Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ ഗഡുവായി അഞ്ച് കോടി നൽകും; രാജ്യസഭാ നോമിനേഷന് ശേഷം രണ്ടാം ഗഡു; 35 കോടിയുടെ മൂന്നാം ഗഡു നൽകുക സർക്കാരിനെ താഴെ ഇറക്കിയ ശേഷവും; മധ്യപ്രദേശിൽ ബിജെപി ശ്രമിക്കുന്നത് രാഷ്ട്രീയ അട്ടിമറിക്കെന്ന ആരോപണവുമായി ദിഗ് വിജയ് സിങ്

ആദ്യ ഗഡുവായി അഞ്ച് കോടി നൽകും; രാജ്യസഭാ നോമിനേഷന് ശേഷം രണ്ടാം ഗഡു; 35 കോടിയുടെ മൂന്നാം ഗഡു നൽകുക സർക്കാരിനെ താഴെ ഇറക്കിയ ശേഷവും; മധ്യപ്രദേശിൽ ബിജെപി ശ്രമിക്കുന്നത് രാഷ്ട്രീയ അട്ടിമറിക്കെന്ന ആരോപണവുമായി ദിഗ് വിജയ് സിങ്

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: മധ്യപ്രദേശിലെ കോൺഗ്രസ് സർ്ക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ്. ഭരണപക്ഷ എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനും സർക്കാരിനെ താഴെയിറക്കാനും ബിജെപി ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മാർച്ച് 16 മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കുകയും രാജ്യസഭാ ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുമാണ് അദ്ദേഹത്തിന്റെ പരാമർശം.

'ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയാകാനും നരോത്തം മിശ്ര ഉപമുഖ്യമന്ത്രിയാകാനും ആഗ്രഹിക്കുന്നു. 15 വർഷമായി സംസ്ഥാനം കൊള്ളയടിച്ചവർ 25 മുതൽ 35 കോടി വരെ നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് എംഎൽഎമാരെ വശീകരിക്കുകയാണ്. ആദ്യ ഗഡുവായി അഞ്ച് കോടി നൽകും. രണ്ടാമത്തെ ഗഡു രാജ്യസഭാ നോമിനേഷന് ശേഷവും. അവസാനത്തേത് അവട്ടെ സർക്കാരിനെ താഴെയിറക്കിയ ശേഷവും. ഇതാണ് വാഗ്ദാനം' - ദിഗ് വിജയ് സിങ് പറഞ്ഞു. പക്ഷേ കർണ്ണാടകയിലേത് പോലെ എംഎൽഎമാരെ മധ്യപ്രദേശിൽ വിലയ്ക്ക് വാങ്ങാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഇത് അടിസ്ഥാന രഹിതമായ ആരോപണമാണ് എന്നാണ് പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ് പ്രതികരിച്ചത്. എന്നാൽ മനസാക്ഷിക്ക് അനുസൃതമായി പ്രവർത്തിക്കുന്നവരെ സ്വാഗതം ചെയ്യുന്നു. ദിഗ് വിജയ് സിങിന്റെ പക്കൽ തെളിവുണ്ടെങ്കിൽ അദ്ദേഹം അത് തെളിയിക്കട്ടെയെന്നും ഭാർഗവ് പറഞ്ഞു.

മധ്യപ്രദേശിൽ ചെറുതല്ലാത്ത തിരിച്ചടികളാണ് ബിജെപി നേരിട്ടു കൊണ്ടിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി ഉൾപ്പടേയുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് നിരവധി നേതാക്കളാണ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പാർട്ടി വിട്ടത്.ഇൻഡോർ മേഖലയിൽ നിന്ന് പാർട്ടി വിട്ട 3 പ്രമുഖ നേതാക്കൾ കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നതും ബിജെപിക്ക് ക്ഷീണമായി.

സംസ്ഥാനത്ത പ്രമുഖരായ ചില ബിജെപി എംഎൽഎമാരും ഉടൻ തന്നെ കോൺഗ്രസിൽ എത്തുമെന്നാണ് പൊതുമരമാത്ത് വകുപ്പ് മന്ത്രിയായ സജ്ജൻ സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഹോളി മിലാൻ സമോറയുമായി ബന്ധപ്പെട്ട് ഇൻഡോറിൽ നടത്തിയ പത്രസമ്മേളനത്തിന് ഇടയിലായിരുന്നു മന്ത്രിയുടെ അവകാശവാദം.ചില ബിജെപി എംഎൽഎമാർ ഇതിനോടകം തന്നെ ഞങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അധികം വൈകാതെ തന്നെ ഭോപ്പാലിൽ വെച്ച് ഇവർ കോൺഗ്രസിൽ ചേരും. ചർച്ചകൾ പുരോഗമിച്ചു വരികയാണ്. കോർപ്പറേറ്റർ മാർക്ക് പുറമെ എംഎൽഎമാരും കോൺഗ്രസിലെത്തുന്നതോടെ ബിജെപി ഞെട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരത്വ നിയമ പ്രതിഷേധങ്ങൾ എതിരായി സംസ്ഥാനത്ത് ബിജെപിക്കെതിരായി ഉയർന്നു വരുന്ന പ്രതിഷേധങ്ങളെ മുതലെടുക്കാനാണ് കോൺഗ്രസ് നീക്കം. പൗരത്വ വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാടിനെതിരെ രംഗത്ത് വന്ന ബിജെപി എംഎൽഎ നരായാണൻ ത്രിപാഠിയെ കോൺഗ്രസ് ലക്ഷ്യം വെക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP