Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെ.ഇ.ഇ പരീക്ഷയിൽ സ്വാമി പറഞ്ഞ കണക്ക് തെറ്റെന്ന് കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ; കേന്ദ്രം സുപ്രീംകോടതിയിൽ നൽകിയ കണക്കുമായി സുബ്രമണ്യൻ സ്വാമിയും; കേന്ദ്ര സർക്കാരും ബിജെപി നേതാവും തമ്മിലുള്ള തർക്കം മുറുകുന്നു

ജെ.ഇ.ഇ പരീക്ഷയിൽ സ്വാമി പറഞ്ഞ കണക്ക് തെറ്റെന്ന് കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ; കേന്ദ്രം സുപ്രീംകോടതിയിൽ നൽകിയ കണക്കുമായി സുബ്രമണ്യൻ സ്വാമിയും; കേന്ദ്ര സർക്കാരും ബിജെപി നേതാവും തമ്മിലുള്ള തർക്കം മുറുകുന്നു

മറുനാടൻ ഡെസ്‌ക്‌

നീറ്റ്-ജെ.ഇ.ഇ പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമിയും തമ്മിലുള്ള തർക്കം മുറുകുന്നു. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം സംബന്ധിച്ചാണ് ഇപ്പോൾ സുബ്രമണ്യൻ സ്വാമിയും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലും തമ്മിൽ തർക്കം രൂക്ഷമാകുന്നത്. 18 ലക്ഷം വിദ്യാർത്ഥികൾ ജെ.ഇ.ഇ പരീക്ഷയുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തുവെന്നും എന്നാൽ എട്ട് ലക്ഷം പേർക്ക് മാത്രമേ പരീക്ഷ എഴുതാൻ കഴിഞ്ഞിട്ടുള്ളൂവെന്നും സുബ്രമണ്യൻ സ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ കണക്കുകൾ രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിന് മറുപടിയുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ രംഗത്തെത്തി. 8.58 ലക്ഷം പേർ മാത്രമാണ് ജെ.ഇ.ഇ പരീക്ഷക്ക് അപേക്ഷിച്ചതെന്നും താങ്കൾ പറഞ്ഞ 18 ലക്ഷത്തിന്റെ കണക്ക് തെറ്റാണെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

ഇതിന് മറുപടിയായി കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച കണക്കുമായാണ് സുബ്രമണ്യൻ സ്വാമി രംഗത്തെത്തിയത്. 660 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതാൻ 9,53,473 വിദ്യാർത്ഥികൾ അപേക്ഷിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിയുടെ കണക്ക് പ്രകാരം ഇത് 8.58 ലക്ഷം മാത്രമാണ്. ആരുടെ കണക്കാണ് ഔദ്യോഗികമെന്നും സ്വാമി ട്വീറ്റിൽ പരിഹസിച്ചു.

നീറ്റ്-ജെ.ഇ.ഇ പരീക്ഷ കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ എംപിയായ സുബ്രമണ്യൻ സ്വാമി നേരത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാൽ, പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകുകയാണ് കേന്ദ്രം ചെയ്തത്. സെപ്റ്റംബർ ഒന്നു മുതൽ ആറ് വരെ ജെ.ഇ.ഇ പരീക്ഷ നടത്തുകയും ചെയ്തു.13ന് നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്. നേരത്തെയും നിരവധി വിഷയങ്ങളിൽ ബിജെപി നിലപാടിൽ നിന്ന് വ്യത്യസ്ത നിലപാടുമായി സുബ്രമണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി ഐ.ടി സെല്ലിനെതിരെയും സുബ്രമണ്യൻ സ്വാമി രൂക്ഷമായ വിമർശനമുയർത്തിയിരുന്നു. ബിജെപി. ഐ.ടി സെല്ലിൽ ഇപ്പോൾ തെമ്മാടിത്തരമാണ് നടക്കുന്നതെന്ന പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഐ.ടി. സെല്ലിലെ ചില അംഗങ്ങൾ വ്യാജ ഐ.ഡിയിൽനിന്ന് ട്വീറ്റുകൾ ചെയ്ത് എന്നെ ആക്രമിക്കാൻ ശ്രമിക്കുകയാണ്. പാർട്ടി ഐ.ടി സെൽ ചെയ്യുന്ന തെമ്മാടിത്തരം പാർട്ടിക്ക് ഏറ്റെടുക്കാൻ കഴിയാത്തതുപോലെ എന്റെ അനുയായികൾ പ്രകോപിതരായാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ എനിക്കും കഴിയില്ല -അദ്ദേഹം ട്വീറ്റ് ചെയ്തു.

ഐ.ടി സെൽ മേധാവി അമിത് മാളവ്യയുമായും സ്വാമി കൊമ്പുകോർത്തിരിക്കുകയാണ്. അമിത് മാളവ്യയെ ഐ.ടി സെൽ തലവൻ സ്ഥാനത്തു നിന്ന് വ്യാഴാഴ്ചക്കകം മാറ്റണമെന്നും അല്ലെങ്കിൽ തൻറേതായ നിലയിൽ പ്രതിരോധ മാർഗം തേടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. സ്വാമിക്ക് മറുപടിയായുള്ള രമേശ് പൊഖ്രിയാലിന്റെ ട്വീറ്റ് അമിത് മാളവ്യ പങ്കുവെച്ചത് ഇരുവരും തമ്മിലുള്ള സ്പർധ വർധിപ്പിച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP