Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

15 ലക്ഷം നിങ്ങളുടെ അക്കൗണ്ടിൽ എത്തിച്ചേർന്നോ? കള്ളപ്പണക്കാരുടെ പണം 100 ദിവസം കൊണ്ട് പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരനും വീതിക്കുമെന്നു പറഞ്ഞിട്ട് എന്തായി മോദിജീ?

15 ലക്ഷം നിങ്ങളുടെ അക്കൗണ്ടിൽ എത്തിച്ചേർന്നോ? കള്ളപ്പണക്കാരുടെ പണം 100 ദിവസം കൊണ്ട് പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരനും വീതിക്കുമെന്നു പറഞ്ഞിട്ട് എന്തായി മോദിജീ?

ന്യൂഡൽഹി: അധികാരത്തിലെത്തി നൂറ് ദിവസത്തിനകം കള്ളപ്പണം ഇന്ത്യയിൽ തിരിച്ചെത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനം നടക്കില്ലെന്ന് ഉറപ്പ്. മടിച്ച് മടിച്ച് സുപ്രീംകോടതിയിൽ പട്ടിക നൽകിയെങ്കിലും നൂലാമാലകൾ തീർത്ത് മാത്രമ പേരുകൾ പുറത്ത് വരാൻ വർഷങ്ങളെടുക്കും.

ഇതോടെ കള്ളപ്പണം തിരിച്ച് പിടിച്ച് എല്ലാവരുടേയും അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. നിയമ നൂലാമാലകൾക്കൊപ്പമാണ് മുതലാളിമാരോടുള്ള കേന്ദ്ര സർക്കാരിന്റെ താൽപ്പര്യവും. സുപ്രീം കോടതിയിൽ പേര് വെളിപ്പെടുത്താതിരിക്കാൻ പരമാവധി സർക്കാർ ശ്രമിച്ചു. കോടതി ഇടപെടൽ മാത്രമേ കള്ളപ്പണക്കാരെ കുടക്കൂ എന്നാണ് വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപി നൽകിയ വാഗ്ദാനം വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം രാജ്യത്തു തിരിച്ചെത്തിക്കുമെന്നും അത് എല്ലാവർക്കുമായി വീതം വയ്ക്കുമെന്നുമായിരുന്നു. ഓരോ ഇ്ത്യക്കാർക്കും 15 ലക്ഷം രൂപ വീതം ലഭിക്കുമെന്നുമായിരുന്ന പ്രചാരണം. അധികാരത്തിലെത്തിയതോടെ കള്ളപ്പണ വിഷയത്തിൽ യുപിഎ സർക്കാരിനെ പോലും കടത്തി വെട്ടുന്ന തരത്തിലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നിലപാട്. ഇതുകൊണ്ട് കൂടിയാണ് സുപ്രീംകോടതിയിലേക്ക് മാത്രമായി പ്രതീക്ഷ ചുരുങ്ങുന്നത്.

അതിനിടെ സുപ്രീം കോടതിയിൽ സമർപ്പിച്ച 627 കള്ളപ്പണക്കാരുടെ പേരടങ്ങിയ ലിസ്റ്റിലെ പേരുകളും വിശദാംങ്ങളും 2015 മാർച്ചിനു മുമ്പായി പുറത്തുവരാനിടയില്ലെന്നാണ് സൂചന. പേരുകളടങ്ങിയ മുദ്രവച്ച കവർ സുപ്രിം കോടതിക്കു കൈമാറവെ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി ഇക്കാര്യം കൂടി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇക്കാലയളവിനുള്ളിൽ അന്വേഷണം പൂർത്തിയാക്കിയില്ലെങ്കിൽ സമയപരിധിയുടെ പ്രശ്‌നമുന്നയിക്കാൻ ആരോപണവിധേയരായവർക്ക് കഴിയും. ആദായനികുതിയുടെ അന്വേഷണത്തിന് നേരത്തെ ആറു കൊല്ലത്തെ സമയപരിധിയാണ് ഉണ്ടായിരുന്നത്. ഇതിപ്പോൾ 16 കൊല്ലമായി കൂട്ടിയിട്ടുണ്ട്.

സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സംഘത്തിന് ഇപ്പോൾ സമർപ്പിച്ച 627 കള്ളപ്പണക്കാരുടെ പട്ടിക വിലയിരുത്താൻ കൂടുതൽ സമയം വേണ്ടി വരും. ഒമ്പതു വർഷത്തെ കണക്കുകളാണ് ഈ പട്ടികയിലുള്ളത് എന്നതിനാലാണിത്. സംഘത്തിന് മുമ്പിൽ ഇനി അഞ്ചു മാസം മാത്രമെ ഉള്ളൂ. എന്നാൽ ഇതിനകം ഈ പട്ടിക വിലയിരുത്തൽ പൂർത്തിയാക്കാനാവില്ല.

അന്വേഷണത്തിന്റെ ഭാഗമായി സ്വിറ്റ്‌സർലാന്റ് അടക്കം പല വിദേശ രാജ്യങ്ങളിലേക്കും യാത്രകളും വേണ്ടിവരും. അതിനു ശേഷമെ ബന്ധപ്പെട്ട ആദായ നികുതി കമ്മീഷണർമാർക്ക് പട്ടിക പുനപ്പരിശോധനാ നടപടികൾ പൂർത്തിയാക്കാനാകൂ. പുനപ്പരിശോധനയുടെ ഭാഗമായി ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകേണ്ടതുണ്ട്. അവരുടെ മറുപടി കൂടി ലഭിച്ച ശേഷമേ പുനപ്പരിശോധന തുടങ്ങാനാകൂ.

അതിനിടെ, ജനീവയിലെ എച്ച്. എസ്. ബി.സി. ബാങ്കിൽ അക്കൗണ്ടുള്ള, ഇന്ത്യയിൽ താമസിക്കുന്നവർക്കെതിരെ ആദായനികുതി വകുപ്പ് നിയമനടപടി തുടങ്ങാനുള്ള ഒരുക്കത്തിലാണ്. സർക്കാർ കോടതിയിൽ സമർപ്പിച്ച പേരുകളിൽ 350 പേരാണ് ഇ്ന്ത്യയിൽ താമസിക്കുന്നവരായുള്ളത്.

ഇവരുടെ നിയമ ലംഘനത്തിനെതിരേ ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നടപടി ഉണ്ടാകും. വിവരങ്ങൾ മറച്ചു വച്ചതായിരിക്കും ഇവർക്കെതിരായ പ്രധാന കുറ്റം. നേരത്തെ വിദേശബാങ്കുകളിൽ നിക്ഷേപമുണ്ടെന്ന് സമ്മതിച്ചവരിൽ നിന്ന് നികുതിയും പിഴയും സർക്കാർ ഈടാക്കിയിരുന്നു. പലർക്കെതിരേയും കേസ് നടപടികൾ പുരോഗമിക്കുന്നതായും ആദായ നികുതി വകുപ്പ് അറിയിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP