Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചരിത്രത്തിലാദ്യമായി കോൺഗ്രസിനെക്കാൾ കൂടുതൽ സീറ്റുകളിൽ സ്ഥാനാർത്ഥികളുമായി ബിജെപി; ഭരണം പിടിക്കാനുള്ള പെടാപ്പാടിനിടയിൽ കോൺഗ്രസിന് നഷ്ടമാകുന്നത് സ്വതന്ത്ര ഇന്ത്യയോളം പഴക്കമുള്ള പാരമ്പര്യം; മൂന്നര പതിറ്റാണ്ടു കൊണ്ട് ബിജെപി നിഷ്പ്രഭമാക്കിയത് നുറ്റാണ്ടു ചരിത്രം പേറുന്ന പ്രസ്ഥാനത്തെ

ചരിത്രത്തിലാദ്യമായി കോൺഗ്രസിനെക്കാൾ കൂടുതൽ സീറ്റുകളിൽ സ്ഥാനാർത്ഥികളുമായി ബിജെപി; ഭരണം പിടിക്കാനുള്ള പെടാപ്പാടിനിടയിൽ കോൺഗ്രസിന് നഷ്ടമാകുന്നത് സ്വതന്ത്ര ഇന്ത്യയോളം പഴക്കമുള്ള പാരമ്പര്യം; മൂന്നര പതിറ്റാണ്ടു കൊണ്ട് ബിജെപി നിഷ്പ്രഭമാക്കിയത് നുറ്റാണ്ടു ചരിത്രം പേറുന്ന പ്രസ്ഥാനത്തെ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കോൺഗ്രസ് ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ബിജെപി ഉയർത്തുന്ന രാഷട്രീയ വെല്ലുവിളിയെ നേരിടാൻ രാജ്യത്ത് സാധ്യമായ എല്ലാ പാർട്ടികളുമായും സഖ്യമുണ്ടാക്കി എങ്ങനേയും അധികാരം തിരിച്ചു പിടിക്കാൻ ശ്രമിക്കുമ്പേൾ കോൺഗ്രസിന് നഷ്ടമാകുന്നത് മറ്റൊരു പാരമ്പര്യമാണ്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെക്കാൾ കൂടുതൽ സീറ്റുകളിൽ ജനവിധി തേടുക ബിജെപിയാണ്. രാജ്യത്ത് ഇതുവരെ ബിജെപി പ്രഖ്യാപിച്ചത് 437 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ്. എന്നാൽ 423 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ജനവിധി തേടുന്നത്.

ഒരു കാലത്ത് രാജ്യമാകെ പടർന്നു പന്തലിച്ചു കിടന്ന കോൺഗ്രസ് ശുഷ്‌കമാകുകയും സ്വാതന്ത്ര്യാനന്തരം മാത്രം ജന്മം കൊണ്ട ബിജെപിക്ക് രാജ്യമാകെയുള്ള ജനങ്ങളുടെ ഇടയിൽ സ്വാധീനം ഉറപ്പിക്കാനാകുകയും ചെയ്തു. ബിജെപിയുടെ പടയോട്ടത്തിൽ പിടിച്ചു നിൽക്കാനാകാതെ കോൺഗ്രസ് തകർന്നടിയുന്ന കാഴ്‌ച്ചയായിരുന്നു 2014ൽ കാണാനായത്. എന്നാൽ ഇത്തവണ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള രണ്ടു സഹോദരങ്ങളുടെ പരിശ്രമം മാത്രമാണ് കാണാനാകുന്നത്.

2014ൽ ബിജെപി മത്സരിച്ചത് 428 സീറ്റുകളിലാണ്. എന്നാൽ കോൺഗ്രസ് 464 സീറ്റുകളിൽ അന്ന് മത്സരിച്ചു. ആ തെരഞ്ഞെടുപ്പിൽ കേവലം 44 പേരെ മാത്രമാണ് കോൺഗ്രസിന് പാർലമെന്റിൽ എത്തിക്കാനായത്. ഒരുകാലത്ത് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിച്ച പാർട്ടി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക പദവിപേലുമില്ലാതെ കഴിഞ്ഞ അഞ്ചു വർഷം പാർലമെന്റിൽ ഇരിക്കേണ്ടി വന്നു എന്നതും ചരിത്രം. 2009ൽ ബിജെപി മത്സരിച്ചത് 433 സീറ്റുകളിലാണ്. കോൺഗ്രസ് ആകട്ടെ 440 സീറ്റുകളിലും. 2004ൽ ബിജെപി വെറും 364 സീറ്റുകളിൽ ജനവിധി തേടിയപ്പോൾ കോൺഗ്രസ് 414 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു.

മോദിയുടെ പടയോട്ടം
നരേന്ദ്ര മോദി ദേശീയ രാഷട്രീയത്തിലേക്ക് ശ്രദ്ധ തിരിച്ചതോടെയാണ് കോൺഗ്രസിന്റെ തകർച്ചയുടെ വേഗത കൂടിയത്. 1998ലും 1999ലും ബിജെപി നേതാവ് അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയെങ്കിലും പിന്നീട് നടന്ന 2004ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയിരുന്നു. തൊട്ടുത്ത തവണ 2009ൽ നടന്ന പൊതു തെരഞ്ഞെടുപ്പിലും കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ മുന്നണി അധികാരത്തിൽ വന്നു. എന്നാൽ, രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തെ അഴിമതികളും നരേന്ദ്ര മോദി ദേശീയ തലത്തിൽ തരംഗം സൃഷ്ടിച്ചതും 2014ലെ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർത്തെറിയുകയായിരുന്നു.

നരേന്ദ്ര മോദി രണ്ടാം തവണയും അധികാരത്തിൽ എത്തുന്നത് തടയാൻ പലയിടങ്ങളിലും പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കിയാണ് ഇത്തവണ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ടു തന്നെ സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി കോൺഗ്രസിന് മറ്റൊരു പാർട്ടിയേക്കാൾ കുറവ് സീറ്റുകളിൽ മത്സരിക്കേണ്ടിയും വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP