Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർഷക ബില്ലിൽ ബിനോയ് വിശ്വത്തിന്റെ നിലപാട് തള്ളി സിപിഐ; മിനിമം താങ്ങുവിലയുടെ കാര്യത്തിൽ കർഷക താൽപര്യം സംരക്ഷിക്കുന്നതിന് വ്യവസ്ഥ ഉൾപ്പെടുത്തിയാൽ വോട്ടു ചെയ്യാമെന്ന ബിനോയിയുടെ അഭിപ്രായത്തിൽ നേതൃത്വത്തിന് കടുത്ത അതൃപ്തി; ബില്ലുകളെ പാർട്ടി പൂർണമായി എതിർക്കുകയാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ

കർഷക ബില്ലിൽ ബിനോയ് വിശ്വത്തിന്റെ നിലപാട് തള്ളി സിപിഐ; മിനിമം താങ്ങുവിലയുടെ കാര്യത്തിൽ കർഷക താൽപര്യം സംരക്ഷിക്കുന്നതിന് വ്യവസ്ഥ ഉൾപ്പെടുത്തിയാൽ വോട്ടു ചെയ്യാമെന്ന ബിനോയിയുടെ അഭിപ്രായത്തിൽ നേതൃത്വത്തിന് കടുത്ത അതൃപ്തി; ബില്ലുകളെ പാർട്ടി പൂർണമായി എതിർക്കുകയാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കർഷക ബില്ലുകളിൽ രാജ്യസഭയിൽ പാർട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സഭയ്ക്കുള്ളിൽ സ്വീകരിച്ച എംപി ബിനോയി വിശ്വത്തിനെതിരെ പാർട്ടിക്കുള്ളിൽ അമർഷം. കേന്ദ്രസർക്കാറിന്റെ കാർഷിക ബില്ലിനെ അനുകൂലിക്കുന്ന വിധത്തിൽ നിലപാട് സ്വീകരിച്ചതിലാണ് അമർഷം ഉടലെടുക്കുന്നത്. കർഷക ബില്ലുകളിൽ രാജ്യസഭയിൽ തങ്ങളുടെ എംപി ബിനോയ് വിശ്വം സ്വീകരിച്ച നിലപാട് തള്ളി സിപിഐ രംഗത്തുവന്നിരുന്നു. ഇതിനെതിരെയാണ് പാർട്ടിയിൽ അമർഷം ഉടലെടുത്തിരിക്കുന്നത്.

ബില്ലുകളെ പാർട്ടി പൂർണമായി എതിർക്കുകയാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ വ്യക്തമാക്കി. മിനിമം താങ്ങുവിലയുടെ കാര്യത്തിൽ കർഷക താൽപര്യം സംരക്ഷിക്കുന്നതിനു വ്യവസ്ഥയുൾപ്പെടുത്തുമെന്നു മന്ത്രി വാക്കാൽ ഔദ്യോഗിക ഭേദഗതി കൊണ്ടുവന്നാൽ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്യാമെന്നാണ് ബിനോയ് സഭയിൽ പറഞ്ഞത്. കർഷക വിരുദ്ധ ബില്ലുകളെ പൂർണമായി എതിർക്കുകയാണെന്ന് ഓർഡിനൻസുകൾ കൊണ്ടുവന്നപ്പോൾതന്നെ താൻ വ്യക്തമാക്കുകയും മറ്റ് ഇടതു പാർട്ടികളുമായി ചേർന്ന് പ്രസ്താവന ഇറക്കുകയും ചെയ്തതാണ്. ബില്ലുകൾക്ക് സഭയിൽ വോട്ടെടുപ്പു വേണമെന്നായിരുന്നു പാർട്ടിയുടെ നിലപാടെന്നും രാജ പറഞ്ഞു. ഇത് ബിനോയി വിശ്വത്തോടുള്ള അതൃപ്തിയിൽ നിന്നും ഉടലെടുത്തിരിക്കുന്നത്.

അതിനിടെ കർഷക രോഷം കടുക്കുമ്പോൾ കാർഷിക വില ഉയർത്താനുള്ള നീക്കവും നടക്കുന്നുണ്ട്. കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ റാബി വിളകൾക്കുള്ള മിനിമം താങ്ങുവില വർധിപ്പിച്ചതായി മന്ത്രി നരേന്ദ്രസിങ് തോമർ ലോക്‌സഭയെ അറിയിച്ചു. ഗോതമ്പിനു ക്വിന്റലിന് 50 രൂപ വർധിപ്പിച്ചു. ബാർലി ക്വിന്റലിന് 75 രൂപ, കടല 225 രൂപ, പയർ 300 രൂപ, കടുക് 225 രൂപ എന്നിങ്ങനെ വർധന വരുത്തിയതായി മന്ത്രി പറഞ്ഞു. കർഷക ബില്ലുകൾ വന്നാൽ താങ്ങുവിലകൾ ഇല്ലാതാകുമെന്ന പ്രതിപക്ഷ പ്രചാരണം തെറ്റാണെന്നു മന്ത്രി ആവർത്തിച്ചു.

അതിനിടെ കർഷിക ബില്ലിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ഉയരവെ മുന്നോട്ടു പോകാൻ തന്നെയാണ് സർക്കാർ തീരുമാനം. ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഇന്നലെ പ്രതിഷേധത്തിന്റെ പേരിൽ എട്ട് എം പിമാരെ സസ്പെൻഡ് ചെയ്തു. രാജ്യസഭയിൽ നടന്നത് മോശം കാര്യങ്ങളെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇവ അംഗീകരിക്കാൻ സാധിക്കില്ല. അംഗങ്ങൾ ആത്മവിമർശനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃണമൂൽ എംപി ഡെറക് ഒബ്രയനെ പേരെടുത്ത് പറഞ്ഞ് താക്കീതു ചെയ്തു.ഇന്നലെ പ്രതിഷേധിച്ച ഡെറക് ഒബ്രയൻ, സഞ്ജയ് സിങ്, രാജു സതവ്, കെ.കെ. രാഗേഷ്, റിപുൺ ബോറ, ഡോല സെൻ, സയ്യിദ് നസീർ ഹുസൈൻ, എളമരം കരീം എന്നിവരെയുമാണ് സസ്പെൻഡ് ചെയ്തത്. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ. ഇവർ പുറത്തേക്ക് പോകണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.

പ്രതിപക്ഷബഹളത്തെ തുടർന്ന് രാജ്യസഭ നിർത്തിവെച്ചിരിക്കുകയാണ്. ഞായറാഴ്ചയാണ് കാർഷിക ബില്ല് രാജ്യസഭയിൽ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയിൽ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയിൽ പാസാക്കിയിരിക്കുന്നത്.ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആൻഡ് കൊമേഴ്‌സ് ബിൽ 2020, ഫാർമേഴ്‌സ് എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവ്വീസ് ബിൽ എന്നിവയാണ് രാജ്യസഭയിൽ പാസാക്കിയിരിക്കുന്നത്. എസൻഷ്യൽ കമ്മോദിറ്റീസ് (ഭേദഗതി) ബിൽ പരിഗണിക്കാനായില്ല. ബില്ലുകൾ പാസാക്കിയതിന് പിന്നാലെ സഭയിൽ പ്രതിപക്ഷം പേപ്പറുകൾ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. കർഷകരുടെ താൽപ്പര്യങ്ങൾ തകർക്കുന്നതാണ് ബില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോർപ്പറേറ്റുകൾക്ക് വേണ്ടി കർഷകരെ കൂട്ട ആത്മഹത്യയിലേക്ക് വലിച്ചെറിയുകയാണ് കേന്ദ്ര സർക്കാരെന്ന ആക്ഷേപം ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP