Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി വിരുദ്ധ മഹാസഖ്യം ഓരോ സംസ്ഥാനത്തും പൊളിയുന്നതിനിടെ ബീഹാറിലും സിപിഎമ്മിനേയും സിപിഐയേയും കൂട്ടാതെ കോൺഗ്രസ്; സീറ്റ് കിട്ടാതെ വന്നതോടെ സിപിഐ-സിപിഎം സഖ്യ സ്ഥാനാർത്ഥിയായി കനയ്യകുമാർ; ആർജെഡിയും കോൺഗ്രസും 20:9 ഫോർമുലയിൽ ബീഹാറിൽ സീറ്റ് വിഭജനം

ബിജെപി വിരുദ്ധ മഹാസഖ്യം ഓരോ സംസ്ഥാനത്തും പൊളിയുന്നതിനിടെ ബീഹാറിലും സിപിഎമ്മിനേയും സിപിഐയേയും കൂട്ടാതെ കോൺഗ്രസ്; സീറ്റ് കിട്ടാതെ വന്നതോടെ സിപിഐ-സിപിഎം സഖ്യ സ്ഥാനാർത്ഥിയായി കനയ്യകുമാർ; ആർജെഡിയും കോൺഗ്രസും 20:9 ഫോർമുലയിൽ ബീഹാറിൽ സീറ്റ് വിഭജനം

മറുനാടൻ ഡെസ്‌ക്‌

പട്‌ന: ചെറുപാർട്ടികളെ പൂർണമായും തഴഞ്ഞ് കോൺഗ്രസ് സഖ്യമുണ്ടാക്കാൻ നോക്കുമ്പോൾ അവസാനഘട്ടത്തിൽ പല സംസ്ഥാനങ്ങളിലും മഹാസഖ്യം പൊളിഞ്ഞു പാളീസാകുന്നു. ബിജെപി ഇതര വോട്ടുകൾ ഒരു കുടക്കീഴിൽ എന്ന ആശയം ഫലവത്തായി പ്രയോഗിക്കാൻ കോൺഗ്രസിന് കഴിയാതെ വന്നതോടെ ബീഹാറിൽ ഇടതുപാർട്ടികളെ പൂർണമായും തഴഞ്ഞാണ് ഇപ്പോൾ സീറ്റ് വിഭജനം നടത്തിയിരിക്കുന്നത്.

ഇതോടെ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുമെന്ന് പറഞ്ഞ കനയ്യകുമാർ ഇക്കുറി സിപിഐ-സിപിഎം സഖ്യത്തിന്റെ പിന്തുണയോടെ സിപിഐയുടെ സ്ഥാനാർത്ഥിയായി മത്സരിക്കും. എന്നാൽ ആർജെഡിക്ക് പുറമെ മറ്റ് മൂന്ന് ചെറുപാർട്ടികളെ ബീഹാറിൽ കോൺഗ്രസ് 11 സീറ്റ് നൽകി കൂടെ നിർത്തിയിട്ടുണ്ട്. ആർജെഡിക്ക് 20 സീറ്റ് പൂർണമായും വിട്ടുനൽകുകയും ചെയ്തു. കോൺഗ്രസ് ഒമ്പത് സീറ്റിൽ മാത്രമേ മത്സരിക്കുന്നുള്ളൂ.

ഏതായാലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു പിന്നോട്ടില്ലെന്നു ജെഎൻയു വിദ്യാർത്ഥി നേതാവ് കനയ്യകുമാർ വ്യക്തമാക്കി.
ബിഹാറിലെ ബേഗുസരായി മണ്ഡലത്തിൽ സിപിഐ സ്ഥാനർഥിയായി കനയ്യകുമാർ മത്സരിക്കും. ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച തീരുമാനം ഇടതുപാർട്ടികൾ കൈക്കൊണ്ടത്. ബേഗുസരായിൽ ഇടതുപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായിരിക്കും കനയ്യകുമാർ.

നേരത്തെ, ആർജെഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന സംസ്ഥാനത്തെ പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കാനായിരുന്നു കനയ്യകുമാറിന്റെ തീരുമാനം. ഇടതുപാർട്ടികളും സഖ്യത്തിന്റെ ഭാഗമാകുമെന്നായിരുന്നു ധാരണ. കനയ്യയുടെ സ്ഥാനാർത്ഥിത്വത്തിന് ഇടതു പാർട്ടികളുടെ പിന്തുണയുമുണ്ടായിരുന്നു. എന്നാൽ സീറ്റ് വിഭജനത്തിൽ സിപിഐ, സിപിഎം കക്ഷികളെ പൂർണമായി തഴഞ്ഞ മഹാസഖ്യം കനയ്യകുമാറിനും സീറ്റ് നിഷേധിക്കുകയായിരുന്നു.

ഇടതുപാർട്ടികൾക്കു കാര്യമായ വോട്ടില്ലാത്ത ബിഹാറിൽ കനയ്യകുമാറിനെ നിർത്തിയാൽ തിരിച്ചടിയാകുമെന്ന കണക്കൂകൂട്ടലിലാണു സീറ്റ് നൽകാതിരുന്നതെന്നാണ് വാദം. ഏന്നാൽ 2014ൽ ജെഡിയുവുമായി സഖ്യമുണ്ടാക്കി മൽസരിച്ച സിപിഐ ബേഗുസരായിൽ മൂന്നാം സ്ഥാനത്താണ് എത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഏതായാലും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ബേഗുസരായിൽ ആർജെഡി നേതാവ് തൻവീർ ഹസൻ ആർജെഡി-കോൺഗ്രസ് സഖ്യ സ്ഥാനാർത്ഥിയായേക്കും.

നിലവിൽ ബിജെപി സിറ്റിങ് സീറ്റാണ് ബേഗുസരായി. അതേസമയം, കേന്ദ്രമന്ത്രി ഗിരിരാജ് സിങിനെ ബേഗുസരായിയിൽ സ്ഥാനാർത്ഥിയാക്കാനാണഅ ബിജെപി നീക്കം. ഭൂമിഹാർ സമുദായക്കാരാണ് ഗിരിരാജും കനയ്യയും എന്നതിനാൽ സമുദായ വോട്ടുകളിൽ ഇക്കുറി ഭിന്നിപ്പുണ്ടാകുമോ എന്നതാണ് ചർച്ച.

ഭൂമിഹാർ സമുദായ പിന്തുണ ഗിരിരാജിനാകുമെന്ന കണക്കുകൂട്ടലിലാണ് മഹാസഖ്യം കനയ്യയെ ഒഴിവാക്കിയതെന്നാണ് ആർജെഡി ക്യാംപ് നൽകുന്ന വിവരം. അതേസമയം, സിപിഐ, സിപിഎം കക്ഷികളെ തഴഞ്ഞ ആർജെഡി സ്വന്തം ക്വാട്ടയിൽനിന്ന് ഒരു സീറ്റ് സിപിഐഎംഎല്ലിനു നൽകുന്നുണ്ട്. ബിഹാറിൽ സ്വാധീനം കൂടുതൽ അവർക്കാണെന്ന് തിരിച്ചറിഞ്ഞാണ് ഇത്.

നിലവിൽ 20:9 ഫോർമുലയിൽ ആണ് ആർജെഡി-കോൺഗ്രസ്‌സീറ്റ് വിഭജനം. ശരദ് യാദവും ആർജെഡി സ്ഥാനാർത്ഥി ആയാണ് ഇക്കുറി മത്സരത്തിന് ഇറങ്ങുക. 40 സീറ്റിൽ 20 എണ്ണം ആർജെഡിക്ക് വിട്ടുനൽകി. കോൺഗ്രസ് ഒമ്പതിലും ഉപേന്ദ്രകുശ്വാഹയുടെ രാഷ്ട്രീയ ലോക്ദൾ അഞ്ചിടത്തും സ്ഥാനാർത്ഥികളെ നിർത്തും. ജിതൻ മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്കും മുകേഷ് സാഹ്നിയുടെ വികശീൽ ഇൻസാൻ പാർട്ടിക്ക് മൂന്നു സീറ്റും മാറ്റിവച്ചിട്ടുണ്ട്. ശരത് യാദവ് ആർജെഡി പാർട്ടി ചിഹ്നത്തിലാണ് ഇക്കുറി മത്സരിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP