Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ദക്ഷിണേന്ത്യ പിടിക്കാൻ രാഹുൽ വയനാട്ടിൽ പോർക്കളം തുറന്നപ്പോൾ 'ശബരിമല' ഉയർത്തി തിരിച്ചടിച്ച് മോദി; കോഴിക്കോട്ട് പറയാതെ പറഞ്ഞെങ്കിലും തമിഴ്‌നാട്ടിലും കർണാടകത്തിലും ഉശിരോടെ തീപ്പൊരി പ്രസംഗം: ശബരിമലയുടെ പേരുപറഞ്ഞാൽ കേരളത്തിൽ ജയിലിൽ അടയ്ക്കുമെന്നും പരാമർശം; മണ്ഡലമേതായാലും മണ്ഡലകാലം പറഞ്ഞു തന്നെ വോട്ടു പിടിക്കാൻ ബിജെപി; മറുപടിയുമായി പിണറായിയും രംഗത്ത്; മത്സരം എൻഡിഎയും എൽഡിഎഫും തമ്മിലെന്ന പ്രതീതി സൃഷ്ടിച്ചതോടെ കോൺഗ്രസ് പ്രതിസന്ധിയിൽ

ദക്ഷിണേന്ത്യ പിടിക്കാൻ രാഹുൽ വയനാട്ടിൽ പോർക്കളം തുറന്നപ്പോൾ 'ശബരിമല' ഉയർത്തി തിരിച്ചടിച്ച് മോദി; കോഴിക്കോട്ട് പറയാതെ പറഞ്ഞെങ്കിലും തമിഴ്‌നാട്ടിലും കർണാടകത്തിലും ഉശിരോടെ തീപ്പൊരി പ്രസംഗം: ശബരിമലയുടെ പേരുപറഞ്ഞാൽ കേരളത്തിൽ ജയിലിൽ അടയ്ക്കുമെന്നും പരാമർശം; മണ്ഡലമേതായാലും മണ്ഡലകാലം പറഞ്ഞു തന്നെ വോട്ടു പിടിക്കാൻ ബിജെപി; മറുപടിയുമായി പിണറായിയും രംഗത്ത്; മത്സരം എൻഡിഎയും എൽഡിഎഫും തമ്മിലെന്ന പ്രതീതി സൃഷ്ടിച്ചതോടെ കോൺഗ്രസ് പ്രതിസന്ധിയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല വിഷയം കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കുകയാണ് ബിജെപി. കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലാകെ ശബരിമലയിലെ യുവതീ പ്രവേശവും അതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ എടുത്ത നിലപാടുകളും സംഘപരിവാറിന്റെ ചെറുത്തു നിൽപ്പും അക്കമിട്ടു പറയുകയാണ് ബിജെപി. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുമെന്ന് പറഞ്ഞ് നിർത്തിയെങ്കിൽ ഇന്ന് തമിഴ്‌നാട്ടിലും കർണാടകയിലും റാലികളിൽ സംസാരിച്ച മോദി ശബരിമല വിഷയം ഇടതുപക്ഷത്തിനും കോൺഗ്രസിനുമെതിരായി ഉയർത്തി.

നേരത്തെ കോൺഗ്രസും കമ്മ്യൂണിസ്റ്റും മുസ്ലിം ലീഗും ചേർന്ന് ശബരിമല വിഷയത്തിൽ അപകടകരമായ കളിയാണ് നടത്തുന്നതെന്നാണ് തമിഴ്‌നാട്ടിലെ റാലിയിൽ പ്രധാനമന്ത്രി പറഞ്ഞത്. വിശ്വാസത്തെയും ആചാരങ്ങളെയും തകർക്കാനുള്ള ശ്രമം ബിജെപി ഉള്ളിടത്തോളം കാലം നടക്കില്ലെന്ന് രാമനാഥപുരത്തെ പ്രസംഗത്തിൽ മോദി വ്യക്തമാക്കി.

തുടർന്ന് ബെംഗളൂരുവിലും ശബരിമല വിഷയം തന്നെയാണ് മോദി പ്രചരണ വിഷയമാക്കിയത്. അയ്യപ്പന്റെയും ശബരിമലയുടെയും പേര് പറഞ്ഞാൽ കേരളത്തിൽ ജയിലിൽ അടയ്ക്കുന്ന സ്ഥിതിയാണുള്ളത് എന്നാണ് ബംഗലുരുവിൽ മോദി പറഞ്ഞത്. ഇപ്പോൾ താൻ സൈന്യത്തിന്റെ പേരും ഉച്ചരിക്കരുതെന്നാണ് കോൺഗ്രസ് പറയുന്നതെന്ന് മോദി പറഞ്ഞു. സൈനികർക്കായി ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കിയതും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നൽകിയതും തന്റെ നേട്ടമാണെന്ന് മോദി ചൂണ്ടിക്കാട്ടി. കേരളത്തിൽ അയ്യപ്പന്റെ പേര് പറയാൻ പറ്റാത്ത അവസ്ഥയെന്നും ശബരിമല വിഷയത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് ജയിലിൽ കിടക്കേണ്ടി വന്നെന്നും മംഗലാപുരത്ത് മോദി പറഞ്ഞു.

ശബരിമല വിഷയത്തിൽ സിപിഎമ്മും കോൺഗ്രസും കനത്ത വില നൽകേണ്ടി വരുമെന്നാണ് കേരളത്തിൽ എത്തിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത്. കൊല്ലത്തെ റാലിയിലാണ് രാജ്‌നാഥ് സിംങ് ശബരിമല വിഷയം ഉയർത്തിയത്.

ശബരിമല വിഷയത്തിൽ ശ്കതമായ നിലപാടാണ് ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ഇന്ന് വ്യക്തമാക്കിയത്. അയ്യപ്പന്റെ നാമം ഉരുവിടുന്നതിന് എതിരെ നോട്ടീസ് അയക്കുകയും തിട്ടൂരം പുറപ്പെടുവിക്കുകയും ചെയ്യുന്നു. അയ്യപ്പന്റെ ആചാരം നിലനിർത്താൻ വേണ്ടി സമരം ചെയ്തതിന് ഡസൻ കണക്കിന് കേസുകളാണ് കിട്ടിയത്. അയ്യപ്പന്റെ ആചാരം നിലനിറുത്താൻ നാമം ജപിച്ചതിന് പതിനായിരക്കണക്കിന് ഭക്തന്മാർക്ക് എതിരെ കേസെടുത്തു. ആയിരക്കണക്കിന് പേരെ ജയിലിലടച്ച് പീഡിപ്പിച്ചു. ആയിരക്കണക്കിന് പേർ ഇന്നും ജയിലിലാണ് എന്നും ശോസുരേന്ദ്രൻ ചൂണ്ടിക്കാട്ടി.ഭ 

പി.എസ്.സി ചോദ്യപേപ്പറിൽ അയ്യപ്പന്റെ ആചാരം തകർത്ത യുവതി ആര് എന്ന് ചോദിക്കാം. ആർക്കും പരാതിയില്ല. ബിജെപി സ്ഥാനാർത്ഥി അയ്യപ്പന്റെ പേര് പറഞ്ഞാൽ കേസെടുക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. അയ്യപ്പന്റെ ആചാരലംഘനം നടത്താൻ നേതൃത്വം നൽകിയ സർക്കാരിന്റെ നെറികേടിനെ കുറിച്ച്, ഹൈന്ദവ വിശ്വാസം തകർക്കാൻ ശ്രമിച്ചവരെ കുറിച്ച്, ആചാരലംഘനം നടത്തിയവർക്ക് കുപ്പായവും തൊപ്പിയും ഊരി നൽകിയ പൊലീസിനെ കുറിച്ച്, ശബരിമല ഭക്തന്മാരുടെ നെഞ്ചുപിളർത്തിയപ്പോൾ മര പ്രതിമയായി നോക്കിനിന്ന കോൺഗ്രസിനെ കുറിച്ച് പറഞ്ഞാൽ തൂക്കിക്കൊല്ലും എന്നാണ് ടീക്കാറാം മീണ പറയുന്നത്.

പിണറായിയുടെ പൊലീസുംടീക്കാറാം മീണയുടെ അധികാരവും ഉപയോഗിച്ച് തൂക്കിലേറ്റുകയാണെങ്കിൽ ആ രക്തസാക്ഷിത്വം വഹിക്കാൻ തയ്യാറാണ്. അയ്യപ്പന്റെ പേരിൽ വോട്ട് ചോദിക്കില്ല. പക്ഷേ മണ്ഡലകാലവും ശബരിമലയിൽ ഭക്തരെ പീഡിപ്പിച്ച കാലവും ആചാരലംഘനം നടത്തിയ നിമിഷവും നെഞ്ചു പൊട്ടി നാമം ജപിച്ച അമ്മമാർ മറക്കില്ല. ആ വേദന വീടുകളും തെരുവുകളും തോറും പറയുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

നേരത്തേ ശബരിമലയേയും അയ്യപ്പനേയും കുറിച്ച് പ്രസംഗിച്ചതിന് തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയോട് ജില്ലാ കളക്ടർ വിശദീകരണം തേടിയിരുന്നു. ശബരിമല ഒരു ദേശത്തിന്റെ പേരാണെന്നും കൂടുതൽ വിശദീകരണം ആവശ്യമെങ്കിൽ സമയം കൂടുതൽ വേണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

ശബരിമല യുവതീ പ്രവേശം സംബന്ധിച്ച് സർക്കാരിന്റെ നയവും സംഘപരിവാറിന്റെ നിലപാടും തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കുക തന്നെയാണ് ബിജെപി. മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത് എന്ന ഓർമ്മപ്പെടുത്തലിൽ അതിനെ ഒതുക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന തിരിച്ചറിവിലാണ് ബിജെപിയുടെ പുതിയ നീക്കം. ഒളിച്ചു കടത്തിയതും ഓടിച്ചിട്ടടിച്ചതും ഓർമ്മയിലുണ്ടെന്നും മറ്റുമുള്ള മുദ്രാവാക്യങ്ങളുമായി ശബരിമല കർമ്മ സമിതിയുടെ സമാന്തര പ്രചരണവും ബിജെപിക്ക് ഏറെ ഗുണം ചെയ്യും.

അതേസമയം ബിജെപിക്ക് അതേ നാണയത്തിൽ തന്നെ മറുപടി നൽകി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാർ ശബരിമലയെ സംരക്ഷിക്കുകയാണ് ചെയ്തതെന്നും സംഘപരിവാറാണ് ശബരിമലയെ തകർക്കാൻ ശ്രമിച്ചതെന്നുമായിരുന്നു പത്തനംതിട്ടയിൽ പിണറായിയുടെ പ്രസംഗം.

എന്നാൽ രാഹുൽ തരംഗം എന്ന് പറയുന്നുണ്ടെങ്കിലും പ്രചരണ രംഗത്ത് ആയുധം നഷ്ടപ്പെട്ട അവസ്ഥയിലാണ് കോൺഗ്രസ്. ശബരിമല മുഖ്യ പ്രചരണ വിഷയമാകുന്നതോടെ യുഡിഎഫിന് പ്രചരണ രംഗത്ത് പറയാൻ ഒന്നുമില്ലാത്ത അവസ്ഥയാണ്. ഇടതുമുന്നണിയെ എതിർത്തു പറഞ്ഞാൽ അത് ബിജെപിക്ക് ഗുണം ചെയ്യും. ബിജെപിയെ എതിർത്തു പറഞ്ഞാൽ അത് സംസ്ഥാന സർക്കാരിന് അനുകൂലമാകുകയും ചെയ്യും എന്നതാണ് കോൺഗ്രസിനെ കുഴപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP