Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭയിൽ ഒരുമിച്ച് നിന്നിട്ടും ബിജെപിക്ക് ഒന്നും സംഭവിച്ചില്ല; ആനയും സൈക്കിളും ഇനി രണ്ട് വഴിക്ക്; ഉപതെരഞ്ഞെടുപ്പുകളിൽ സഖ്യം വേണ്ടെന്ന് തീരുമാനിച്ച് മായാവതിയും മുലായവും; സഖ്യം പിരിയുന്നത് വോട്ട് വിഹിതം 2014നെക്കാളും താഴെ പോയതിനാൽ; സഖ്യം വിടാൻ തീരുമാനിച്ചത് ബിഎസ്‌പി യോഗത്തിന് ശേഷം; യാദവർക്ക് ഇടയിൽ അഖിലേഷിന് സ്വീകാര്യതയില്ലെന്നും ബിഎസ്‌പി

ലോക്‌സഭയിൽ ഒരുമിച്ച് നിന്നിട്ടും ബിജെപിക്ക് ഒന്നും സംഭവിച്ചില്ല; ആനയും സൈക്കിളും ഇനി രണ്ട് വഴിക്ക്; ഉപതെരഞ്ഞെടുപ്പുകളിൽ സഖ്യം വേണ്ടെന്ന് തീരുമാനിച്ച് മായാവതിയും മുലായവും; സഖ്യം പിരിയുന്നത് വോട്ട് വിഹിതം 2014നെക്കാളും താഴെ പോയതിനാൽ; സഖ്യം വിടാൻ തീരുമാനിച്ചത് ബിഎസ്‌പി യോഗത്തിന് ശേഷം; യാദവർക്ക് ഇടയിൽ അഖിലേഷിന് സ്വീകാര്യതയില്ലെന്നും ബിഎസ്‌പി

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ഉത്തർ പ്രദേശിലെ മഹാസഖ്യം വിട്ട് ബിഎസ്‌പി. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആണ് തീരുമാനം. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒുമിച്ചാണ് ബിജെപിക്ക് എതിരെ മത്സരിച്ചത്. എന്നാൽ ഒരുമിച്ച് നിന്നിട്ടും വെറും 15 സീറ്റ് മാത്രമാണ് ഇവിടെ ബിജെപിക്കെതിരെ മത്സരിച്ച സഖ്യത്തിന് കിട്ടിയത്. ബിജെപിക്ക് 62 സീറ്റുകളും ലഭിച്ചു. അപ്‌ന ദൾ ഒരു സീറ്റും കോൺഗ്രസ് ഒരു സീറ്റുമാണ് യുപിയിൽ നിന്ന് നേടിയത്.

ഇന്ന് രാവിലെ ബിഎസ്‌പി നേതാക്കൾ യോഗം ചേർന്ന ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്. സഖ്യം കൊണ്ട് പ്രത്യേകിച്ച് നേട്ടം ഒന്നും തന്നെ ഉണ്ടായില്ല എന്നാണ് ബിഎസ്‌പിയുടെ വിലയിരുത്തൽ. അഖിലേഷ് യാദവിന് യാദവരുമായുള്ള ബന്ധം ദിനംപ്രതി മോശമാകു്‌ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിവരം. 2014ൽ ഇരു പാർട്ടികൾക്കുമായി 42 ശതമാനത്തിലധികം വോട്ട് ലഭിച്ചതും ഇത്തവണയും അത് വോട്ടായി മാറും എന്ന് കരുതിയെങ്കിലും ബിജെപിയെ പരാജയപ്പെടുത്താൻ കഴിയാതെ വന്നത് സഖ്യം അവസാനിപ്പിക്കുന്നതിലേക്ക് എത്തുകയായിരുന്നു.

സംസഥാനത്ത് 11 എംഎൽഎമാർ ലോക്‌സഭയിലേക്ക് പോയതിനെ തുടർന്ന് ഒഴിവ് വരുന്ന നിയമസഭ മണ്ഡലങ്ങളിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ ബിഎസ്‌പിയും എസ്‌പിയും പ്രത്യേകം മത്സരിക്കുകയും കൂടി ചെയ്യുന്നതോടെ കാര്യങ്ങൾ ബിജെപിക്ക് എളുപ്പാകുന്ന അവലസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP