Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഓൺലൈനായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങി ബീഹാർ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തിനായി കാത്തിരിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി; കോവിഡ്-19 എല്ലാ മേഖലകളിലും കൊണ്ടുവന്നത് വിപ്ലവകരമായ മാറ്റങ്ങളെന്നും വിശദീകരണം

ഓൺലൈനായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങി ബീഹാർ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തിനായി കാത്തിരിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി; കോവിഡ്-19 എല്ലാ മേഖലകളിലും കൊണ്ടുവന്നത് വിപ്ലവകരമായ മാറ്റങ്ങളെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഓൺലൈനായി നടത്താൻ നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തിനായി കാത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ. ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവാദം നൽകിയാൽ ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം ബിഹാറായിരിക്കും.

ഓൺലൈനിലൂടെയുള്ള തിരഞ്ഞെടുപ്പിന് ഇലക്ഷൻ കമ്മിഷന്റെ അനുമതി ലഭിക്കുകയാണെങ്കിൽ തിരഞ്ഞെടുപ്പ് പ്രചാരണം ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും ഓൺലൈനിലൂടെ നടത്തുമെന്ന് സുശീൽ കുമാർ മോദി ചൊവ്വാഴ്ച അറിയിച്ചു. കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സാമ്പ്രദായികമായ രീതിയിലുള്ള തിരഞ്ഞെടുപ്പ് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്-19 എല്ലാ മേഖലകളിലും വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവന്നത്, സാമ്പ്രദായികമായുള്ള തിരഞ്ഞെടുപ്പ് പ്രചരണപരിപാടികളും പോളിങ് ബൂത്തുകളിൽ ദീർഘനേരം കാത്തുനിന്ന വോട്ടു രേഖപ്പെടുത്തുന്നതുമായ രീതി മാറി ഡിജിറ്റൽ രീതി പ്രാവർത്തികമാക്കണമെന്ന് സുശീൽ കുമാർ മോദി അഭിപ്രായപ്പെട്ടു. കൊറോണവ്യാപനത്തിന് മുമ്പ് തന്നെ ഓൺലൈൻ വോട്ടെടുപ്പിനെ കുറിച്ച് സംസ്ഥാനസർക്കാർ ആലോചിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ പല രാജ്യങ്ങളിലും ഓൺലൈൻ തിരഞ്ഞെടുപ്പ് നിലവിലുണ്ട്. ഇന്ത്യയിലും തിരഞ്ഞെടുപ്പ് കമ്മിഷൻ അത്തരമൊരു സാധ്യതയെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കണമെന്ന് സുശീൽ കുമാർ മോദി പറഞ്ഞു. നേതാക്കന്മാർ നടത്തുന്ന വൻപ്രചരണറാലികൾക്ക് ബിഹാറിൽ മാത്രമല്ല രാജ്യത്തൊട്ടാകെ ഒന്നു രണ്ടു കൊല്ലത്തിനുള്ളിൽ സാധ്യത കുറയും. സാമ്പ്രദായികരീതികൾ മാറുമെന്നും തിരഞ്ഞെടുപ്പ് പോലെയുള്ള മേഖലകളിൽ ആധുനികസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ മിക്ക വീടുകളിലും ടെലിവിഷനുള്ളതു കൊണ്ടും 18-20 മണിക്കൂർ വൈദ്യുതി ലഭ്യമായതു കൊണ്ടും ചാനലുകളിലൂടെ പ്രചാരണപരിപാടികൾ നടത്താമെന്നും പാർട്ടി പ്രവർത്തകരോട് ഓഡിയോ വീഡിയോ സെഷനുകൾക്കുള്ള തയ്യാറെടുപ്പുകൾ നടത്താൻ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. വികസനത്തിന്റെ കാര്യത്തിൽ ബിജെപി മറ്റ് പാർട്ടികളേക്കാൾ ബഹുദൂരം മുന്നിലാണെന്നും അതു കൊണ്ടാണ് ബിഹാറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഡിജിറ്റൽ ആക്കണമെന്ന് നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നിലവിലെ സർക്കാരിന്റെ കാലാവധി 2020 നവംബർ 29ന് അവസാനിക്കും. അതിന് മുമ്പായി ഒക്ടോബറിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. കൊറോണ വൈറസ് പ്രതിസന്ധിക്ക് ശേഷവും തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കിലും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തില്ലെന്ന തീരുമാനത്തിലാണ് ബിജെപി. 243 സീറ്റുകളിലേക്കാണ് ബീഹാറിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിനായി ബിജെപി നേരത്തെ തന്നെ കരുക്കൾ നീക്കി തുടങ്ങിയിരുന്നു. സംസ്ഥാനത്തെ ഓരോ ബൂത്തിലും സപ്തർഷി സംവിധാനം നടപ്പിലാക്കാനാണ് ബിജെപി തീരുമാനം.

സപ്തർഷി സംവിധാനത്തിന് കീഴിൽ ഏഴ് പേരെ തെരഞ്ഞെടുത്ത് സംഘടനാ സംവിധാനം ശക്തിപ്പെടുത്താനാണ് മണ്ഡലങ്ങളുടെ ഉത്തരവാദിത്തമുള്ള നേതാക്കളോട് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ ബൂത്തിലേയും ബിജെപി പ്രവർത്തകരിൽ നിന്നാണ് ഏഴ് പേരെ തെരഞ്ഞെടുക്കുക. ഇത്തരത്തിൽ തെരഞ്ഞെടുക്കുന്ന 7 പേരിൽ ഒരാൾ സ്ത്രീയും ബാക്കി ആറ് പേരിൽ ദളിത്, പിന്നാക്കകാർ, യുവജനങ്ങൾ തുടങ്ങിയവരും ഉണ്ടായിരിക്കണം. കൊറോണ കാലത്ത് ഉയർന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ട് വേണം ബൂത്ത് കമ്മിറ്റികൾ മൂന്നോട്ട് പോകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP