Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗലോട്ടിന് പകരം മകൻ തന്നെ വേണമെന്ന ആവശ്യം അതിശക്തം; 108 എംഎൽഎമാരിൽ 82പേരും പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാൽ രാജിവയ്ക്കുമെന്ന നിലപാടിൽ; രാജി നൽകിയതും സമ്മർദ്ദത്തിന്റെ ഭാഗം; ഓപ്പറേഷൻ ലോട്ടസിന്റെ സാധ്യത തേടി അമിത് ഷായും; രാഹുലിന്റെ പിടിവാശി രാജസ്ഥാനിലും ഭരണം നഷ്ടമാക്കുമോ? കോൺഗ്രസിൽ സമാനതകളില്ലാത്ത പ്രതിസന്ധി

ഗലോട്ടിന് പകരം മകൻ തന്നെ വേണമെന്ന ആവശ്യം അതിശക്തം; 108 എംഎൽഎമാരിൽ 82പേരും പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാൽ രാജിവയ്ക്കുമെന്ന നിലപാടിൽ; രാജി നൽകിയതും സമ്മർദ്ദത്തിന്റെ ഭാഗം; ഓപ്പറേഷൻ ലോട്ടസിന്റെ സാധ്യത തേടി അമിത് ഷായും; രാഹുലിന്റെ പിടിവാശി രാജസ്ഥാനിലും ഭരണം നഷ്ടമാക്കുമോ? കോൺഗ്രസിൽ സമാനതകളില്ലാത്ത പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തിരക്കിട്ട ശ്രമം. അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദ്ദേശപ്രകാരം നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും ഗെലോട്ട് പക്ഷത്തെ എംഎ‍ൽഎമാരെ കണ്ട് അഭിപ്രായം തേടും. ശേഷം വിവരങ്ങൾ സോണിയ ഗാന്ധിയെ അറിയിക്കും. പിന്നിട് നിയമസഭാ കക്ഷി യോഗം ചേർന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയേക്കും. അതിനിടെ അശോക് ഗലോട്ടിന് പകരം മറ്റൊരാളെ എഐസിസി അധ്യക്ഷനായി മത്സരിപ്പിക്കുന്നതും ആലോചനയിലുണ്ട്. അങ്ങനെ വന്നാൽ ഗലോട്ടിന് മാറേണ്ടി വരില്ല. രാജസ്ഥാനിലെ സ്ഥിതി ഗതികൾ ബിജെപിയും സസൂക്ഷ്മം പരിശോധിക്കുന്നുണ്ട്.

ഗെലോട്ടിനെ മുഖ്യമന്ത്രി പദത്തിൽ തുടരാൻ അനുവദിക്കണം, അല്ലെങ്കിൽ ഭൂരിഭാഗം പേർ നിർദ്ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണം എന്നാണ് ഗലോട്ിനെ എംഎ‍ൽഎമാരുടെ ആവശ്യം. അതേസമയം പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന തീരുമാനത്തിൽനിന്ന് ഹൈക്കമാൻഡ് പിന്മാറിയതായാണ് സൂചന. സച്ചിൻ പൈലറ്റും ഇതിൽ അസ്വസ്ഥനാണ്. രാജസ്ഥാനിൽ കൂട്ട രാജി സമർപ്പിച്ച് കോൺഗ്രസ് എംഎൽഎമാർ ഹൈക്കമാണ്ടിനെ അസ്ഥസ്ഥമാക്കുന്നുവെന്നാണ് റിപ്പോർട്ട്. ഗെലോട്ടിന്റെ പക്ഷത്തുള്ള 82 എംഎൽഎമാരാണ് നിയമസഭാ സ്പീക്കർ സി പി ജോഷിക്ക് രാജിക്കത്ത് സമർപ്പിച്ചത്. രാജസ്ഥാനിൽ കോൺഗ്രസിന് 108 എംഎൽഎമാരാണുള്ളത്. ഇതിൽ 82 പേർ ഗലോട്ടിനൊപ്പം നിൽക്കുന്നത് ഹൈക്കമാണ്ടിനും പ്രതിസന്ധിയാകുന്നുണ്ട്.

അതിനിടെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം എല്ലാം തീരുമാനിക്കാമെന്ന് ഹൈക്കമാണ്ട് പറയുന്നു. എന്നാൽ ഗലോട്ട് മത്സരിച്ച് ജയിച്ചാൽ കോൺഗ്രസ് അധ്യക്ഷനാകും. ഇതോടെ ഹൈക്കമാണ്ട് തന്നെ ഗലോട്ടായി മാറും. അതിന് ശേഷം ഗലോട്ടിന് വേണമെങ്കിൽ സ്വന്തം മകനേയും മുഖ്യമന്ത്രിയാക്കാം. ഇത് പൈലറ്റ് ക്യാമ്പിനെ കൂടുതൽ അസ്വസ്ഥമാക്കും. അതായത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ തീരുമാനം രാജസ്ഥാനിലും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുകയാണ്.

എംഎ‍ൽഎമാർ കടുത്ത എതിർപ്പുയർത്തിയ സാഹചര്യത്തിൽ അത് പരിഗണിക്കാതെ മുന്നോട്ടുപോയാൽ രാജസ്ഥാനിലും പഞ്ചാബ് ആവർത്തിക്കുമോ എന്ന ഭയം ദേശീയ നേതൃത്വത്തിനുണ്ട്. പഞ്ചാബിൽ അമരീന്ദർ സിങ്-സിദ്ദു പോരിൽ ഹൈക്കമാൻഡ് സ്വീകരിച്ച നിലപാടാണ് സംസ്ഥാനത്ത് ഭരണം നഷ്ടപ്പെടാൻ കാരണമെന്ന വിമർശനം ശക്തമാണ്. സച്ചിൻ പൈലറ്റിനോടും ഗെലോട്ടിനോടും സോണിയ ചർച്ച നടത്തും. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ചാണ് എംഎൽഎമാർ രാജി നൽകിയത്. രാജസ്ഥാനിൽ കോൺഗ്രസ് നേരിടുന്ന പ്രശ്നം പരിഹരിക്കാൻ രാഹുൽ ഗാന്ധിയുടെ ക്യാമ്പ് രംഗത്തിറങ്ങുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മല്ലികാർജുൻ ഖാർഗെയുമായി പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ കെസി വേണുഗോപാൽ സംസാരിച്ചു.

നിലവിലെ സാഹചര്യത്തിൽ എംഎൽഎമാരുടെ രാജി സ്പീക്കർ സ്ഥീകരിച്ചാൽ രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ വീഴും. സംഭവത്തിൽ അനുനയ നീക്കവുമായി ഹൈക്കമാണ്ടും നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇരു നേതാക്കളെയും ഹൈക്കമാന്റ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇരുനേതാക്കളുമായും പാർട്ടി അധികാരികൾ പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം .സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിപക്ഷം എംഎൽഎമാരും പറയുന്നത്. ആറ് മാസം മുൻപ് സച്ചിൻ ഗെലോട്ടിനൈതിരെ വിമത നീക്കം നടത്തിയ സാഹചര്യം കണക്കിലെടുത്താണ് എംഎൽഎമാരുടെ ഈ തീരുമാനം. ഇതെല്ലാം ഹൈക്കമാണ്ടിന് മുമ്പിൽ അവർ നിലപാടുകളായി അറിയിച്ചു കഴിഞ്ഞു.

എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണയില്ലാതെ പൈലറ്റിനെ മുഖ്യമന്ത്രിയാക്കില്ല. ഇതിൽ പൈലറ്റ് പ്രകോപിതനുമാകും. മധ്യപ്രദേശിൽ ജ്യോതിരാതിധ്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയതിന് സമാന സാഹചര്യമാണ് ഇതും. കമൽനാഥുമായുള്ള പ്രശ്‌നങ്ങലാണ് സിന്ധ്യയെ പാർട്ടി മാറ്റിയത്. ഇതിലൂടെ ബിജെപി അധികാരവും പിടിച്ചു. കോൺഗ്രസിലെ ഏതെങ്കിലും ഒരു ഗ്രൂപ്പിനെ അതേ മാതൃകയിൽ അടർത്തിയെടുക്കാമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. ഇത് മനസ്സിലാക്കിയാണ് പ്രശ്‌ന പരിഹാരത്തിനുള്ള കോൺഗ്രസ് ഹൈക്കമാണ്ടിന്റെ ശ്രമവും. കോൺഗ്രസ് അധ്യക്ഷനായി ഗലോട്ട് തന്നെ എത്തണമെന്ന പിടിവാശി രാഹുലിന്റേതായിരുന്നു. ഇതാണ് രാജസ്ഥാനിൽ പ്രശ്‌നമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP