Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോദിയുടെ ഹെലികോപ്റ്ററിലെ പെട്ടിയിലെന്തെന്ന് വ്യക്തമാക്കി ബിജെപി; സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപകരണങ്ങളാണെന്ന പൊലീസ് വിശദീകരണം തള്ളി പാർട്ടി; ടെലി പ്രോംപ്റ്ററും പാർട്ടി ചിഹ്നവുമായിരുന്നു പെട്ടിയിലെന്ന് ബിജെപി ജില്ലാ ഘടകം

മോദിയുടെ ഹെലികോപ്റ്ററിലെ പെട്ടിയിലെന്തെന്ന് വ്യക്തമാക്കി ബിജെപി; സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപകരണങ്ങളാണെന്ന പൊലീസ് വിശദീകരണം തള്ളി പാർട്ടി; ടെലി പ്രോംപ്റ്ററും പാർട്ടി ചിഹ്നവുമായിരുന്നു പെട്ടിയിലെന്ന് ബിജെപി ജില്ലാ ഘടകം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബംഗളുരുവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ നിന്നിറക്കിയ പെട്ടി സംബന്ധിച്ച് വിശദീകരണവുമായി ബിജെപി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്ന നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽ കൊണ്ടുവന്ന പെട്ടിയെക്കുറിച്ച് വിവാദം ഉയർന്നിരുന്നു. സ്വകാര്യവാഹനത്തിലേക്ക് മാറ്റിയ പെട്ടിയിൽ എന്താണെന്ന് വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കണമെന്നും അവർ പറഞ്ഞിരുന്നു.

എന്നാൽ ഈ സംഭവത്തിൽ വിശദീകരണവുമായി ബിജെപി രംഗത്തെത്തി. പെട്ടിക്കുള്ളിൽ ബിജെപി പാർട്ടി ചിഹ്നങ്ങളും, ടെലി പ്രോംപ്റ്ററും ആയിരുന്നെന്നാണ് ചിത്രദുർഗ ബിജെപി ജില്ലാ ഘടകത്തിന്റെ വിശദീകരണം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തോടൊപ്പം തന്നെ പെട്ടി എത്തിച്ചാൽ മോദിയുടെ പ്രസംഗം വൈകും എന്നതിനാലാണ് പെട്ടി മറ്റൊരു കാറിൽ കയറ്റി അയച്ചതെന്നും എല്ലാം എസ്‌പി.ജിയുടെ മേൽനോട്ടത്തിലാണ് നടന്നതെന്നും ബിജെപി ചിത്രദുർഗ ഘടകത്തിന്റെ പ്രസിഡന്റ് കെ.എസ്.നവീൻ പറഞ്ഞു.

യുവ കോൺഗ്രസ് നേതാവ് ശ്രീവസ്തയാണ് ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തത്.സെക്യുരിറ്റി പ്രോട്ടോകോളിനെ മറികടന്ന് കടത്തിയ ആ പെട്ടിയിൽ എന്താണ്? എന്നായിരുന്നു ട്വീറ്റ്. ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്ന പെട്ടി സ്വകാര്യ ഇന്നോവ കാറിൽ കയറ്റി വേഗത്തിൽ ഓടിച്ചു പോകുന്നതും വിഡിയോയിൽ കാണാം. പ്രതിപക്ഷ പാർട്ടികൾ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽ നിന്ന് 'ദുരൂഹമായ പെട്ടി' കടത്തിക്കൊണ്ടു പോയ സംഭവത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. കർണാടകയിലെ ചിത്രദുർഗിൽ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ മോദിയുടെ ഹെലികോപ്റ്ററിൽ നിന്നാണ് ഒരു പെട്ടി അതിവേഗത്തിൽ അടുത്തുണ്ടായിരുന്ന ഇന്നോവ കാറിലേക്ക് കയറ്റിയത്.

സംഭവത്തിന്റെ വീഡിയോ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു. ഹെലികോപ്റ്ററിൽ നിന്ന് ഇറക്കിയ പെട്ടി മോദിയുടെ വാഹനവ്യൂഹത്തിൽപ്പെടാതെ മറ്റൊരു വശത്ത് നിർത്തിയിട്ടിരുന്ന കാറിൽ കയറ്റുകയായിരുന്നു. ഉടനെ കാർ അതിവേഗത്തിൽ പോവുകയും ചെയ്തു.

സംഭവം വിവാദമായതോടെ, മോദിക്കൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപകരണങ്ങളാണ് പെട്ടിയിലെന്ന വിശദീകരണവുമായി പൊലിസ് രംഗത്തെത്തിയിരുന്നു. എന്നാൽ ഈ വിശദീകരണത്തിൽ കോൺഗ്രസ് തൃപ്തരല്ല. കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. അതിന് പിന്നാലെയാണ് പെട്ടിയിലെ രഹസ്യം വെളിപ്പെടുത്തി ബിജെപി ജില്ലാ ഘടകം രംഗത്തു വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP