Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വി സതീഷ് ബിജെപിയുടെ പുതിയ ഓർ​ഗനൈസർ; സൗദാൻ സിങ്ങിനെ വൈസ് പ്രസിഡന്റായും നിയമിച്ചു

വി സതീഷ് ബിജെപിയുടെ പുതിയ ഓർ​ഗനൈസർ; സൗദാൻ സിങ്ങിനെ വൈസ് പ്രസിഡന്റായും നിയമിച്ചു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപി ജോയിന്റ് ജനറൽ സെക്രട്ടറി വി. സതീഷിനെ പാർട്ടി ഓർഗനൈസറായി നിയോഗിച്ചു. പാർട്ടിയുടെ പാർലമെന്ററി ഓഫീസ്, എസ്.സി/എസ്.ടി മോർച്ച, പ്രത്യേക ജനസമ്പർക്ക പരിപാടികൾ എന്നിവയുടെ ഏകോപന ചുമതല വി സതീഷിനായിരിക്കും. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്രാ സംസ്ഥാനങ്ങളുടെ ചുമതലയാണ് നേരത്തെ അദ്ദേഹം വഹിച്ചിരുന്നത്.

നിലവിൽ ഓർ​ഗനൈസർ പദവി വഹിച്ചിരുന്ന സൗദാൻ സിങ്ങിനെ വൈസ് പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. ജോയിന്റ് ഓർഗനൈസേഷണൽ സെക്രട്ടറി ശിവ് പ്രകാശ് അതേ പദവിയിൽതന്നെ തുടരും. എന്നാൽ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളിൽ മാറ്റം വരും. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിരുന്ന ശിവ് പ്രകാശ് ഇനി മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, മഹാരാഷ്ട്രാ, ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കും. ഭോപ്പാൽ കേന്ദ്രമായാവും അദ്ദേഹം പ്രവർത്തിക്കുക.

റായ്പൂർ കേന്ദ്രീകരിച്ച് മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന സൗദാൻ സിങ് ഇനി ചണ്ഡീഗഢ് കേന്ദ്രമാക്കി ഹരിയാണ, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവയുടെ ചുമതല വഹിക്കും. ആർഎസ്എസ്സിന്റെ മുഴുവൻ സമയ പ്രചാരകരാണ് വി സതീഷ്, ശിവ് പ്രകാശ്, സൗദാൻ സിങ് എന്നിവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP