Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനഹിത പരിശോധനയിൽ 93.3 ശതമാനം പേർ പിന്തുണച്ചത് ഭഗവന്ദ് മനിനെ; പഞ്ചാബിൽ ആംആദ്മി പാർട്ടിയെ ഭഗവന്ദ് മൻ നയിക്കും; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ

ജനഹിത പരിശോധനയിൽ 93.3 ശതമാനം പേർ പിന്തുണച്ചത് ഭഗവന്ദ് മനിനെ; പഞ്ചാബിൽ ആംആദ്മി പാർട്ടിയെ ഭഗവന്ദ് മൻ നയിക്കും; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ

മറുനാടൻ മലയാളി ബ്യൂറോ

മൊഹാലി: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ ഭഗവന്ദ് മൻ നയിക്കും. ഭഗവന്ദ് മന്നിനെ ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളാണ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്.

ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകണമെന്ന അഭിപ്രായം രേഖപ്പെടുത്താൻ പഞ്ചാബിലെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി പ്രത്യേക ഫോൺ നമ്പറും പ്രചരിപ്പിച്ചിരുന്നു. ജനഹിത പരിശോധനയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഭഗവന്ദ് മാനെ 93.3 ശതമാനം പേർ പിന്തുണച്ചതായി കെജ് രിവാൾ വ്യക്തമാക്കി. നിലവിൽ പഞ്ചാബ് സാങ് രൂർ മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭ എംപിയാണ് ഭഗവന്ദ് മൻ.

ജനപ്രിയ ടെലിവിഷൻ ഷോകളിലും സിനിമകളിലും ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രശസ്തനായ ഭഗവന്ദ് മൻ 2011ലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. മൺപ്രീത് സിങ് ബാദൽ നേതൃത്വം നൽകുന്ന പഞ്ചാബ് പീപ്പിൾസ് പാർട്ടിയിലാണ് അംഗമായത്. 2012ൽ ലെഹ് രഗാഗ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായെങ്കിലും പരാജയപ്പെട്ടു.

2014ൽ ആം ആദ്മി പാർട്ടിയിൽ ചേർന്ന ഭഗവന്ദ്, സാങ് രൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടി. ശിരോമണി അകാലി ദൾ നേതാവ് സുഖ്‌ദേവ് സിങ് ദിൻസയെയാണ് അന്ന് പരാജയപ്പെടുത്തിയത്. 2019ൽ രണ്ടാമതും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

177 അംഗ പഞ്ചാബ് നിയമസഭയിലേക്ക് ഫെബ്രുവരി 20നാണ് വോട്ടെടുപ്പ് നടക്കുക. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP