Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

വീണ്ടും ബിപ്ലവ് കുമാർ ജോക്ക്സ്; ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധ സൂചകമായി രവീന്ദ്രനാഥ ടാഗോർ നോബേൽ പുരസ്‌കാരം തിരിച്ചു നൽകി! സത്യത്തിൽ കൊടുത്തത് ജാലിയൻ വാലാബാഗിലെ പ്രതിഷേധത്തിൽ 'സർ' പദവിയും; മോദിയുടെ ഭഗത് സിങ് നാക്ക് പിഴയെ പ്രതിരോധിച്ച് തളർന്ന പരിവാറുകാരെ കുഴക്കി ത്രിപുര മുഖ്യനും  

വീണ്ടും ബിപ്ലവ് കുമാർ ജോക്ക്സ്; ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധ സൂചകമായി രവീന്ദ്രനാഥ ടാഗോർ നോബേൽ പുരസ്‌കാരം തിരിച്ചു നൽകി! സത്യത്തിൽ കൊടുത്തത് ജാലിയൻ വാലാബാഗിലെ പ്രതിഷേധത്തിൽ 'സർ' പദവിയും; മോദിയുടെ ഭഗത് സിങ് നാക്ക് പിഴയെ പ്രതിരോധിച്ച് തളർന്ന പരിവാറുകാരെ കുഴക്കി ത്രിപുര മുഖ്യനും   

മറുനാടൻ ഡെസ്‌ക്

അഗർത്തല: ത്രിപുരയിലെ സിപിഎം കോട്ട തകർത്തെത്തിയ ബിപ്ലബ് കുമാർ ദേബ് പരിവാറുകാരുടെ വീരപുരുഷനായത് മാസങ്ങൾക്ക് മുമ്പാണ്. പിന്നീട് അദ്ദേഹം പറഞ്ഞ മണ്ടത്തരങ്ങൾ ഉൾക്കൊള്ളാൻ പരിവാറുകാർക്ക് പോലുമായില്ല. സൈബർലോകത്തെ വിമർശനങ്ങൾ ത്രിപുര മുഖ്യമന്ത്രിയെ വിവാദ പുരുഷനാക്കി. ഇനി നാവ് പിഴക്കരുതെന്ന് പ്രധാനമന്ത്രി മോദി തന്നെ ആവശ്യപ്പെട്ടു. എന്നിട്ടും ബിപ്ലബ് ദേവ് കുമാറിന് മാറാനാകുന്നില്ല. വീണ്ടും വിവാദവുമായി എത്തുകയാണ് ത്രിപുരയിലെ ബിജെപി മുഖ്യമന്ത്രി.

ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധ സൂചകമായി രവീന്ദ്രനാഥ ടാഗോർ നോബേൽ പുരസ്‌കാരം തിരിച്ചു നൽകിയെന്ന് ബിപ്ലബ് കുമാർ ദേബ് പറഞ്ഞു വയ്ക്കുകയാണ്. ഉദയ്പുറിൽ രവീന്ദ്ര ജയന്തി ആഘോഷവേളയിലായിരുന്നു ബിപ്ലബിന്റെ പരാമർശം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 1913ലാണ് ടാഗോറിന് നോബേൽ പുരസ്‌കാരം ലഭിക്കുന്നത്. ഈ പുരസ്‌കാരം പ്രതിഷേധ സൂചകമായി ടാഗോർ തിരിച്ചുകൊടുത്തെന്നാണ് ബിപ്ലബ് പറയുന്നത്. 1919ലെ ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ പദവി ടാഗോർ തിരിച്ചുനൽകി. ഇതാണ് ചരിത്രമെന്നിരിക്കെയാണ് ബിപ്ലബിന്റെ വ്യാഖ്യാനം.

Stories you may Like

ഇതിനെയാണ് ചരിത്രം അറിയാത്തതിന്റെ പേരിൽ ബിപ്ലബ് തെറ്റായി വ്യാഖ്യാനിക്കുന്നത്. ഭഗത് സിംഗിനെ ജയിലിൽ കോൺഗ്രസുകാരാരും സന്ദർശിച്ചിരുന്നില്ലെന്ന മോദിയുടെ മണ്ടത്തരം പറച്ചിൽ ബിജെപിക്ക് വലിയ തലവേദനയായിരുന്നു. ഇതിന് പിന്നാലെയാണ് ബിപ്ലബും നാവ് പിഴയുമായി എത്തുന്നതും. ഇതാദ്യമായല്ല ബിപ്ലബ് വിവാദപരാമർശങ്ങൾ നടത്തുന്നത്. മഹാഭാരതകാലത്ത് ഇന്റർനെറ്റ് ഉണ്ടായിരുന്നു എന്നത് ഉൾപ്പെടെയുള്ള പരാമർശങ്ങൾ മുമ്പ് അദ്ദേഹം നടത്തിയിരുന്നു.

മഹാഭാരത കാലത്ത് ഇന്റർനെറ്റും കൃത്രിമോപഗ്രഹങ്ങളും അടക്കമുള്ള സാങ്കേതികവിദ്യകൾ ഉണ്ടായിരുന്നെന്ന ബിപ്ലബ് കുമാർ ദേബ്ിന്റെ പ്രസ്താവന ഏറെ ചർച്ചയായിരുന്നു അപ്പോഴും അദ്ദേഹം നിലപാടിൽ ഉറച്ചു നിന്നു. സങ്കുചിത മനസ്‌കർക്കാണ് ഇത്തരം കാര്യങ്ങൾ വിശ്വസിക്കാൻ പ്രയാസമുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 'ആയിരക്കണക്കിന് വർഷങ്ങൾ മുൻപത്തെ കാര്യമായതിനാൽ ശാസ്ത്രത്തിന് തെളിവുകളുടെ അടിസ്ഥാനത്തിൽ ഇത് തെളിയിക്കാൻ കഴിയില്ലായിരിക്കാം. എന്നാൽ, ലോകത്തിലെ ഏറ്റവും മികച്ചതും ശ്രേഷ്ഠവുമായ രാജ്യമാണ് ഇന്ത്യ എന്ന കാര്യം എല്ലാ ഇന്ത്യക്കാരുടെയും മനസ്സിലുണ്ടാവണം. മറ്റൊരു രാജ്യവും നേടുന്നതിനു മുൻപ് എന്റെ രാജ്യത്ത് ഇത്തരം സാങ്കേതികവിദ്യകൾ ഉണ്ടായിരുന്നു എന്നതിൽ എനിക്ക് അഭിമാനമുണ്ട്. സംശയങ്ങളെല്ലാം മാറ്റിവെച്ച് ഈ സത്യം അംഗീകരിക്കാൻ നാം തയ്യാറാവണമെന്നാണ് എനിക്ക് ആവർത്തിച്ചു പറയാനുള്ളത്'- ഇതായിരുന്നു മഹാഭാരത വിവാദത്തോട് ബിപ്ലവ് ദേബ് കുമാറിന്റെ നിലപാട്.

പലരും സങ്കുചിത മനസ്‌കരാണ്. അങ്ങനെയുള്ളവർക്കാണ് ഇത്തരം സത്യങ്ങൾ അംഗീകരിക്കാൻ പ്രയാസമുള്ളത്. അവർ സ്വന്തം രാജ്യത്തെ താഴ്‌ത്തിക്കെട്ടുകയും മറ്റു രാജ്യങ്ങൾ മഹത്തരമാണെന്നു വിചാരിക്കുകയും ചെയ്യുന്നതായും ബിപ്ലവ് ദേബ് കുമാർ പറഞ്ഞിരുന്നു. പലരും ഈ വസ്തുത തള്ളിക്കളഞ്ഞേക്കാം. എന്നാൽ ഇന്റർനെറ്റ് ഇല്ലായിരുന്നുവെങ്കിൽ എങ്ങനെയാണ് സഞ്ജയന് കുരുക്ഷേത്രയുദ്ധത്തെപ്പറ്റി ധൃതരാഷ്ട്രർക്ക് വിശദീകരിച്ച് നൽകാനാവുക. അതിനർഥം അക്കാലത്ത് സാറ്റലൈറ്റും ഇന്റെർനെറ്റും ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഈ നാട്ടിൽ നിലവിലുണ്ടായിരുന്നുവെന്നാണ്- ബിപ്ലബ് ദേബ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ഇത്തരം അത്യാധുനിക സാങ്കേതിക വിദ്യകൾ നിലവിലുണ്ടായിരുന്ന രാജ്യത്ത് ജനിക്കാൻ സാധിച്ചതിൽ താൻ അഭിമാനം കൊള്ളുന്നുവെന്നും ബിപ്ലബ് ദേബ് പറഞ്ഞിരുന്നു. സാങ്കേതിക വിദ്യയിൽ മുന്നിൽ നിൽക്കുന്നവർ എന്നവകാശപ്പെടുന്ന രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരെയാണ് അവരുടെ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താൻ ജോലിക്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയ ട്രോളുകളിലൂടെ ആഘോഷമാക്കി.

ഇതിന്റെ ആരവങ്ങൾ കെട്ടടങ്ങുമ്പോഴാണ് ടാഗോറിൽ ബിപ്ലബ് കുമാറിന് പിഴയ്ക്കുന്നത്. കർണാടക തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ ബിപ്ലബിന്റെ വിവാദ പ്രസ്താവനകൾ ബിജെപിക്ക് തലവേദനയായിരുന്നു. സിവിൽ എൻജിനീയർമാർ സിവിൽ സർവീസിനു പോകണമെന്നു ബിപ്ലബ് പറഞ്ഞതും ഏറെ പരിഹാസം ഏറ്റുവാങ്ങിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP