Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസും ഇടതുമായുള്ള കൂട്ടുകെട്ട് ബിഹാറിൽ മാത്രം; ഡൂ ഓർ ഡൈ ബാറ്റിൽ നടക്കുന്ന പശ്ചിമബംഗാളിൽ ബിജെപിയെ തുരത്തണം; ആർജെഡിയുടെ പിന്തുണ മമത ദീദിക്ക്; കൊൽക്കത്തയിൽ മമതയുമായി കൂടിക്കാഴ്ച നടത്തി തേജസ്വി യാദവ്; ബംഗാളിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു

കോൺഗ്രസും ഇടതുമായുള്ള കൂട്ടുകെട്ട് ബിഹാറിൽ മാത്രം; ഡൂ ഓർ ഡൈ ബാറ്റിൽ നടക്കുന്ന പശ്ചിമബംഗാളിൽ ബിജെപിയെ തുരത്തണം; ആർജെഡിയുടെ പിന്തുണ മമത ദീദിക്ക്; കൊൽക്കത്തയിൽ മമതയുമായി കൂടിക്കാഴ്ച നടത്തി തേജസ്വി യാദവ്; ബംഗാളിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ഡൂ ഓർ ഡൈ ബാറ്റിൽ നടക്കുന്ന പശ്ചിമബംഗാളിൽ രാഷ്ട്രീയ സമവാക്യങ്ങളിൽ പൊടുന്നനെ മാറ്റം. ബിഹാറിൽ കോൺഗ്രസിന്റെ സഖ്യകകക്ഷിയായ ആർജെഡി തൃണമൂലിനും മമത ബാനർജിക്കും പിന്തുണ പ്രഖ്യാപിച്ചു. തേജസ്വി യാദവ് കൊൽക്കത്തയിൽ എത്തി മമതയുമായി കൂടിക്കാഴ്ച നടത്തി. സീറ്റുവിഭജനം അടക്കമുള്ള കാര്യങ്ങൾ ചർച്ചയായെന്നാ്ണ് സൂചന.

ഇടതിനും കോൺഗ്രസിനും ഒപ്പമുള്ള ആർജെഡിയുടെ സഖ്യം ബിഹാറിൽ മാത്രമേയുളാളു. ബിജെപിക്കെതിരെ പോരാടുന്നതും ദീദിയുടെ കരങ്ങൾക്ക് കരുത്തുപകരുന്നതും ഞങ്ങളുടെ കടമയാണ്, തേജസ്വി യാദവ് പറഞ്ഞു. ബംഗാളിൽ ഹിന്ദി സംസാരിക്കുന്ന വോട്ടർമാർ അനവധിയുണ്ടെന്നും, താനും തന്റെ പിതാവ് ലാലുപ്രസാദ് യാദവും മമതയെ പൂർണമായി പിന്തുണയ്ക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
.
വിവേകപൂർവം തിരഞ്ഞെടുപ്പിൽ പങ്കുചേരാൻ ബിഹാറിൽ നിന്നുള്ളവരോട് അഭ്യർത്ഥിക്കുന്നു. ബിജെപിയെ നോക്കൂ...എല്ലാവരും അവരുടെ ജോലി മാറ്റിവച്ച് ബംഗാളിൽ എത്തിയിരിക്കുന്നു. മമതയും സന്തോഷം മറച്ചുവച്ചില്ല. ലാലു പ്രസാദ് യാദവിനെ ജയിലിൽ നിന്ന് വിടാത്തതിന് കാരണം അവരുടെ ഭയമാണ്. കാരണം ലാലു പുറത്തിറങ്ങിയാൽ, നവംബറിലെ ബിഹാർ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് അവർക്ക് അറിയാമായിരുന്നു.
അവർ വഞ്ചന കാട്ടിയാണ് ബിഹാറില് ജയിച്ചത്. തേജസ്വി പോരാടുകയാണ്. ഞാനും പോരാടുകയാണ്. കണ്ടോ തിരഞ്ഞെടുപ്പ് തീയതികൾ അവർ നിശ്ചയിച്ചത്. എട്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിന് എതിരെയുള്ള വിമർശനം മമത ആവർത്തിച്ചു.

ബംഗാളിൽ മുഖ്യ പോരാട്ടം തൃണമൂലും ബിജെപിയും തമ്മിലാണെങ്കിലും, കോൺഗ്രസും ഇടതുപക്ഷവും ശക്തിപ്രകടനത്തിൽ കുറവുവരുത്തുന്നില്ല. സമീപ സംസ്ഥാനമായ ബിഹാറിൽ ബിജെപിയും നിതീഷ് കുമാറും തേജസ്വിയുടെ ശക്തമായ പോരാട്ടത്തെ അതിജീവിച്ചാണ് ഭരണം നിലനിർത്തിയത്. ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കോൺ്ഗ്രസിന്റേത് ദയനീയ പ്രകടനമായിരുന്നു. തേജസ്വി-മമത കൂട്ടുകെട്ടിനെ കുറിച്ച് പ്രതികരിക്കാൻ കോൺ്ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി തയ്യാറായില്ല.

തിങ്കളാഴ്ച പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകിയേക്കുമെന്നാണ് റിപ്പോർട്ട്. 10-12 സീറ്റുകളിൽ മത്സരിക്കാനാണ് ആർ.ജെ.ഡി നീക്കം.ബീഹാറി വോട്ടർമാരുള്ള ഹൗറ, വെസ്റ്റ് ബർധൗൻ, കൊൽക്കത്തയിലെ ചില മണ്ഡലങ്ങൾ എന്നിവിടങ്ങളാണ് ആർ.ജെ.ഡി ലക്ഷ്യമിടുന്നത്. തൃണമൂലിന്റെ തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്ന പ്രശാന്ത് കിഷോർ ഞായറാഴ്ച ആർ.ജെ.ഡി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.നേരത്തെ സമാജ്വാദി പാർട്ടിയും മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP