Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസിനോട് മുഖം തിരിച്ച് ബിജെപിയെ വരിച്ച് കിങ് മേക്കർ ദുഷ്യന്ത് ചൗട്ടാല; ഹരിയാനയിൽ ബിജെപി-ജെജെപി സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ; മനോഹർലാൽ ഖട്ടർ മുഖ്യമന്ത്രിയായി തുടരും; ദുഷ്യന്ത് ഉപമുഖ്യമന്ത്രിയാകും; നാളെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും; സ്വതന്ത്രരെ ഉൾപ്പെടുത്തുന്ന കാര്യത്തിലും തീരുമാനം നാളെ; സത്യപ്രതിജ്ഞ ദീപാവലിക്ക് ശേഷം

കോൺഗ്രസിനോട് മുഖം തിരിച്ച് ബിജെപിയെ വരിച്ച് കിങ് മേക്കർ ദുഷ്യന്ത് ചൗട്ടാല; ഹരിയാനയിൽ ബിജെപി-ജെജെപി സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ; മനോഹർലാൽ ഖട്ടർ മുഖ്യമന്ത്രിയായി തുടരും; ദുഷ്യന്ത് ഉപമുഖ്യമന്ത്രിയാകും; നാളെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും; സ്വതന്ത്രരെ ഉൾപ്പെടുത്തുന്ന കാര്യത്തിലും തീരുമാനം നാളെ; സത്യപ്രതിജ്ഞ ദീപാവലിക്ക് ശേഷം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഹരിയാനയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയും ജൻനായക് പാർട്ടിയും തമ്മിൽ സഖ്യമുണ്ടാക്കി. ബിജെപി നേതാവ് മനോഹര് ലാൽഖട്ടർ മുഖ്യമന്ത്രിയായി തുടരും. ജെജെപിക്ക് ഡപ്യൂട്ടി മുഖ്യമന്ത്രി പദം ലഭിക്കും. ഹരിയാനയിൽ തൂക്ക് മന്ത്രിസഭയായതിനെ തുടർന്നാണ് ജെജപിയുടെ ദുഷ്യന്ത് ചൗട്ടാല കിങ് മേക്കറായത്. സംസ്ഥാനത്ത് സ്ഥിരത ഉറപ്പാക്കാൻ സഖ്യം അനിവാര്യമാണെന്ന് ദുഷ്യന്ത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്.

ബിജെപിക്കോ, കോൺഗ്രസിനോ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല ബിജെപി 40 സീറ്റും കോൺഗ്രസ് 31 ഉം ജെജെപി 10ഉം സീറ്റാണ് നേടിയത്. ബിജെപി-ജെജെപി നേതാക്കൾ നാളെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും. സത്യപ്രതിജ്ഞാ ചടങ്ങ് ദീപാവലിക്ക് ശേഷം നടക്കും. സ്വതന്ത്രരെ സർക്കാരിൽ ഉൾപ്പെടുത്തണമോയെന്ന് നാളെ തീരുമാനിക്കുമെന്ന് മനോഹർലാൽ ഖട്ടർ പറഞ്ഞു.

ജനവിധി അംഗീകരിച്ചുകൊണ്ടാണ് ജെജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചതെന്ന് അമിത്ഷാ വിശദീകരിച്ചു. ഷായുടെ വസതിയിൽ ദുഷ്യന്ത് ചൗട്ടാല നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് പ്രഖ്യാപനം. ദുഷ്യന്ത് തന്നെയായിരിക്കും ഉപമുഖ്യമന്ത്രി.

ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഏഴ് എംഎൽഎമാരിൽ അഞ്ച് പേരും ബിജെപി വിമതർ തന്നെയാണ്. വിമത നീക്കം നടത്തി സ്വതന്ത്രരായി മത്സരിച്ച് ഇവർ വിജയിക്കുകയായിരുന്നു. സോംബീർ സംഗ്വാൻ, ബൽരാജ് കുണ്ടു, ധർമ്മപാൽ ഗോണ്ഡർ, നെയ്ൻ പാൽ റാവത്ത്, രൺധീർ ഗോലൻ എന്നിവരാണ് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച ബിജെപി വിമതർ. മുൻ ഉപപ്രധാനമന്ത്രി ദേവീ ലാലിന്റെ മകൻ രഞ്ജിത്ത് സിങ്, മുൻ മുഖ്യമന്ത്രി ഒ.പി ചൗതാലയുടെ സഹോദരൻ രാകേഷ് ദൗലത്താബാദ് എന്നിവരാണ് ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് സ്വതന്ത്രർ. ഐ.എൻ.എൽ.ഡി എംഎൽഎ അഭയ് ചൗതാല, ഹരിയാന ലോഖിത് പാർട്ടി എംഎൽഎ ഗോപാൽ കണ്ഡ എന്നിവരും ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് സൂചന. ദുഷ്യന്ത് ചൗതാലയുടെ ജനായക് ജനതാ പാർട്ടിക്ക് കന്നിയങ്കത്തിൽ പത്ത് സീറ്റ് ലഭിച്ചിട്ടുണ്ട്.

ബിജെപി പിന്തുണ നേടിയവരിൽ ഗോപാൽ കാന്ദ എന്ന വിവാദ എംഎൽഎയുമുണ്ട്. കൊലപാതകങ്ങളും ബലാത്സംഗങ്ങളുമടക്കം നിരവധി കേസുകളിൽ പ്രതിയാണ് കാന്ദ. ഇയാളെ സഖ്യത്തിൽ എടുക്കരുതെന്ന് ഉമാഭാരതി അടക്കമുള്ള നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ എന്നിവരടക്കമുള്ളവരോട് ആവശ്യപ്പെട്ടു കഴിഞ്ഞു. എയർഹോസ്റ്റ് ഗീതിക ശർമ്മയുടെ ആത്മഹത്യ ഉൾപ്പടെ നിരവധി കേസുകൾ ഗോപാൽ കണ്ഡയ്ക്കെതിരെയുണ്ട്. ഈ സാഹചര്യത്തിലാണ് പാർട്ടിക്കുള്ളിൽ നിന്ന് പോലും അസ്വാരസ്യങ്ങളുണ്ടായിരിക്കുന്നതെന്നാണ് സൂചന.

ഏഴാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഗോപാൽ കാണ്ഡ ആദ്യം കൈവച്ചത് ഷൂസ് വ്യാപാരത്തിലായിരുന്നു. ആ കച്ചവടം പൊട്ടിപ്പൊളിഞ്ഞു. പിന്നീടങ്ങോട്ട് പല ബിസിനസ്സുകളിലൂടെയും വളർന്നു. ഒടുവിൽ വിമാനക്കമ്പനി ഉടമയായി. പിന്നീട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായ കാണ്ഡ എംഎൽഎയും മന്ത്രിയുമായി. പണം തട്ടിയെടുക്കൽ, ലൈംഗിക അതിക്രമം തുടങ്ങി പല ആരോപണങ്ങളും കാണ്ഡയ്ക്കെതിരെയുണ്ട്. തട്ടകമായ സിർസയിൽ നിന്ന് ഇത്തവണ ഹരിയാന ലോക്ഹിത് പാർട്ടി എന്ന സ്വന്തം സംഘടനയുടെ പേരിൽ മത്സരിച്ച് ജയിച്ചാണ് കാണ്ഡ വീണ്ടും ഹരിയാന രാഷ്ട്രീയത്തിൽ നിർണ്ണായകമാകുന്നത്. 2009 ൽ കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് പിന്തുണ നൽകി മന്ത്രിയായ കാണ്ഡ അന്നു മുതൽ ബിജെപിയുടെ ശത്രുവായിരുന്നു.

2012 ൽ ആഭ്യന്തരമന്ത്രിയായിരിക്കെ,കാണ്ഡയുടെ വിമാനക്കമ്പനിയിലെ ജീവനക്കാരിയായ ഗീതിക ശർമ്മ ആത്മഹത്യ ചെയ്തതിനെ ബിജെപി കാണ്ഡയ്ക്കെതിരായ ആയുധമാക്കി. ആത്മഹത്യക്ക് കാരണം ഗോപാൽ കാണ്ഡയാണെന്ന് ഗീതികയുടെ കത്തിലെ പരാമർശം വലിയ വിവാദമായി . കാണ്ഡയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളാണ് ബിജെപി സംഘടിപ്പിച്ചത്. കേസിൽ പ്രതിയായതോടെ അറസ്റ്റിലായ കാണ്ഡക്ക് 2014 ൽ ജാമ്യം കിട്ടി. ആ വർഷം സിർസയിൽ മത്സരിച്ചെങ്കിലും തോൽവിയായിരുന്നു ഫലം. ഇത്തവണ ബിജെപിയുടെ പ്രദീപ് റതുസരിയെ 606 വോട്ടിന് തോൽപിച്ചാണ് വീണ്ടും എംഎൽഎയായത്. ആദായ നികുതി വകുപ്പിന്റെ അന്വേഷണം അടക്കം നേരിടുന്ന ഗോപാൽ കാണ്ഡ ഹരിയാനയിലെ വിവാദ നായകനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP