Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ആൾക്കൂട്ട കൊലപാതകങ്ങൾ മോദിയുടെ പ്രശസ്തിയുടെ പ്രതിഫലനമാണ്; മോദിയുടെ പ്രശസ്തി കൂടുന്നതനുസരിച്ച് കൊലപാതകങ്ങളും വർദ്ധിക്കും'; വിവാദ പ്രസ്താവനയിൽ കുടുങ്ങി കേന്ദ്രമന്ത്രി അർജുൻ രാം മേഘ്വാൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജസ്ഥാനിലെ ആൾവാറിൽ പശുവിനെ കടത്തി എന്നാരോപിച്ച് ആൾക്കൂട്ടം യുവാവിനെ അടിച്ചു കൊന്ന സംഭവത്തിൽ വിവാദ പരാമർശവുമായി കേന്ദ്ര മന്ത്രി അർജുൻ രാം മേഘ്വാൾ. ഇത്തരം കൊലപാതകങ്ങൾ നടക്കുന്ന നരേന്ദ്ര മോദി പ്രശസ്തനാകുന്നതിന്റെ പ്രതിഫലനമാണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. മോദിയുടെ പ്രശസ്തി കൂടുന്നതിനനുസരിച്ച് ഇത്തരം കൊലപാതകങ്ങളും വർധിക്കുമെന്നും മോദി പറഞ്ഞു.

ബിഹാർ തെരഞ്ഞെടുപ്പ് സമയത്ത് അവാർഡ് വാപ്‌സി ആയിരുന്നു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഇത് ആൾക്കൂട്ട കൊലപാതകമായി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത് മറ്റുപലതുമാകും. മോദി നയങ്ങൾ കൊണ്ടുവരികയും അത് നടപ്പിലാക്കുകയും ചെയ്യുന്നു. എന്നാൽ, അതിന്റെ തിരിച്ചടികളാണ് ഇത്തരത്തിലുള്ള ആൾക്കൂട്ട കൊലപാതകങ്ങളാണെന്നുമാണ് മന്ത്രി പറഞ്ഞത്.

ആൽവാറിൽ പശുവിനെ കടത്തിയെന്നാരോപിച്ചാണ് അക്‌ബർ ഖാൻ എന്ന യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഹരിയാനയിലെ കൊൽഗാവ് സ്വദേശിയായ അക്‌ബർ ഖാനെ ആൾവാറിലെ ലാലാവൻഡി പ്രദേശത്ത് രണ്ട് പശുക്കളുമായി കണ്ടതാണ് ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാൾ കൊല്ലപ്പെട്ടു.

ഇത്തരത്തിലുള്ള കൊലപാതകങ്ങൾ രാജ്യത്ത് ആദ്യത്തെ സംഭവമല്ലെന്ന് കൊലപാതകത്തെ നിസാരവത്കരിച്ച മന്ത്രി സിഖ് കലാപത്തിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. നമ്മൾ ആൾക്കൂട്ട കൊലപാതകങ്ങളെ നിരന്തരം അപലപിക്കുന്നു. എന്നാൽ, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നിങ്ങൾ ചരിത്രം തിരയുകയാണ് വേണ്ടത്. 1984ലെ സിഖ് കലാപത്തിൽ എന്താണ് സംഭവിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ കണ്ടിട്ടുള്ള ഏറ്റവും വലിയ ആൾക്കൂട്ട ആക്രമണം സിഖ് വിരുദ്ധ കലാപമായിരുന്നെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP