Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വയം ഒഴിഞ്ഞുപോയില്ലെങ്കിൽ ഒഴിപ്പിക്കും; കർണാടകത്തിൽ വിശ്വാസ വോട്ടിന് പിന്നാലെ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ബിജെപി; സ്വമേധയാ ഒഴിഞ്ഞാൽ രമേഷ് കുമാറിന് നല്ലതെന്ന് പാർട്ടി നേതാക്കൾ

സ്വയം ഒഴിഞ്ഞുപോയില്ലെങ്കിൽ ഒഴിപ്പിക്കും; കർണാടകത്തിൽ വിശ്വാസ വോട്ടിന് പിന്നാലെ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ബിജെപി; സ്വമേധയാ ഒഴിഞ്ഞാൽ രമേഷ് കുമാറിന് നല്ലതെന്ന് പാർട്ടി നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടകത്തിൽ അധികാരത്തിലേറി ഒരുദിവസം പിന്നിപ്പോൾ സ്പീക്കർ കെ.ആർ.രമേഷ് കുമാറിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ആലോചിക്കുന്നു. രമേഷ് കുമാർ സ്ഥാനം ഒഴിയണമെന്ന ആവശ്യം ബന്ധപ്പെട്ടവർ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. സാധാരണഗതയിൽ ഭരണകക്ഷിഅംഗമാണ് സ്പീക്കറുടെ ചുമതല ഏറ്റെടുക്കാറുള്ളത്.

സ്പീക്കർ സ്വമേധയാ രാജി വച്ചില്ലെങ്കിൽ, അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് സാധ്യത. തിങ്കളാഴ്ച പ്രധാന അജണ്ട വിശ്വാസ വോട്ടിൽ ജയിക്കുക എന്നതാണ്. ധനബിൽ പാസാക്കുന്നതും പ്രഥമപരിഗണനയിലുണ്ട്. ഇതിന് ശേഷം സ്പീക്കർ കസേര ഒഴിയുന്നുണ്ടോയെന്ന് നോക്കും. വിശ്വസ വോട്ടുനേടി കഴിഞ്ഞാൽ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും.

സ്പീക്കർ 3 എംഎൽഎമാരെ അയോഗ്യരാക്കിയതിന് പിന്നാലെയാണ് പൊടുന്നനെ ബി.എസ്.യെദ്യൂരപ്പ ഗവർണറെ കണ്ടതും സത്യപ്രതിജ്ഞ ചെയ്തതും. മറ്റുഎംഎൽഎമാരെ അയോഗ്യരാക്കുന്ന കാര്യത്തിൽ ഏതാനും ദിവസങ്ങൾക്കകം തീരുമാനമെടുക്കുമെന്നാണ് സ്പീക്കറുടെ അറിയിപ്പ്. വിമത എംഎൽഎമാരുടെ രാജിയെ തുടർന്നാണ് കുമാരസ്വാമി സർക്കാർ താഴെവീണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP