Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഴുവൻ സീറ്റിലും തനിച്ച് മത്സരിക്കുമെന്ന് ബിജെപി; ശിരോമണി അകാലിദൾ ചെകുത്താനും ആഴക്കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്; കാർഷിക ബില്ലിനെ തുടർന്നുള്ള തർക്കങ്ങളുടെ പേരിൽ പ‍ഞ്ചാബ് രാഷ്ട്രീയം പുകയുന്നു

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഴുവൻ സീറ്റിലും തനിച്ച് മത്സരിക്കുമെന്ന് ബിജെപി; ശിരോമണി അകാലിദൾ ചെകുത്താനും ആഴക്കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്; കാർഷിക ബില്ലിനെ തുടർന്നുള്ള തർക്കങ്ങളുടെ പേരിൽ പ‍ഞ്ചാബ് രാഷ്ട്രീയം പുകയുന്നു

മറുനാടൻ ഡെസ്‌ക്‌

ചണ്ഡീഗഡ്: ശിരോമണി അകാലിദൾ എൻഡിഎ സഖ്യം വിട്ടതിന് പിന്നാലെ 2022 ലെ പഞ്ചാബ്നിയമസഭാ തെരഞ്ഞെടുപ്പിൽ 117 സീറ്റുകളിലും മത്സരിക്കാൻ പാർട്ടി തയാറാണെന്ന് വ്യക്തമാക്കി ബിജെപി. മുതിർന്ന ബിജെപി നേതാവ് മദൻ മോഹൻ മിത്തലാണ് സംസ്ഥാനത്ത് പാർട്ടി തനിച്ച് മത്സരിക്കുമെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയത്. നിരവധി അകാലി നേതാക്കൾ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ബിജെപിയിലേക്ക് വരാൻ ആഗ്രഹിക്കുന്നുവെന്നും മദൻ മോഹൻ മിത്തൽ അവകാശപ്പെട്ടു. ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കിൽ ശിരോമണി അകാലിദളിന് ഭൂരിപക്ഷം ലഭിക്കില്ലെന്നും മിത്തൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ശിരോമണി അകാലി ദളിന്റെ തീരുമാനത്തെ വിമർശിച്ച് കോൺ​ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് രം​ഗത്തെത്തി.

കാർഷിക ബില്ലുകളെ അകലാദികൾ നേരത്തെ പിന്തുണച്ചിരുന്നു. എന്നാൽ പിന്നീടുണ്ടായ നിലപാട് മാറ്റം മൂലം അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ബാദൽ ചെകുത്താനും ആഴക്കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലായി. അകാലിദൾ ഇപ്പോൾ പഞ്ചാബിലോ കേന്ദ്രത്തിലോ സ്ഥാനമില്ലാത്തവിധത്തിൽ പ്രശ്‌നത്തിലായിരിക്കുന്നു. അകാലിദളിന്റെ നിലപാട് മാറ്റം കർഷക പ്രതിഷേധത്തെ തുടർന്നാണെന്നും അമരീന്ദർ സിങ് പറഞ്ഞു. രാഷ്ട്രീയ നിർബന്ധങ്ങളുടെ പിന്നാലെയുള്ള നിരാശാജനകമായ നീക്കമെന്നാണ് തീരുമാനത്തെ അമരീന്ദർ സിങ് വിശേഷിപ്പിച്ചത്.

കാർഷിക ബില്ലിന്റെ ഗുണങ്ങളെക്കുറിച്ച് പഞ്ചാബിലെ കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ അകാലിദൾ പരാജയപ്പെട്ടുവെന്ന് ബിജെപി വ്യക്തമാക്കിയതോടെ അകാലിദളിന് മുമ്പിൽ മറ്റ് മാർഗ്ഗങ്ങളില്ലാതായി. പിന്നാലെയാണ് സഖ്യം വിട്ടത്. ശിരോമണി അകാലിദളിന്റെ തീരുമാനത്തിൽ ധാർമിക അടിത്തറയില്ല. കർഷക ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻ.ഡി.എയുമായുള്ള സഖ്യമുപേക്ഷിക്കാൻ ശിരോമണി അകാലിദൾ തയ്യാറാവണമെന്ന് അഭിപ്രായപ്പെട്ട് നേരത്തെ അമരീന്ദർ സിങ് രംഗത്തെത്തിയിരുന്നു.

കാർഷിക ബിൽ വിഷയത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ചയാണ് എൻഡിഎ വിടുന്നതായി ശിരോമണി അകാലിദൾ പ്രഖ്യാപിച്ചത്. അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ബാദലിന്റ നേതൃത്വത്തിൽ നടന്ന യോഗത്തിലായിരുന്നു സഖ്യം വിടാനുള്ള തീരുമാനം കൈക്കൊണ്ടത്. കാർഷിക വിളകളുടെ മിനിമം താങ്ങുവില ഉറപ്പാക്കുന്നതിന് നിയമപരമായ സംരക്ഷണം നൽകാൻ കേന്ദ്രസർക്കാർ വിസമ്മതിച്ചതാണ് അകാലിദളിന്റെ തീരുമാനത്തിന് പിന്നിൽ. പ്രതിപക്ഷത്തിന്റെ പ്രതിഷേധം അവഗണിച്ച് കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസാക്കിയതിന് പിന്നാലെയാണ് സുഖ്ബീർ ബാദലിന്റെ ഭാര്യ ഹർസിമ്രത്ത് കൗർ കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജിവെച്ചിരുന്നു. 2017ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 23 സീറ്റുകളിലാണ് ബിജെപി മത്സരിച്ചപ്പോൾ ശേഷിക്കുന്ന 94 സീറ്റുകളിലും അകാലിദളായിരുന്നു മത്സരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP