Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോൺഗ്രസ് എംഎൽഎമാരെ ബന്ധപ്പെടാൻ ബിജെപി നേതാക്കൾ ഹോട്ടലുകളിൽ തങ്ങുന്നു; തങ്ങൾക്ക് ഭയമില്ലെന്നും ഭൂരിപക്ഷം തെളിയിക്കുമെന്നും അശോക് ചവാൻ

കോൺഗ്രസ് എംഎൽഎമാരെ ബന്ധപ്പെടാൻ ബിജെപി നേതാക്കൾ ഹോട്ടലുകളിൽ തങ്ങുന്നു; തങ്ങൾക്ക് ഭയമില്ലെന്നും ഭൂരിപക്ഷം തെളിയിക്കുമെന്നും അശോക് ചവാൻ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎമാരുമായി ബന്ധപ്പെടാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് അശോക് ചവാൻ. തങ്ങളുടെ എംഎൽഎമാരുമായി ബിജെപി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. അവർക്ക് ഫോൺ കോളുകൾ ലഭിക്കുന്നുണ്ട്. ശിവസേനയിലെയും കോൺഗ്രസിലെയും എൻസിപിയിലെയും എംഎൽഎമാർ ബിജെപിയിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കൾ ഹോട്ടലുകളിൽ മുറി ബുക്ക് ചെയ്ത് അവിടെ താമസിക്കുകയാണ്. പക്ഷേ തങ്ങളുടെ എംഎൽഎമാർ സുരക്ഷിതരാണെന്ന് തനിക്ക് ഉറപ്പുനൽകാനാകുമെന്നും അശോക് ചവാൻ പറഞ്ഞു. എണ്ണത്തെക്കുറിച്ച് ഞങ്ങൾ ഭയപ്പെടുന്നില്ല എന്ന് ചവാൻ പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കുക തന്നെ ചെയ്യും. സമയം നീട്ടിക്കിട്ടാനും അതിലൂടെ എംഎൽഎമാരെ വശത്താക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. ആദ്യം അവർ ഭൂരിപക്ഷം തെളിയിക്കട്ടെ എന്നും അശോക് ചവാൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP