Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമായി ഒരു കാലത്തും കോൺഗ്രസ് കണ്ടിട്ടില്ല: ഒരുകാലത്തും അങ്ങനെ ഒരു ബിൽ നടപ്പാക്കാൻ അനുവദിക്കുകയുമില്ല: അച്ഛന്റെയും അമ്മയുടെയും ജനന തീയതി എനിക്കു പോലും അറിയില്ല: പിന്നെയാണോ ഈ നാട്ടിലെ സാധാരണക്കാർ?; എകെ ആന്റണി

മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമായി ഒരു കാലത്തും കോൺഗ്രസ് കണ്ടിട്ടില്ല: ഒരുകാലത്തും അങ്ങനെ ഒരു ബിൽ നടപ്പാക്കാൻ അനുവദിക്കുകയുമില്ല: അച്ഛന്റെയും അമ്മയുടെയും ജനന തീയതി എനിക്കു പോലും അറിയില്ല: പിന്നെയാണോ ഈ നാട്ടിലെ സാധാരണക്കാർ?; എകെ ആന്റണി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഏകെ ആന്റണി. കോൺഗ്രസ് ഒരുകാലത്തും മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമായി കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ഭരണകാലത്തുകൊണ്ടുവന്ന എൻപിആറിൽ മതത്തെക്കുറിച്ച് പരാമർശമില്ലെന്ന് ആന്റണി പറഞ്ഞു. ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്ന നിയമമാണ്, ഇപ്പോൾ കൊണ്ടുവന്നിട്ടുള്ള പൗരത്വ ഭേദഗതി. മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമാക്കുകയാണ് അതിൽ ചെയ്തിട്ടുള്ളതെന്ന ആന്റണി കുറ്റപ്പെടുത്തി. കോൺഗ്രസ് ഒരുകാലത്തും ഇതിനെ അനുകൂലിക്കില്ല. കോൺഗ്രസ് ഭരണകാലത്ത് നടപ്പാക്കിയ എൻപിആറിൽ മതത്തെക്കുറിച്ച് ചോദ്യമില്ല. ഇതു മറച്ചുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആന്റണി പറഞ്ഞു.

അച്ഛൻ എവിടെ ജനിച്ചു, അമ്മ എവിടെ ജനിച്ചു, എന്നു ജനിച്ചു തുടങ്ങിയ ചോദ്യങ്ങളാണ് എൻപിആറിൽ ഉള്ളത്. ഇതിനുള്ള രേഖകൾ ജനങ്ങൾ എങ്ങനെ ഹാജരാക്കും. അച്ഛന്റെയും അമ്മയുടെയുമൊന്നും ജനന തീയതി തനിക്കു പോലും അറിയില്ല. പിന്നെ ഈ നാട്ടിലെ സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോയെന്ന് ആന്റണി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുമായി കോൺഗ്രസ് ശക്തമായി മുന്നോട്ടുപോവും. കോൺഗ്രസ് ഒരുകാലത്തും ഇതിനെ അംഗീകരിക്കില്ല. ഇതു നടപ്പാക്കാൻ അനുവദിക്കുകയുമില്ലെന്ന ആന്റണി പറഞ്ഞു. കേരളത്തിൽ നിയമത്തിനെതിരായ സമരത്തിൽ ഭിന്നതയുണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോൾ സംസ്ഥാനത്തെ സമരങ്ങളെക്കുറിച്ച് തീരുമാനിക്കുന്നത് അതത് സംസ്ഥാന ഘടകങ്ങളാണെന്ന് ആന്റണി പറഞ്ഞു.

കൂടാതെ, സർദാർ പട്ടേലിരുന്ന കസേരയിലിരുന്ന് അമിത് ഷാ പച്ചക്കള്ളം പറയുന്നുവെന്ന് എകെ ആന്റണി കുറ്റപ്പെടുത്തിയിരുന്നു. പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കില്ലെനന്ന് പറഞ്ഞ അമിത് ഷാക്കെതിരെയാണ് ആന്റണി രംഗത്തു വന്നിരുന്നത്. എൻആർസി നടപ്പാക്കുമെന്ന് രാഷ്ട്രപതിയെക്കൊണ്ടു തന്നെ ഈ സർക്കാർ പ്രസംഗിപ്പിച്ചുവെന്നും അമിത് ഷാ പറഞ്ഞത് കളവാണെന്നും ആന്റണി ആരോപിച്ചു. പൗരത്വ രജിസ്റ്ററിന്റെ പേരിൽ ചർച്ചകൾ നടന്നിട്ടില്ലെന്ന അമിത് ഷായുടെ വാദം അടിസ്ഥാനരഹിതമാണ്.

ഇക്കാര്യത്തെപ്പറ്റി കേന്ദ്രമന്തിസഭയിൽ ചർച്ച നടന്നിട്ടുണ്ട്. പാർലമെന്റിലോ മന്ത്രിസഭയിലോ ഇത്തരത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്. കേന്ദ്രമന്ത്രിസഭ ചർച്ച ചെയ്താണ് അതു തയാറാക്കുന്നതെന്നും ആന്റണി ചൂണ്ടിക്കാട്ടി. എൻആർസി നടപ്പാക്കില്ലെന്ന് നരേന്ദ്ര മോദിയും അമിത് ഷായും പ്രഖ്യാപിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. എൻആർസിക്ക് വേണ്ടിയുള്ള ചോദ്യങ്ങൾ ഉണ്ടെങ്കിൽ എൻപിആർ അംഗീകരിക്കില്ലെന്നും ആന്റണി പറഞ്ഞു.

നമ്മുടെ പാർലമെന്ററി സമ്പ്രദായമനുസരിച്ച് ഗവർണറും രാഷ്ട്രപതിയും അവർ സ്വയം തയ്യാറാക്കുന്നതല്ല പ്രസംഗിക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ നിലപാടുകളാണ് അവ. കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്താണ് അത് തയ്യാറാക്കുക. സാധാരണ ദേശീയ ജനസംഖ്യാ രജിസ്റ്ററിലേക്കുള്ള വിവരശേഖരണത്തിൽ അച്ഛന്റെയും അമ്മയുടെയും പേരുകളും മറ്റുമാണ് ചോദിക്കാറുള്ളത്. എന്നാൽ ഇത്തവണ ആളുകളുടെ അച്ഛനും അമ്മയും ജനിച്ച രാജ്യമടക്കം ചോദിക്കുമെന്നുള്ള സൂചനകൾ ഉയരുന്നുണ്ട്. ഇത് എൻആർസിക്ക് വേണ്ടിയാണെന്നും സൂചനയുണ്ട്. അത്തരത്തിലൊരു നീക്കവും അനുവദിക്കില്ലെന്നും ആന്റണി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP