Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആ പതിനഞ്ച് ലക്ഷത്തെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്; അധികാരത്തിലെത്തിയാൽ രാജ്യത്തെ പൗരന്മാരുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം നൽകുമെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്ന് രാജ്‌നാഥ് സിംങ്; പറഞ്ഞത് കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്ന്; റെയ്ഡുകൾക്ക് ഉത്തരവാദി സർക്കാരല്ലെന്നും വിശദീകരണം

ആ പതിനഞ്ച് ലക്ഷത്തെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്; അധികാരത്തിലെത്തിയാൽ രാജ്യത്തെ പൗരന്മാരുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം നൽകുമെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്ന് രാജ്‌നാഥ് സിംങ്; പറഞ്ഞത് കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്ന്; റെയ്ഡുകൾക്ക് ഉത്തരവാദി സർക്കാരല്ലെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: അധികാരത്തിലെത്തിയാൽ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപം വീതം നൽകുമെന്ന് ബിജെപി ഒരിക്കലും വാഗ്ദാനം നൽകിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ബിജെപി പറഞ്ഞത് കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്നാണ്. അത് നടത്തിക്കൊണ്ടിരിക്കുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം 15 ലക്ഷം രൂപയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. 15 ലക്ഷം രൂപ വീതം നൽകുമെന്നത് ബിജെപിയുടെ വാഗ്ദാനമായിരുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു രാജ്നാഥ് സിങ്.

പ്രതിപക്ഷ നേതാക്കളുടേയും അവരുമായി അടുത്ത ബന്ധമുള്ളവരുടേയും വീടുകളിലും ഓഫീസുകളിലും നടത്തുന്ന റെയ്ഡുകൾ രാഷ്ട്രീയ പ്രേരിതമല്ലെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി. ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമടക്കമുള്ള ഏജൻസികൾ സ്വയംഭരണാധികാരമുള്ളവരാണ്. അവർ അവരുടേതായ രീതിയിൽ സ്വതന്ത്രമായിട്ടാണ് പ്രവർത്തിക്കുന്നത്. അതെങ്ങനെ നമുക്ക് തടയാനാകും എന്നും അദ്ദേഹം ചോദിക്കുന്നു. റെയ്ഡുകൾക്ക് സർക്കാരാണ് ഉത്തരവാദി എന്ന് പറയുന്നത് തെറ്റാണ്. ഏജൻസികൾക്ക് അവർക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികളെടുക്കുന്നത്. തിരഞ്ഞെടുപ്പിൽ അനധികൃത പണം ഉപയോഗിക്കുന്നത് തടയാൻ ഈ ഏജൻസികൾക്ക് അവകാശമുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.


നരേന്ദ്ര മോദി സർക്കാർ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ ഇട്ടുതരുമെന്നു പറഞ്ഞ 15 ലക്ഷം രൂപ എവിടെ എന്ന് ചോദിക്കുന്നവർക്കു വിചിത്ര മറുപടിയുമായി കഴിഞ്ഞ ഡിസംബറിൽ കേന്ദ്ര സാമൂഹിക നീതി വകുപ്പ് സഹമന്ത്രിയും ആർപിഐ നേതാവുമായ രാംദാസ് അഠാവ്ലെ രംഗത്ത് എത്തിയിരുന്നു. 15 ലക്ഷം രൂപ ഓരോരുത്തരുടെയും അക്കൗണ്ടിൽ അൽപാൽപമായി ഇട്ടുതരുമെന്നാണ് അന്ന് രാംദാസ് അഠാവ്ലെ പറഞ്ഞത്.

അതേസമയം, രാജ്യത്തെ എല്ലാ പൗരന്മാരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ലെന്നാണ് ബിജെപിയുടെ വിശദീകരണം. ഇത് പ്രതിപക്ഷ പാർട്ടികളുടെ കെട്ടുകഥ മാത്രമാണെന്നും ബിജെപി കേന്ദ്രങ്ങൾ വിശദീകരണം നൽകിയിരുന്നു. 2014-ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കള്ളപ്പണ വിഷയം ബിജെപി പ്രധാനമായും ഉയർത്തി കാണിച്ചിരുന്നു. എന്നാൽ ഇത്തവണ പാർട്ടിയുടെ പ്രകടനപത്രികയിലോ നേതാക്കളുടെ പ്രസംഗങ്ങളിലോ കള്ളപ്പണം സംബന്ധിച്ച് കാര്യമായ അവകാശവാദങ്ങളില്ല. അതേ സമയം സമാന്തര സമ്പദ് വ്യവസ്ഥ തകർത്തെന്ന് പ്രകടനപത്രികയിൽ പരാമർശിക്കുന്നുമുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP