ആറ് വനിതകൾ അടക്കം 43 മന്ത്രിമാർ; നാരായൺ റാണെയും സർബാനന്ദ സോനോവാളും ജ്യോതിരാദിത്യ സിന്ധ്യയും പശുപതി പരസും അടക്കം 15 ക്യാബിനറ്റ് മന്ത്രിമാർ; കിരൺ റിജിജുവിനും അനുരാഗ് ഠാക്കൂറിനും സ്ഥാനക്കയറ്റം; അനുപ്രിയ പട്ടേലും ശോഭ കരന്തലജെയും മീനാക്ഷി ലേഖിയും കേന്ദ്രസഹമന്ത്രിമാർ; രാജീവ് ചന്ദ്രശേഖർ സഹമന്ത്രി; പുതുമുഖങ്ങളേക്കാൾ ഏറെ വാർത്തയായത് 3 പ്രമുഖരുടെ പുറത്താകൽ

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പുതുമുഖങ്ങളെ ഉൾപ്പെടുത്തി രണ്ടാം മോദി മന്ത്രിസഭ പുനഃ സംഘടിപ്പിച്ചു. ആറ് വനിതകൾ അടക്കം 43 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ 15 പേർ ക്യാബിനറ്റ് റാങ്കുള്ളവരാണ്. മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ നാരായൺ റാണെ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് അസം മുന്‍മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം മോദി മന്ത്രിസഭയിൽ കായികമന്ത്രിയായിരുന്നു.കിരൺ റിജിജുവിനും ഹർദീപ് സിങ് പുരിക്കും കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. അനുരാഗ് ഠാക്കൂറിനും ആർ.കെ. സിങ്ങിനും ജി. കിഷൻ റെഡ്ഡിക്കും സ്ഥാനക്കയറ്റമുണ്ട്. വനിതാ നേതാക്കളായ അനുപ്രിയ പട്ടേൽ, ശോഭ കരന്തലജെ, മീനാക്ഷി ലേഖി എന്നിവർ കേന്ദ്രസഹമന്ത്രിസ്ഥാനമാണു ലഭിച്ചത്.
മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റു. കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് എ. നാരായണസ്വാമിയും ബംഗാളിലെ ഗോത്രവർഗ നേതാവ് ജോൺ ബർളയും കേന്ദ്രസഹമന്ത്രിമാരാകും.
36 പുതിയ മന്ത്രിമാർ സർക്കാരിൽ ചേർന്നപ്പോൾ നാല് പ്രമുഖ മന്ത്രിമാർ ഇന്ന് പുനഃ സംഘടനയിൽ പുറത്തായി കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിലും, സാമ്പത്തിക വളർച്ചയിലെ മാന്ദ്യത്തിലും സർക്കാർ വിമർശനം ഏറ്റുവാങ്ങുന്ന പശ്ചാത്തലത്തിലാണ് പുനഃ സംഘടന. ഇപ്പോൾ മോദി ക്യാബിനറ്റിൽ 77 മന്ത്രിമാരുണ്ട്. പകുതിയോളം പേർ പുതുതായി വന്നവർ. ഏഴ് മന്ത്രിമാർക്ക് സ്ഥാനക്കയറ്റവും. എന്നാൽ, പുതിയ മന്ത്രിമാരുടെ വരവിനേകാകളേറെ വലിയ വാർത്തയായത് ഐടി നിയമ മന്ത്രിയായ രവിശങ്കർ പ്രസാദിന്റെയും, ആരോഗ്യമന്ത്രി ഹർഷവർദ്ധന്റെയും പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറിന്റെയും രാജിയാണ്. മൂവരും ഇന്ന് രാഷ്ട്രപതിഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.
പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജിസമർപ്പിച്ച മറ്റുമന്ത്രിമാർ ഇവരൊക്കെയാണ്: ഹർഷവർധൻ, അശ്വിനി കുമാർ ചൗബേ രമേശ് പൊഖ്റിയാൽ, സന്തോഷ് ഗംഗ്വാർ, സഞ്ജയ് ധോത്രേ, ദേബശ്രീ ചൗധരി, സദാനന്ദ ഗൗഡ, റാവു സാഹേബ് ദാൻവേ പട്ടേൽ, ബാബുൽ സുപ്രിയോ, രത്തൻലാൽ കടാരിയ, പ്രതാപ് സാരംഗി.
പുതിയ ഐടി ചട്ടങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്റർ അടക്കമുള്ള കമ്പനികളുമായി തർക്കത്തിലിരിക്കെയാണ് രവിശങ്കർ പ്രസാദിന്റെ രാജി. സർക്കാർ വക്താവ് കൂടിയായ പ്രകാശ് ജാവ്ദേക്കറിന്റെ രാജി ഏവരെയും അദ്ഭുതപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ നിശങ്കും പുതിയ മന്ത്രിസഭയിൽ ഇല്ല. കോവിഡ് രണ്ടാം തരംഗം നേരിടുന്നതിൽ, കേന്ദ്രസർക്കാർ പരാജയമായെന്ന വിമർശനങ്ങൾ ഹർഷവർദ്ധന് തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ. ആയിരക്കണക്കിന് പേർ ഓക്സിജനും, ആശുപത്രി ബെഡ്ഡുകൾക്കും, വാക്സിനുമായി നെട്ടോടമോടിയത് സർക്കാരിന് ക്ഷീണമായിരുന്നു. രണ്ടാം തരംഗത്തിൽ വാക്സിനേഷനും സുഗമമായി നടക്കാതിരുന്നതും വിമർശനങ്ങൾക്ക് ഇടയാക്കി
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കേന്ദ്രമന്ത്രിമാർ
നാരായൺ റാണെ
സർബാനന്ദ സോനോവാൾ
ഡോ. വീരേന്ദ്ര കുമാര്‍
ജ്യോതിരാദിത്യ സിന്ധ്യ
രാമചന്ദ്ര പ്രസാദ് സിങ
അശ്വിനി വൈഷ്ണവ്
പശുപതി കുമാർ പരസ്
കിരൺ റിജിജു
രാജ് കുമാർ സിങ്
ഹർദീപ് സിങ് പുരി
മസൂഖ് മാണ്ഡവ്യ
ഭൂപേന്ദ്ര യാദവ്
പുരുഷോത്തം രുപാലിയ
ജി കിഷൻ റെഡ്ഡി
അനുരാജ് സിങ് ഠാക്കൂർ
പങ്കജ് ചൗധരി
അനുപ്രിയ സിങ് പട്ടേൽ
സത്യപാൽ സിങ് ബാഗേൽ
രാജീവ് ചന്ദ്രശേഖർ
ശോഭാ കരന്തലജെ
ഭാനുപ്രതാപ് സിങ് വർമ
ദർശന വിക്രം ജർദോഷ്
മീനാക്ഷി ലേഖി
അന്നപൂർണ ദേവി
എ നാരായണ സ്വാമി
കൗശൽ കിഷോർ
അജയ് ഭട്ട്
ബിഎൽ വർമ
അജയ് കുമാർ
ചൗബൻ ദേവുവിങ്
ഭഗവന്ത് ഖുബ
കപിൽ പാട്ടീൽ
പ്രതിമ ഭൗമിക്
സുഭാഷ് സർക്കാർ
ഡോ. ഭഗവത് കിഷന്റാവു കാരാട്
ഡോ. രാജ്കുമാർ രഞ്ജൻ സിങ്
ഡോ. ഭാരതി പ്രവിൺ പവാർ
ബിശ്വേശ്വർ ടുഡു
ശന്തനു ഠാക്കൂർ
ഡോ. എം മഹേന്ദ്രഭായി
ജോൺ ബരിയ
ഡോ. എൽ മുരുകൻ
നിശിത് പ്രാമാണിക്
#CabinetExpansion2021 | Meenakshi Lekhi, Darshana Vikram Jardosh, Annpurna Devi, take oath as ministers. pic.twitter.com/2W0CwozDIX
— ANI (@ANI) July 7, 2021
#CabinetExpansion2021 | Rajeev Chandrasekhar, Shobha Karandlaje and Bhanu Pratap Singh Verma take oath as ministers. pic.twitter.com/15nVfmdgbu
— ANI (@ANI) July 7, 2021
#CabinetExpansion2021 | Pankaj Choudhary, Anupriya Singh Patel, and Satya Pal Singh Baghel take oath as ministers. pic.twitter.com/LCBnWLf6pn
— ANI (@ANI) July 7, 2021
ക്യാബിനറ്റ് മന്ത്രിമാർ
1. നാരായൺ റാണെ
2.സർബാനന്ദ സോനാവാൾ
3.ഡോ.വീരേന്ദ്ര കുമാർ
4.ജ്യോതിരാദിത്യ സിന്ധ്യ
5.രാമചന്ദ്ര പ്രസാദ് സിങ്
6.അശ്വനി വൈഷ്ണവ്
7.പശുപതി കുമാർ പരസ്
8.കിരൺ റിജിജു
9.രാജ് കുമാർ സിങ്
10.ഹർദീപ് സിങ് പുരി
11.മൻസുഖ് മണ്ഡവ്യ
12.ഭൂപേന്ദർ യാദവ്
13.പർഷോത്തം റുപാല
14.കിഷൻ റെഡ്ഡി
15.അനുരാഗ് ഠാക്കൂർ
Stories you may Like
- കൈയടി നേടി മോദിയുടെ യൂറോപ്യൻ യാത്ര; ലോക നേതാവായി പ്രധാനമന്ത്രി
- മോദി അധികാരത്തിൽ എത്തിയിട്ട് ഇന്ന് 20 വർഷം
- മാർപ്പാപ്പയ്ക്ക് മെഴുകുതിരി പീഠവും പുസ്തകവും സമ്മാനിച്ച് മോദി
- ഹലാൽ ഹജ്ജ് എന്തെന്ന് പഠിപ്പിച്ച ഗുരുഭൂതനാണ് നരേന്ദ്ര മോദി
- എന്തുകൊണ്ട് ഇപ്പോൾ..? ആരാണ് വില്ലൻ..?; സ്വപ്ന സുരേഷ് എല്ലാം തുറന്ന് പറയുന്നു...
- TODAY
- LAST WEEK
- LAST MONTH
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഷിൻഡെയെ മുഖ്യമന്ത്രിയാക്കി ആദ്യം ഞെട്ടിച്ചു; മന്ത്രിയാകാനില്ലെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞത് വേദനയിൽ; സത്യപ്രതിജ്ഞയ്ക്ക് ഫഡ്നാവീസ് സമ്മതിച്ചത് മോദിയുടെ കണ്ണിലെ കരടാകാതിരിക്കാൻ; എല്ലാം നിയന്ത്രിച്ച് അമിത് ഷാ; മഹാരാഷ്ട്രയിൽ താമരയ്ക്കുള്ളിൽ ശിവസേന വിരിയുമ്പോൾ
- തലസ്ഥാനത്ത് എകെജി സെന്ററിന് നേരേ ബോംബേറ്; ആക്രമണം രാത്രി 11.30 ഓടെ; ബോംബെറിഞ്ഞത് സ്കൂട്ടറിൽ എത്തിയ യുവാവ്; മതിലിൽ തട്ടി വലിയ ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയതെന്ന് ഇ പി ജയരാജൻ; പിന്നിൽ കോൺഗ്രസ് എന്നും ആസൂത്രിതം എന്നും ഇപി; മുതിർന്ന നേതാക്കൾ സ്ഥലത്തെത്തി
- 'ആ വിധി പറഞ്ഞ ജസ്റ്റിസ് സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു അഭയാ കേസിലെ ഒന്നാം പ്രതിയായ ഫാദർ കോട്ടൂരിന്റെ ***ക്യാൻസറാണ് അറിഞ്ഞില്ലേ': കെ ടി ജലീൽ എംഎൽഎയുടെ പരാമർശം വിവാദമാകുന്നു; കോട്ടൂരിന് കാൻസർ വന്നത് കേസിൽ പ്രതി ആയതുകൊണ്ടാണോ എന്ന് ബൽറാം
- ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് നായകൻ; സഞ്ജു ആദ്യ ട്വന്റി 20യിൽ മാത്രം; ഏകദിന ടീമിൽ ശിഖർ ധവാൻ തിരിച്ചെത്തി
- പീഡന കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നു; കുട്ടിക്ക് പ്രായപൂർത്തിയായി; അച്ഛൻ ആരെന്ന് അവൻ അറിയണം; ഡിഎൻഎ ഫലം ഉടൻ പുറത്തുവിടണം; ബിനോയ് കോടിയേരിക്കെതിരെ നിയമ പോരാട്ടം കടുപ്പിച്ച് ബിഹാർ സ്വദേശിനി; മുംബൈ കോടതിയിൽ ഹർജി നൽകി
- ഇനി ലൈംഗിക ബന്ധത്തിന് ജീവനുള്ള പങ്കാളി വേണ്ട! അമ്പരപ്പിക്കുന്ന പെർഫക്ഷനോടെ സെക്സ് റോബോട്ടുകളും; സെക്സ് ഡോളുകടെ വേശ്യാലയം പോലെ വെർച്വൽ സ്പാകളും; 20000 കോടി ഡോളറിന്റെ വൻ വ്യവസായം; വെർച്വൽ റൂമിൽ 21കാരിയെ ബലാത്സംഗം ചെയ്തതും വാർത്ത; ലോകത്തിന്റെ ലൈംഗിക ക്രമം മാറ്റി മറിക്കുന്ന വെർച്വൽ സെക്സിന്റെ കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- ബ്രൂവറിയിൽ ജോലി ചെയ്ത ചെറുപ്പകാലം; ഓട്ടോ ഓടിച്ചെത്തിയത് ആനന്ദ് ഡിഗെയുടെ മനസ്സിലേക്ക്; താനെയിൽ കൗൺസിലറായി രാഷ്ട്രീയ തുടക്കം; രണ്ട് മക്കളുടെ വിയോഗത്താൽ വനവാസം; തിരിച്ചുവരവിൽ എംഎൽഎയും മന്ത്രിയുമായി; 'വില്ലനിൽ നിന്നും മഹാരാഷ്ട്രയുടെ 'നാഥൻ' ആയി ഷിൻഡെ
- സ്വാഗതം പറയാൻ എം ശിവശങ്കർ എത്തിയില്ല; മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ നിന്ന്ഒഴിഞ്ഞുമാറി മുൻ പ്രിൻസിപ്പൽ സെക്രട്ടറി
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- ഹൈന്ദവ ആചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിൽ നിന്ന് ഫാ.മാത്യു മുല്ലപ്പള്ളിലിനെ പുറത്താക്കി; പൗരോഹിത്യ ചുമതലയിൽ മാത്യു ഉണ്ടാകില്ലെന്ന് ആർച്ച്ബിഷപ്പ്; ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും രൂപത
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം കവർ ചെയ്യാൻ കൈരളിയിൽ നിന്നും എത്തിയത് മൂന്ന് പേർ, ദേശാഭിമാനിയിൽ നിന്നും രണ്ടു പേരും; കൽപ്പറ്റ സംഭവത്തിലെ ക്ഷീണം തീർക്കാൻ തലസ്ഥാനത്ത് സതീശനെ പൂട്ടാൻ ശ്രമം; നീക്കം കൈയോടെ പൊളിച്ച് പ്രതിപക്ഷ നേതാവും
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍