കം. ഇതിൽ കളിപ്പാട്ടങ്ങളും പ്ലാസ്റ്റിക് സാധനങ്ങളും മുതൽ സ്പോർട്സ് ഇനങ്ങളും ഫർണിച്ചറും വരെ പെടുന്നു. 127 ബില്യൺ ഡോളറിന്റെ ഇറക്കുമതിക്കാണ് നിയന്ത്രണം കൊണ്ടുവരുന്നത്.

ഉത്പന്ന നിലവാരം കർശനമാക്കുക, ആഭ്യന്തര ഉത്പാദനത്തിന് ആനുകൂല്യങ്ങൾ, കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ബിസിനസ് രംഗത്തെ പ്രമുഖരുമായി ചർച്ച അങ്ങനെ ആലോചനകൾ മുറുകുകയാണ്. ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് താരിഫ് കൂട്ടുന്നതിന് വാണിജ്യ മന്ത്രാലയം തത്ക്കാലം ആലോചിക്കുന്നില്ല. കാരണം അനുബന്ധഘടകങ്ങൾക്ക് ചുങ്കം കൂട്ടിയാൽ അത് ഇന്ത്യയിലെ നിർമ്മാണപ്രവർത്തനങ്ങളെ ബാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP