Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബിഹാറിൽ നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ നാളെ രണ്ടുമണിക്ക്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രി; ആർജെഡി-ജെഡിയു സർക്കാരിന് കളമൊരുങ്ങിയത് 164 എംഎൽഎമാരുടെ പിന്തുണ കത്ത് ഗവർണർക്ക് കൈമാറിയതോടെ; ഭീഷണിപ്പെടുത്താനും വിലയ്ക്ക് എടുക്കാനും മാത്രമേ ബിജെപിക്ക് അറിയൂ എന്ന് തേജസ്വി

ബിഹാറിൽ നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ നാളെ രണ്ടുമണിക്ക്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രി; ആർജെഡി-ജെഡിയു സർക്കാരിന് കളമൊരുങ്ങിയത് 164 എംഎൽഎമാരുടെ പിന്തുണ കത്ത് ഗവർണർക്ക് കൈമാറിയതോടെ; ഭീഷണിപ്പെടുത്താനും വിലയ്ക്ക് എടുക്കാനും മാത്രമേ ബിജെപിക്ക് അറിയൂ എന്ന് തേജസ്വി

മറുനാടൻ മലയാളി ബ്യൂറോ

പട്ന: ബിഹാറിൽ നിതീഷ് കുമാർ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് ചടങ്ങ്. ആർജെഡി നേതാവ് തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി. ആർജെഡി നേതാവ് തേജസ്വി യാദവിനൊപ്പം രാജ്ഭവനിലെത്തിയ നിതീഷ് കുമാർ പിന്തുണയ്ക്കുന്ന 164 എംഎൽഎമാരുടെ ലിസ്റ്റ് ഗവർണർക്ക് കൈമാറി.

ആർജെഡി നേതത്വം നൽകുന്ന മഹാഗഡ്ബന്ധന്റെ നിയമസഭ കക്ഷി നേതാവായി നിതീഷ് കുമാറിനെ പ്രഖ്യാപിച്ചു.ഏഴ് പാർട്ടികളുടെയും ഒരു സ്വസന്ത്ര എംഎൽഎയുടെയും പിന്തുണ തങ്ങൾക്കുണ്ടെന്ന് നിതീഷ് കുമാർ അവകാശപ്പെട്ടു. 2017ൽ നടന്നത് മറക്കാമെന്നും ഇത് പുതിയ അധ്യായമാണെന്നും തേജസ്വി യാദവ് പറഞ്ഞു. എല്ലാ പ്രതിപക്ഷ പാർട്ടികളും ശക്തമായി ഒരുമിച്ചു നിന്നാൽ ജനങ്ങൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെയും ബിഹാറിന്റെയും താത്പര്യം മുൻനിർത്തിയാണ് നിതീഷ് കുമാർ എൻഡിഎ സഖ്യം ഉപേക്ഷിച്ചത്. എല്ലാവർക്കും ബിജെപി ഭരണം അവസാനിപ്പിക്കണം എന്നുണ്ടായിരുന്നെന്നും തേജസ്വി കൂട്ടിച്ചേർത്തു. നിതീഷ് കുമാർ രാജിവച്ചതിന് പിന്നാലെ ബിഹാറിൽ ആർജെഡി പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങൾ ആരംഭിച്ചു.

243 അംഗ ബിഹാർ നിയമസഭയിൽ 45 അംഗങ്ങളാണ് നിതീഷ് കുമാറിന്റെ ജെഡിയുവിന് ഉള്ളത്. സ്വതന്ത്ര എംഎൽഎ സുമിത് സിങ് ജെഡിയുവിന് ഒപ്പമാണ്. എൽജെപിയുടെ രാജ് കുമാർ സിങ് ജെഡിയുവിൽ നേരത്തെ ലയിച്ചിട്ടുണ്ട്. ജിതൻ രാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ച നിതീഷിനൊപ്പം നിൽക്കുമെന്നു പ്രഖ്യാപിച്ചതോടെ ജെഡിയുവിന്റെ കണക്കിൽ വരുന്നത് 51 എംഎൽഎമാർ.

മഹാഗഡ്ബന്ധനിൽ ആർജെഡിയാണ് വലിയ കക്ഷി. 80 എംഎൽഎമാരാണ് പാർട്ടിക്കുള്ളത്. ഇതിൽ ഒരാളെ കോടതി ക്രിമിനൽ കേസിൽ ശിക്ഷിച്ചിട്ടുള്ളതിനാൽ നിലവിലെ അംഗബലം 79. ഒരാൾ കുറഞ്ഞിട്ടും ബിഹാർ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആർജെഡി തന്നെയാണ്. കോൺഗ്രസിന് 19 അംഗങ്ങളുണ്ട്. ഇടതുപക്ഷത്ത് സിപിഐഎംഎല്ലിന് 12ഉം സിപിഐക്കും സിപിഎമ്മിനും രണ്ടു വീതവും അംഗങ്ങൾ. എല്ലാവരും ചേരുമ്പോൾ ആകെ 165.ഗഡ്ബന്ധനിലെ എല്ലാ പാർട്ടികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകി സഖ്യത്തെ മുന്നോട്ടുകൊണ്ടുപോവാനാവും നിതീഷ് കുമാറിന്റെ ശ്രമം.

ബിജെപിയെ വിമർശിച്ച് തേജസ്വി യാദവ്

ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്. ബിജെപിക്ക് ആളുകളെ ഭീഷണിപ്പെടുത്തി വിലക്കെടുക്കാൻ മാത്രമേ അറിയൂ. അത്തരത്തിലുള്ള അജണ്ട ബിഹാറിൽ നടപ്പാക്കരുതെന്ന് തങ്ങൾ ആഗ്രഹിച്ചെന്നും തേജസ്വി പറഞ്ഞു.പ്രാദേശിക പാർട്ടികളെ അവസാനിപ്പിക്കണമെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞിരുന്നു. ബിഹാറിൽ ബിജെപിക്ക് ഒരു സഖ്യ കക്ഷിയും നിലവിലില്ല. അവരുമായി സഖ്യമുണ്ടാക്കുന്ന പാർട്ടികളെ ബിജെപി നശിപ്പിക്കുമെന്നതാണ് ചരിത്രം. പഞ്ചാബിലും മഹാരാഷ്ട്രയിലും അത് കണ്ടതാണെന്നും തേജസ്വി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP