Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീറ്റ് തർക്കത്തിന് പിന്നാലെ വീണ്ടും കൂടമാറ്റം; മുൻ കേന്ദ്ര ടെലികോം മന്ത്രി സുഖ്‌റാമും കൊച്ചുമകൻ ആശ്രയ് ശർമ്മയും കോൺഗ്രസിലേക്ക്; ഡൽഹിയിലെ ആസ്ഥാനത്തെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്തി; ബിജെപി വിടാൻ തീരുമാനിച്ചത് ഹിമാചലിലെ മൻഡി മണ്ഡലത്തിൽ ആശ്രയിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന്

സീറ്റ് തർക്കത്തിന് പിന്നാലെ വീണ്ടും കൂടമാറ്റം; മുൻ കേന്ദ്ര ടെലികോം മന്ത്രി സുഖ്‌റാമും കൊച്ചുമകൻ ആശ്രയ് ശർമ്മയും കോൺഗ്രസിലേക്ക്; ഡൽഹിയിലെ ആസ്ഥാനത്തെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്തി; ബിജെപി വിടാൻ തീരുമാനിച്ചത് ഹിമാചലിലെ മൻഡി മണ്ഡലത്തിൽ ആശ്രയിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ സീറ്റ് തർക്കത്തിന് പിന്നാലെയുള്ള കൂടുമാറ്റമാണ് ഇപ്പോൾ മിക്കയിടത്തും കാണുന്നത്. ഈ അവസരത്തിലാണ് മുൻ കേന്ദ്ര ടെലികോം മന്ത്രിയായ സുഖ് റാമും കൊച്ചുമകനായ ആശ്രയ് ശർമ്മയും കോൺഗ്രസിൽ ചേർന്നത്. ഇതിന് മുന്നോടിയായി ഇരുവരും ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.

ഹിമാചൽ ഭരിക്കുന്ന ബിജെപി മന്ത്രിസഭാംഗമാണ് ആശ്രയിന്റെ അച്ഛൻ അനിൽ ശർമ്മ. ആശ്രയ് ശർമ്മയ്ക്ക് ഹിമാചലിലെ മൻഡിയിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ബിജെപി വിടാൻ തീരുമാനിച്ചതെന്നാണ് സൂചന. കോൺഗ്രസ് സ്ഥാനാർത്ഥിയായി ആശ്രയ് മൻഡിയിൽ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

പിതാവ് അനിൽ ശർമ്മയും ഉടൻ ബിജെപി വിട്ട് മകന്റെ പ്രചാരണത്തിനിറങ്ങിയേക്കും. നേരത്തെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള വീരഭദ്ര സിങ് സർക്കാരിലും മന്ത്രിയായിരുന്നു അനിൽ ശർമ്മ. 1993 മുതൽ 96 വരെ നരസിംഹറാവു മന്ത്രിസഭയിൽ ടെലികോം മന്ത്രിയായിരുന്ന സുഖ് റാമിനെ ടെലികോം അഴിമതി കേസിൽ മൂന്ന് വർഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP