Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമർശനങ്ങൾക്ക് കാതുകൊടുക്കാതെ സേവന സന്നദ്ധരാകാം; മൂന്നാം തരംഗത്തെ നേരിടാൻ വാക്‌സിനേഷന് വേഗം കൂട്ടാൻ ബിജെപി മുന്നിട്ടിറങ്ങുന്നു; വാക്‌സിനേഷൻ പ്രചാരണവും ദുരിതാശ്വാസവും ആരോഗ്യ പ്രവർത്തകർക്ക് പരിശീലനവും അടക്കം സേവ ഹി സംഘടൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം; രാജ്യവ്യാപകമായി ആത്മവിശ്വാസത്തോടെ സന്നദ്ധസേവനം വഴി മുഖം മിനുക്കാൻ മോദി സർക്കാരും ബിജെപിയും

വിമർശനങ്ങൾക്ക് കാതുകൊടുക്കാതെ സേവന സന്നദ്ധരാകാം; മൂന്നാം തരംഗത്തെ നേരിടാൻ വാക്‌സിനേഷന് വേഗം കൂട്ടാൻ ബിജെപി മുന്നിട്ടിറങ്ങുന്നു; വാക്‌സിനേഷൻ പ്രചാരണവും ദുരിതാശ്വാസവും ആരോഗ്യ പ്രവർത്തകർക്ക് പരിശീലനവും അടക്കം സേവ ഹി സംഘടൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം; രാജ്യവ്യാപകമായി ആത്മവിശ്വാസത്തോടെ സന്നദ്ധസേവനം വഴി മുഖം മിനുക്കാൻ മോദി സർക്കാരും ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം സുനാമി പോലെ ആഞ്ഞടിച്ചു എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ജനങ്ങളെ അക്ഷരാർത്ഥത്തിൽ ഭീതിയിലാക്കിയ രണ്ടാം തരംഗം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നൽകിയ പാഠങ്ങൾ ചെറുതല്ല. ആശുപത്രി കിടക്കകളുടെ ക്ഷാമം, ഓക്‌സിജൻ സിലണ്ടറുകളുടെ കുറവ്, കുതിച്ചുയർന്ന മരണസംഖ്യ, പാതിവഴിയിൽ പോലുമാകാത്ത വാക്‌സിനേഷൻ, ഇതിനെല്ലാം കേന്ദ്രം കേട്ട പഴികൾകുറവല്ല. അന്താരാഷ്ട്രതലത്തിലും വിമർശനങ്ങൾ ഉയർന്നു. ആർഎസ്എസ്സും തയ്യാറെടുപ്പിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ചു. ഈ പശ്ചാത്തലത്തിൽ സന്നദ്ധസേവനത്തിലൂടെ വാക്‌സിനേഷന് അടക്കം വേഗം കൂട്ടി വിമർശനങ്ങളെ മറികടക്കാൻ ബിജെപി തീവ്രശ്രമം തുടങ്ങിയിരിക്കുകയാണ്.

കോവിഡ് വാക്‌സിനേഷൻ ബോധവത്കരണത്തിനും, രോഗബാധിതർക്ക് സഹായം എത്തിക്കുന്നതിലും രാജ്യവ്യാപകമായി സന്നദ്ധസേവനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമിടുകയാണ് ബിജെപി. ആദ്യഘട്ടത്തിന് കഴിഞ്ഞ മാസം ബിജെപി അദ്ധ്യക്ഷൻ ജെപി നഡ്ഡ തുടക്കമിട്ടിരുന്നു. സേവ ഹി സംഘടൻ പദ്ധതിയുടെ കീഴിൽ വാക്‌സിനേഷൻ പ്രചാരണം, ദുരിതാശ്വാസം, ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം എന്നിവ ഊർജ്ജിതമാക്കാൻ നഡ്ഡ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരുന്നു.

45 നും അതിന് മേലേയും ഉള്ള എല്ലാവർക്കും രണ്ടുഡോസ് വാക്‌സിനും കിട്ടിയെന്ന് ഉറപ്പാക്കാനാണ് പാർട്ടിപ്രവർത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. 18 നും 44 നും ഇടയിൽ രോഗസാധ്യത കൂടുതലുള്ളവരെ കണ്ടെത്തി വാക്‌സിനേഷൻ എടുപ്പിക്കും. ഫുഡ് ഡെലിവറിക്കാർ, ഓട്ടോറിക്ഷക്കാർ, വീട്ടുജോലിക്കാർ, പത്രവിതരണക്കാർ, ഗ്യാസ് സിലിണ്ടർ വിതരണക്കാർ എന്നിവരെ വാക്‌സിൻ എടുക്കാനും പ്രചോദനം നൽകണം.

12 വയസിൽ താഴെയുള്ള കുട്ടികളുള്ള മാതാപിതാക്കളുടെ വാക്‌സിനേഷനാണ് മറ്റൊരു പ്രധാനസംഗതി. മൂന്നാം തരംഗം കുട്ടികളെയാണ് ബാധിക്കുന്നതെന്ന വിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നാണ് ഈ വിഭാഗത്തെ പ്രത്യേകമായി ഊന്നുന്നത്.

പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് അയച്ച കത്തിൽ മറ്റുമുൻഗണനാ മേഖലകളും വിശദമാക്കുന്നു. രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുക., രക്തം ദാനം ചെയ്യുക എന്നിവ ഏറ്റെടുക്കണം. ആവശ്യത്തിന് അനുസരിച്ച് ആശുപത്രികളിലും മറ്റു സ്ഥലങ്ങളിലും റേഷൻ കിറ്റുകളും, ഭക്ഷണവും വിതരണം ചെയ്യണം. നിരവധി പ്രശ്‌നങ്ങളെ നേരിടുന്ന പ്രായമായവർ ഉള്ള വീടുകളിൽ സഹായത്തിനായി വോളണ്ടിയർമാരെ അയയ്ക്കണം.

കോവിഡ് സങ്കീർണതകൾ നേരിടുന്നതിനു ടെലി മെഡിസിൻ കൺസൾട്ടൻസി, മെഡിക്കൽ സഹായ കേന്ദ്രങ്ങൾ എന്നിവ ഒരുക്കണം. രോഗികൾക്കും കുടുംബത്തിനും ഇൻഷുറൻസ് സൗകര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ആവശ്യമുള്ള കുടുംബങ്ങളെ കണ്ടറിഞ്ഞു സഹായിക്കണം. തെർമൽ സ്‌കാനറുകൾ, ഓക്‌സിമീറ്ററുകൾ, ഹോം ടെസ്റ്റ് കിറ്റുകൾ, ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ എന്നിവ സംഭരിക്കുന്നതിനും ഉപയോഗക്രമം പരിശീലിപ്പിക്കുന്നതിനും പാർട്ടി ഓഫിസിൽ സംവിധാനം വേണമെന്നും നിർദ്ദേശമുണ്ട്.

കോവിഡ് രണ്ടാം തരംഗം ഗ്രാമീണമേഖലയുടെ ആരോഗ്യ സംവിധാനത്തെയാണ് ഏറ്റവും തകർത്തത്. ചികിത്സ കിട്ടാതെ നിരവധി പേർ മരിച്ചതായും, പല മരണങ്ങളും രേഖപ്പെടുത്തിയിട്ടില്ലെന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ, പഴയതെല്ലാം മറന്ന്, മൂന്നാം തരംഗത്തെ ശക്തമായി ചെറുക്കാൻ തന്നെയാണ് ബിജെപി തീരുമാനം. സർക്കാർ ചെയ്യുന്ന ക്രിയാത്മകമായ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാനും അതുവഴി പ്രതിച്ഛായ മെച്ചപ്പെടുത്താനുമാണ് പാർട്ടി ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP