Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

മഹാരാഷ്ട്രയിലും യുപിയിലും ബിജെപിക്ക് പുതിയ അധ്യക്ഷന്മാർ; യുപിയിൽ മഹേന്ദ്രനാഥ് പാണ്ഡെക്ക് പകരക്കാരനാകുക ഗതാഗത മന്ത്രി സ്വതന്ത്രദേവ് സിംങ്; മഹാരാഷ്ട്രയിൽ റാവു സാഹേബ് ദാൻവേയെ മാറ്റി പകരം പൊതുമരാമത്ത് മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ പാർട്ടി പ്രസിഡന്റാകും

മഹാരാഷ്ട്രയിലും യുപിയിലും ബിജെപിക്ക് പുതിയ അധ്യക്ഷന്മാർ; യുപിയിൽ മഹേന്ദ്രനാഥ് പാണ്ഡെക്ക് പകരക്കാരനാകുക ഗതാഗത മന്ത്രി സ്വതന്ത്രദേവ് സിംങ്; മഹാരാഷ്ട്രയിൽ റാവു സാഹേബ് ദാൻവേയെ മാറ്റി പകരം പൊതുമരാമത്ത് മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ പാർട്ടി പ്രസിഡന്റാകും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും ബിജെപി പാർട്ടി അധ്യക്ഷന്മാരെ മാറ്റി. ഇന്ന് നടന്ന പാർലമെന്റി പാർട്ടി യോഗത്തിന് പിന്നാലെയാണ് പുതിയ അധ്യക്ഷന്മാരുടെ നിയമനം. ഉത്തർപ്രദേശിൽ ഗതാഗത മന്ത്രി സ്വതന്ത്രദേവ് സിങാണ് പുതിയ അധ്യക്ഷൻ. നിലവിലെ അധ്യക്ഷനായ മഹേന്ദ്രനാഥ് പാണ്ഡെയെ മാറ്റിയാണ് ഒബിസി വിഭാഗത്തിൽപ്പെട്ട സ്വതന്ത്രദേവ് സിങിനെ യുപിയിൽ പുതിയ അധ്യക്ഷനാക്കിയത്.

മഹാരാഷ്ട്രയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ പുതിയ അധ്യക്ഷനാവും. മഹാരാഷ്ട്രയിൽ നിയമസഭ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് റാവു സാഹേബ് ദാൻവെയെ മാറ്റി പുതിയ അധ്യക്ഷനെ നിയമിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ 220 സീറ്റുകൾ ലക്ഷ്യം വച്ചാണ് ബിജെപി തന്ത്രങ്ങൾ മെനയുന്നത്. ശിവസേനയുമായി സഖ്യത്തിലാണ് ഇത്തവണയും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. ആകെയുള്ള 288 സീറ്റിൽ 220 ൽ വിജയിക്കാനാകുമെന്ന് പാർട്ടി കണക്ക് കൂട്ടുന്നു.

അതേസമയം ഇത്തവണ ശിവസേനയുമായി സഖ്യത്തിൽ മത്സരിക്കേണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. സഖ്യമുണ്ടായാൽ സീറ്റ് വിഭജനം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ സഖ്യത്തിൽ തന്നെ മത്സരിച്ചാൽ മതിയെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം. അതേസമയം ഇക്കുറി മുഖ്യമന്ത്രി സ്ഥാനം തങ്ങൾക്ക് വേണം എന്ന അവകാശ വാദം ശിവസേന ഉയർത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP