Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാർത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധിയെ തിരുത്തി ജയ്‌റാം രമേശ്; എത്രകാലം ഇങ്ങനെ പഠിപ്പിക്കാൻ സാധിക്കുമെന്ന് ബിജെപി; രാഹുൽ ഇന്ത്യയെ അപമാനിച്ചെന്ന ആരോപണത്തിലും നിലപാട് കടുപ്പിക്കുന്നു; പ്രത്യേക സമിതി അന്വേഷിച്ചേക്കും; സ്പീക്കറുടെ നിലപാട് നിർണായകം

വാർത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധിയെ തിരുത്തി ജയ്‌റാം രമേശ്; എത്രകാലം ഇങ്ങനെ പഠിപ്പിക്കാൻ സാധിക്കുമെന്ന് ബിജെപി; രാഹുൽ ഇന്ത്യയെ അപമാനിച്ചെന്ന ആരോപണത്തിലും നിലപാട് കടുപ്പിക്കുന്നു; പ്രത്യേക സമിതി അന്വേഷിച്ചേക്കും; സ്പീക്കറുടെ നിലപാട് നിർണായകം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലണ്ടൻ സന്ദർശനത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഇന്ത്യയെ അപമാനിച്ചുവെന്ന ആരോപണം കടുപ്പിച്ചു ബിജെപി. രാഹുൽ ഗാന്ധിക്കതിരെ കർശന നിലപാട് സ്വീകരിക്കാനാണ് ബിജെപി നീക്കം അദ്ദേഹത്തിന്റെ പാർലമെന്റ് അംഗത്വം വരെ റദ്ദു ചെയ്യണമെന്ന ആവശ്യമാണ് ബിജെപി നേതാക്കൾ ഉയർത്തുന്നത്. അതിനിടെ വ്യാഴാഴ്ച നടന്ന വാർത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധിക്ക് വന്ന പിഴവ് കോൺഗ്രസ് മുതിർന്ന നേതാവ് ജയ്‌റാം രമേശ് തിരുത്തിയ സംഭവം അടക്കം ഉയർത്തി രാഹുലിനെ പരിഹസിക്കുകയാണ് ബിജെപി.

ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയതിനു ശേഷം രാഹുൽ ഗാന്ധി പാർലമെന്റിലെത്തിയിരുന്നു. ലണ്ടനിലെ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായാണ് പത്രസമ്മേളനം വിളിച്ചത്. മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ, നിർഭാഗ്യവശാൽ താനൊരു പാർലമെന്റ് അംഗമായി പോയി എന്നും നാലു മന്ത്രിമാരാണ് തനിക്കെതിരെ പാർലമെന്റിൽ ആരോപണം ഉയർത്തിയതെന്നും അവർക്ക് മറുപടി നൽകാൻ സംസാരിക്കാനുള്ള ജനാധിപത്യ അവകാശം തനിക്കുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാഹുലിനെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ജയ്‌റാം രമേശും സമീപത്തിരിക്കുന്നുണ്ടായിരുന്നു.

നിർഭാഗ്യവശാൽ എന്ന് പറഞ്ഞതു കൊണ്ട് അവർ രാഹുലിനെ പരിഹസിക്കും എന്ന് ജയ്‌റാം രമേശ് ഉപദേശം നൽകി. പതുക്കെയാണ് ജയ്‌റാം രമേശ് പറഞ്ഞതെങ്കിലും മൈക്ക് തൊട്ടടുത്ത് ഉള്ളതിനാൽ എല്ലാവർക്കും അത് കേൾക്കാമായിരുന്നു. മാത്രമല്ല, കാമറയിലും രംഗം പതിഞ്ഞു. ഇതിന്റെ വിഡിയോ വൈറലായിരുന്നു. പിന്നീട് നിർഭാഗ്യവശാൽ എന്ന് പറഞ്ഞതിൽ കുറെ കൂടി വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നതായി രാഹുൽ പറഞ്ഞു. തുടർന്നാണ് എത്രകാലം രാഹുലിനെ പഠിപ്പിക്കാൻ സാധിക്കും എന്ന് പരിഹസിച്ച് ബിജെപി നേതാവ് സമ്പിത് പത്ര രംഗത്തുവന്നത്.

അതേസമയം രാഹുലിന്റെ ലണ്ടൻ പരാമർശം അവകാശലംഘനത്തിനും അപ്പുറമാണെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. രാഹുൽ ഗാന്ധി മാപ്പുപറഞ്ഞില്ലെങ്കിൽ പ്രത്യേക പാർലമെന്ററി സമിതി രൂപീകരിച്ച് വിഷയം പരിശോധിക്കണമെന്ന് ഭരണപക്ഷം ലോക്‌സഭാ സ്പീക്കർ ഓം ബിർലയോട് അഭ്യർത്ഥിച്ചേക്കും. വിഷയത്തിൽ സ്പീക്കറുടെ നിലപാടാകും നിർണായകമാകുക.

പാർലമെന്റ് അംഗത്വം റദ്ദാക്കുന്നതുവരെയുള്ള നടപടികൾക്ക് ഇതു ഇടയാക്കിയേക്കാം. എന്നാൽ, അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് വിഷയത്തിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് രാഹുൽ ഗാന്ധി വാദിക്കുന്നു. തന്റെ ഭാഗം ഇന്ന് സഭയിൽ വിശദീകരിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് രാഹുൽ സ്പീക്കറെ കണ്ടു. കേംബ്രിജ് സർവകലാശാലയിലെ പ്രസംഗത്തിനിടെ ജനാധിപത്യ സംവിധാനങ്ങളെയും പ്രതിപക്ഷത്തെയും തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP