Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തർപ്രദേശ് ബിജെപി നേടുമെന്ന്‌ അഭിപ്രായ സർവേ; 216 സീറ്റുകളുമായി കേവലഭൂരിപക്ഷം നേടിയേക്കും; ഭരണം നടത്തുന്ന സമാജ്‌വാദി പാർട്ടി 97 സീറ്റുകളുമായി രണ്ടാം സ്ഥാനത്താകും; മായാവതിക്കു പ്രതീക്ഷിക്കുന്നത് 85 വരെ സീറ്റുകൾ; കോൺഗ്രസിനേക്കാൾ കൂടുതൽ സീറ്റുകൾ ഇടതുപക്ഷം നേടും

ഉത്തർപ്രദേശ് ബിജെപി നേടുമെന്ന്‌ അഭിപ്രായ സർവേ; 216 സീറ്റുകളുമായി കേവലഭൂരിപക്ഷം നേടിയേക്കും; ഭരണം നടത്തുന്ന സമാജ്‌വാദി പാർട്ടി 97 സീറ്റുകളുമായി രണ്ടാം സ്ഥാനത്താകും; മായാവതിക്കു പ്രതീക്ഷിക്കുന്നത് 85 വരെ സീറ്റുകൾ; കോൺഗ്രസിനേക്കാൾ കൂടുതൽ സീറ്റുകൾ ഇടതുപക്ഷം നേടും

ലക്‌നോ: അടുത്തമാസം നടത്തുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടുമെന്ന് അഭിപ്രായ സർവേഫലം. ഇന്ത്യാ ടുഡേ-ആക്സിസ് നടത്തിയ സർവേ, 403 അംഗ നിയമസഭയിൽ ബിജെപി 206 മുതൽ 216 വരെ സീറ്റുകൾ നേടി കേവല ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്നാണ് പ്രവചിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് ഒക്ടോബറിലാണ് അഭിപ്രായ സർവേ ആരംഭിച്ചത്. അഭിപ്രായ സർവ്വേ അവസാനിച്ചത് ഡിസംബറിലും.

മോദിയുടെ നോട്ടു നിരോധനം വോട്ടർമാരിൽ യാതൊരു സ്വാധീനവും ചെലുത്തിയിട്ടില്ലെന്നും എന്നാൽ യുപിയിൽ ബിജെപിയുടെ വോട്ട് വിഹിതം ഉയരുമെന്നും സർവ്വേ ഫലം പറയുന്നു. ഫെബ്രുവരി 11 തുടങ്ങുന്ന തിരഞ്ഞെടുപ്പ് മാർച്ച് എട്ടിന് അവസാനിക്കും. മാർച്ച് 11 നാണ് വോട്ടെണ്ണൽ.

2012 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 15 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ഇക്കുറി ബിജെപിയുടെ വോട്ട് വിഹിതം 33 ശതമാനമായി ഉയരുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഉത്തർപ്രദേശിൽ ഇപ്പോൾ ഭരണം നടത്തുന്ന സമാജ് വാദി പാർട്ടി രണ്ടാമത്തെ വലിയ ഒറ്റകക്ഷിയാകും. സമാജ് വാദി പാർട്ടിക്ക് 26 ശതമാനം വോട്ടും 92 മുതൽ 97 വരെ സൂറ്റുകൾ ലഭിച്ചേക്കും. മായവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടിക്ക് 79-85 സീറ്റുകൾ ലഭിക്കും.

സമാജ് വാദി പാർട്ടിക്ക് വോട്ടു കുറയുമെങ്കിലും മുഖ്യമന്ത്രി അഖിലേഷ് യാദവിന് ജനപിന്തുണയിൽ കുറവില്ല. അദ്ദേഹത്തെയാണ് ഏറ്റവുധികം ആളുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹിക്കുന്നന്നത്. 33 ശതമാനം ആളുകളുടെ പിന്തുണയാണ് അഖിലേഷ് യാദവിന് ലഭിച്ചത്.

അതേസേയമം കോൺഗ്രസിന് കനത്ത നഷ്ടമായിരിക്കും ഉണ്ടാകുകയെന്നു പ്രവചിക്കപ്പെടുന്നു. ആറ് ശതമാനം വോട്ടും അഞ്ചുമുതൽ ഒമ്പത് സീറ്റുകൾ ലഭിച്ച് പാർട്ടി സംസ്ഥാനത്ത് ഒതുങ്ങിപ്പോകും. ഇടത് പാർട്ടികൾ ഉൾപ്പെടെയുള്ള മറ്റ് കക്ഷികൾക്ക് ഏഴു മുതൽ 11 സീറ്റുകൾ ലഭിച്ചേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP