Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിപിൻ റാവത്ത് രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവി; നിയമനം നാളെ കരസേനാ മേധാവി പദവിയിൽ നിന്ന് വിരമിക്കാനിരിക്കെ; ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ പ്രായപരിധി 65 വയസ്; കാലാവധി മൂന്നുവർഷം; മൂന്നുസേനകളുടെയും ഏകോപനച്ചുമതലയുള്ള സിഡിഎസ് പ്രതിരോധമന്ത്രിയുടെ മുഖ്യസേനാ ഉപദേഷ്ടാവ്; സഫലമാകുന്നത് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനം

ബിപിൻ റാവത്ത് രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവി; നിയമനം നാളെ കരസേനാ മേധാവി പദവിയിൽ നിന്ന് വിരമിക്കാനിരിക്കെ; ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ പ്രായപരിധി 65 വയസ്; കാലാവധി മൂന്നുവർഷം; മൂന്നുസേനകളുടെയും ഏകോപനച്ചുമതലയുള്ള സിഡിഎസ് പ്രതിരോധമന്ത്രിയുടെ മുഖ്യസേനാ ഉപദേഷ്ടാവ്; സഫലമാകുന്നത് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചു. നിലവിൽ കരസേന മേധാവിയാണ് ബിപിൻ റാവത്ത്. കരസേനാ മേധാവി പദവിയിൽ നിന്ന് ചൊവ്വാഴ്ച വിരമിക്കാനിരിക്കെയാണ് ബിപിൻ റാവത്തിനെ സംയുക്ത സേനാ മേധാവിയാക്കി നിയമിച്ചത്. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപമായിരുന്നു സിഡിഎസ്. ശനിയാഴ്ച പ്രതിരേധ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ ചീഫ് ഓഫ് ഡിഫൻസിന്റെ പ്രായപരിധി 65 വയസ്സാണെന്ന് അറിയിച്ചിരുന്നു. നേരത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ പ്രായപരിധി 64 വയസ്സായിരിക്കുമെന്നാണ് പറഞ്ഞിരുന്നത്. 1954ലെ ആർമി ചട്ടങ്ങളിലും ഭേദഗതി വരുത്തിയത്. മൂന്നു വർഷമാണ് സംയുക്ത സേനാ മേധാവിയുടെ കാലാവധി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ കാര്യസമിതിയാണ് ബിപിൻ റാവത്തിനെ സിഡിഎസായി നിയമിക്കാൻ തീരുമാനിച്ചത്.

സേനാ മേധാവികൾക്ക് മൂന്നുവർഷമോ, 62 വയസോ ഏതാണ് ആദ്യം തികയുന്നത് അതാണ് കാലാവധി നിശ്ചയിച്ചിക്കുന്നത്. ഇതിൽ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞാഴ്ചയാണ് സിഡിഎസിന്റെ നിയമനം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. നാല് നക്ഷത്രങ്ങൾ അലങ്കരിക്കുന്ന ജനറൽ ബിപിൻ റാവത്ത് പ്രതിരോധമന്ത്രിയുടെ മുഖ്യ സേനാ ഉപദേഷ്ടാവായിരിക്കും. രാഷ്ട്രപതിക്ക് കീഴിൽ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതൽ ബിപിൻ റാവത്തിനായിരിക്കും.

യുഎൻ സുരക്ഷാ സമിതിയിൽ അംഗങ്ങളായ എല്ലാ രാജ്യങ്ങളിലും സൈനികവിഭാഗത്തിൽ ഇത്തരത്തിൽ സംയുക്ത സേനാ മേധാവി പദവിയുണ്ട്. രാജ്യത്തിന്റെ ആയുധംവാങ്ങൽ ശേഷിയും ആവശ്യങ്ങളും കൃത്യമായി പ്രതിരോധവകുപ്പിനെ അറിയിക്കുക സിഡിഎസിന്റെ ചുമതലയാണ്.സേനാമേധാവികളുടെ തുല്യ ശമ്പളം തന്നെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനുമുണ്ടാകും. നിലവിൽ ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി എന്ന - സേനാമേധാവിമാരുടെ സമിതിയുടെ തലവനാണ് ബിപിൻ റാവത്ത്. പക്ഷെ ഈ സ്ഥാനത്തിന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനുള്ള അധികാരങ്ങളില്ല.

ആദ്യ മോദി മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീക്കർ ഈ ആവശ്യം പല തവണ ഉന്നയിച്ചിരുന്നതാണ്. സിഡിഎസ് പദവിയിലിരുന്നയാൾക്ക് സ്ഥാനമൊഴിഞ്ഞ ശേഷം പിന്നീട് ഒരു സർക്കാർ പദവി വഹിക്കാനാവില്ല. മാത്രമല്ല, ഒരു സ്വകാര്യ കമ്പനിയിലും അഞ്ച് വർഷത്തേക്ക് ഒരു പദവിയും വഹിക്കാനാവില്ല. അതിന് ശേഷം ഏതെങ്കിലും പദവികൾ വഹിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ അനുമതിയും വേണം. കാർഗിൽ യുദ്ധത്തിന് ശേഷമാണ് മൂന്നുസേനകളും തമ്മിലുള്ള ഏകോപനം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായത്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബിപിൻ റാവത്ത് നടത്തിയ ചില രാഷ്ട്രീയ പരാമർശങ്ങൾ വിവാദമായെങ്കിലും, അദ്ദേഹം പറഞ്ഞതിൽ രാഷ്ട്രീയമില്ലെന്ന നിലപാടാണ് കരസേന സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP