Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയ കാർഷിക നിയമത്തിൽ പുകഞ്ഞ് ഉത്തരേന്ത്യയിലെ കർഷക ജനത; തങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാത്തതിന് കർഷകർ കണക്കു തീർത്തുമോ? തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ബിഹാറിൽ ബിജെപിയെ വലയ്ക്കുന്നത് എൻഡിഎ മുന്നണിയിലെ പ്രശ്‌നങ്ങൾ; സീറ്റു വിഭജന തർക്കങ്ങളിൽ ഉഴറി മുന്നണി; ഭരണ വിരുദ്ധ വികാരവും ലോക്ഡൗണും പ്രളയവും കാരണമുണ്ടായ സാമ്പത്തിക ഞെരുക്കങ്ങളും നിതീഷ് കുമാറിനും കൂട്ടർക്കും വെല്ലുവിളിയാകും; ആശ്വാസം മറുപക്ഷത്തെ തർക്കങ്ങൾ

പുതിയ കാർഷിക നിയമത്തിൽ പുകഞ്ഞ് ഉത്തരേന്ത്യയിലെ കർഷക ജനത; തങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാത്തതിന് കർഷകർ കണക്കു തീർത്തുമോ? തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ബിഹാറിൽ ബിജെപിയെ വലയ്ക്കുന്നത് എൻഡിഎ മുന്നണിയിലെ പ്രശ്‌നങ്ങൾ; സീറ്റു വിഭജന തർക്കങ്ങളിൽ ഉഴറി മുന്നണി; ഭരണ വിരുദ്ധ വികാരവും ലോക്ഡൗണും പ്രളയവും കാരണമുണ്ടായ സാമ്പത്തിക ഞെരുക്കങ്ങളും നിതീഷ് കുമാറിനും കൂട്ടർക്കും വെല്ലുവിളിയാകും; ആശ്വാസം മറുപക്ഷത്തെ തർക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: കർഷക രോഷം കണക്കിലെടുക്കാതെയാണ് കാർഷിക ബില്ലുകൾ കേന്ദ്രസർക്കാർ നിയമമാക്കി മാറ്റിയത്. ഈ തീരുമാനത്തിനെതിരെ എതിർപ്പു ശക്തമാകുന്ന ഘട്ടത്തിലാണ് ബിഹാർ തിരഞ്ഞെടുപ്പു കൂടി എത്തുന്നത്. ഈ ഘട്ടത്തിൽ ബിഹാറിലെ ഭരണമുന്നണിക്ക് മുന്നിലും ആശങ്കകൾ ഏറെയാണ്. സീറ്റു വിഭജന തർക്കങ്ങളിൽ തുടങ്ങിയ പ്രശ്‌നങ്ങളെ കൂടാതെ ഭരണ വിരുദ്ധ വികാരം കൂടി ആകുന്നതോടെ പ്രശ്‌നങ്ങൾ നിരവധിയാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

വിശാല സഖ്യത്തിൽ സീറ്റ് പങ്കുവയ്ക്കുന്നതിലുൾപ്പെടെ വ്യക്തത വരാത്ത സാഹചര്യത്തിലാണ് അതൃപ്തിയുടെ ലക്ഷണങ്ങളുമായി നേതാക്കളിൽ പലരും തലപൊക്കുന്നത്. സീറ്റ് മോഹവുമായി വളരെയേറെ പേർ ഉള്ളതിനാൽ പ്രതിപക്ഷത്തിൽ സീറ്റ് പങ്കുവയ്ക്കൽ സങ്കീർണമാണെന്ന് നേതാക്കൾ തന്നെ സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിതീഷ് കുമാർ സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടെന്നു പറയുമ്പോഴും അത് പ്രതിപക്ഷത്തിന് മുതലെടുക്കാൻ സാധിച്ചിട്ടില്ലെന്നും വിമർശനമുണ്ട്.

ഭരണ വിരുദ്ധ വികാരവും ഇക്കുറി ബിഹാറിൽ ശക്തമാണ്. ലോക്ഡൗണും പ്രളയവും കാരണമുണ്ടായ സാമ്പത്തിക ഞെരുക്കം, വിദ്യാർത്ഥികളുടെ രോഷം എന്നിവയെല്ലാം സർക്കാരിന് എതിരായുണ്ട്. പ്രതിപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ്. കർഷക ബില്ലിന്റെ സ്വാധീനവും ബിഹാറിലുണ്ട്. പക്ഷേ പഞ്ചാബിലെയും ഹരിയാനയിലെയും അത്ര ഉണ്ടാകില്ല. ഈ സാഹചര്യത്തിലും പാർട്ടി നേതൃത്വം സീറ്റുകളെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല.

ബിഹാർ തിരഞ്ഞെടുപ്പ് വിജയിക്കാൻ ബിജെപി പുതിയ തന്ത്രമാണ് സംസ്ഥാനത്ത് പയറ്റുന്നതെന്നാണു റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിഹാറിലെ മിഥില മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി എന്നിവരുടെ ശ്രമം. നരേന്ദ്ര മോദി തന്നെയാകും സ്റ്റാർ കാമ്പയിനർ ആകുക. എൻഡിഎയിലും സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം ആയില്ലെങ്കിലും നേതാക്കളെല്ലാം മിഥില മേഖലയ്ക്ക് പ്രത്യേക പരിഗണനയാണു നൽകുന്നത്. ബിഹാറിലെ 38 ജില്ലകളിൽ 22 ഉം ഉൾപ്പെടുന്നതാണു മിഥില. ഈ 22 ജില്ലകൾ മൊത്തത്തിൽ മിഥിലാഞ്ചൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. ദർഭബംഗ, മധുബനി, സുപൗൽ, അരാരിയ, പുർനിയ, കതിഹാർ, സമസ്തിപൂർ തുടങ്ങിയ ജില്ലകൾ മിഥിലയിലാണ്. കല, പെയിന്റിങ്, മഖാന പഴം, മത്സ്യം എന്നിവയ്ക്കു പേരു കേട്ട പ്രദേശമാണിത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രദേശത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തയാറായിട്ടില്ലെന്ന് ഇവിടത്തെ ജനങ്ങൾക്കും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ബിജെപി നേതാക്കൾ ഇവിടേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മത്സ്യബന്ധന മേഖലയിലെ നിരവധി പദ്ധതികളാണു കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി മിഥിലയ്ക്കായി പ്രഖ്യാപിച്ചത്. പദ്ധതികളുടെ ശിലാസ്ഥാപനവും മോദി തന്നെ നടത്തി. ബിജെപി ദേശീയ അധ്യക്ഷൻ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും യോഗങ്ങൾ വിളിച്ചുകൂട്ടി. ഇതിനുപുറമേ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും പ്രഖ്യാപിച്ചു ഒരു കൂട്ടം പദ്ധതികൾ.

നിതീഷ് കുമാറിന്റെ ജെഡിയു, ചിരാഗ് പസ്വാന്റെ ലോക്ജൻശക്തി പാർട്ടി, ജിതന്റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി ആവാം മോർച്ച എന്നീ പാർട്ടികളാണ് എൻഡിഎയിലുള്ളത്. 243 അംഗ നിയമസഭയിൽ 131 സീറ്റുകളാണ് നിലവിൽ എൻഡിഎയ്ക്കുള്ളത്. വിശാലസഖ്യത്തിന് 101 സീറ്റുകളുണ്ട് (11 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു). 2015 നിയമസഭാ തിരഞ്ഞെടുപ്പിൽ വിശാല സഖ്യത്തിന്റെ ഭാഗമായിരുന്ന നിതീഷ് കുമാറിന്റെ പാർട്ടി 71 ഇടത്താണു വിജയിച്ചത്. ആർജെഡി 80 സീറ്റുകളും കോൺഗ്രസ് 27 സീറ്റുകളും നേടി. അന്ന് ഒറ്റയ്ക്ക് 157 സീറ്റിൽ മത്സരിച്ച ബിജെപി 53 സീറ്റ് നേടി. തുടർന്ന് വിശാല സഖ്യം നിതീഷ് കുമാറിന്റെ കീഴിൽ സർക്കാരുണ്ടാക്കി. എന്നാൽ പിന്നീട് സഖ്യം ഉപേക്ഷിച്ച നിതീഷ് കുമാർ ബിജെപിയെ കൂട്ടുപിടിച്ച് ബിഹാറിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു.

അതേസമയം മറുവശത്തും പ്രശ്‌നങ്ങൾ ഏറെയാണ്. മുസ്‌ലിം വോട്ടുകൾ ഏറെയുള്ള മേഖലയിൽ എഐഎംഐഎം (ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്‌ലിമീൻ) പ്രധാന കക്ഷിയാകുകയാണെന്നാണു പ്രതിപക്ഷത്തിന്റെ നിലപാട്. കിഷൻഗഞ്ച് ഉപതിരഞ്ഞെടുപ്പിൽ എഐഎംഐഎം സ്ഥാനാർത്ഥി വിജയിച്ചിരുന്നു. കുറച്ചുപേർ ബിജെപിക്ക് പകരക്കാരായി അവരെയാണു കാണുന്നത് പ്രദേശത്തെ ഒരു ആർജെഡി നേതാവ് പറഞ്ഞു. എഐഎംഐഎം പ്രതിപക്ഷത്തിനാണു ഭീഷണിയാകുക. വളരെ കുറച്ചു സീറ്റുകളിൽ മാത്രം അവർ വിജയിച്ചാലും പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്ന അവസ്ഥയായിരിക്കും.

ബിജെപിക്കു പകരക്കാരായി വരുന്നവർ ഞങ്ങൾ മാത്രമാണെന്നു വോട്ടർമാരെ അറിയിക്കേണ്ടതുണ്ട്. അമ്പതോളം സീറ്റുകളിൽ മത്സരിക്കാനുള്ള താൽപര്യം എഐഎംഐഎം ഇപ്പോൾ തന്നെ അറിയിച്ചിട്ടുണ്ട്. അതിൽ ഭൂരിഭാഗവും സീമാഞ്ചലിലാണ്. നമ്മളെന്തിനാണു സമയം പാഴാക്കുന്നത് ആർജെഡി നേതാവ് ചോദിച്ചു. അതേസമയം സ്ഥാനാർത്ഥികളുടെ കാര്യം നേരത്തേ പറയുന്നത് അത്ര നല്ലതല്ലെന്നാണു സീറ്റ് വിഭജന ചർച്ചകളുടെ ഭാഗമായ പ്രതിപക്ഷ നേതാക്കൾ പറയുന്നത്. സീറ്റു വിഭജനത്തിലെ പ്രശ്‌ന പരിഹാരം ഒട്ടും എളുപ്പമല്ല. പ്രതിപക്ഷത്തിൽ ആർജെഡിയാണ് ഏറ്റവും കരുത്തർ. എന്നാൽ മറ്റുള്ളവർക്കു പരസ്പരം വിശ്വാസമില്ല.

ഇടതുകക്ഷികൾ കാലഹരണപ്പെട്ടുപോയതായി ചിലർ കരുതുന്നു. ആർഎസ്എൽപി, വിഐപി കക്ഷികളുടെ എംഎൽഎമാർ തിരഞ്ഞെടുപ്പിന് ശേഷം ഒരു പ്രതിസന്ധിയുണ്ടായാൽ മറുപക്ഷത്തേക്കു ചാടിപ്പോകാമെന്നു ചിലർ കരുതുന്നു. പ്രതിപക്ഷത്തിലെ ഏറ്റവും കരുത്തരാണെന്നാണു കോൺഗ്രസ് സ്വയം അവകാശപ്പെടുന്നത്. ഒരേയൊരു കേഡറുകൾ തങ്ങളാണെന്നും വിശ്വസിക്കാൻ കൊള്ളാവുന്നവരും അവരാണെന്നും ഇടതുപാർട്ടികൾ പറയുന്നു പേരുവെളിപ്പെടുത്താത്ത പ്രതിപക്ഷ കക്ഷിയിലെ നേതാവ് പ്രതികരിച്ചു.

സ്ഥാനാർത്ഥികളെ നേരത്തേ പ്രഖ്യാപിച്ചാൽ സ്വന്തം പാർട്ടികളിൽ തന്നെ പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുള്ളത് കക്ഷികൾ മുൻകൂട്ടി കാണുന്നുണ്ട്. എന്നാൽ മാധ്യമങ്ങളുടെ മുന്നിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചാലാണ് ഇത് പ്രശ്‌നമാകുകയെന്നാണു സീറ്റ്‌മോഹികളുടെ വാദം. സ്ഥാനാർത്ഥികളാക്കാൻ ഉദ്ദേശിക്കുന്നവരോട് അതു പറഞ്ഞാൽ, അതനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കും. ബിഹാർ പ്രതിപക്ഷത്തിൽ അങ്ങനെ പോലും ഉണ്ടാകുന്നില്ലെന്നും നേതാക്കൾ പരാതിപ്പെട്ടു. സീറ്റ് വിഭജന ചർച്ചയിൽ ഒരാഴ്ചയ്ക്കു മുൻപ് ഉണ്ടായ സാഹചര്യത്തേക്കാൾ പ്രതിപക്ഷം ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നാണു പൊതുവെയുള്ള വിലയിരുത്തൽ. കഴിഞ്ഞ തവണ വിജയിച്ച എല്ലായിടത്തും വീണ്ടും മത്സരിക്കുമെന്ന ആർജെഡിയുടെ ബലം പിടിത്തത്തിന് ഇളക്കമുണ്ടെന്നാണു പ്രതിപക്ഷത്തെ മറ്റു കക്ഷികൾ കണക്കുകൂട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP