Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിജെപി ബീഫ് നിരോധനത്തിന് അനുകൂലമല്ല; കേരളീയർ തുടർന്നും ബീഫ് കഴിക്കും; മോദി അധികാരത്തിൽ എത്തി മൂന്ന് കൊല്ലം കഴിഞ്ഞപ്പോൾ എത്ര പള്ളികൾ കത്തിച്ചു? ബീഫ് വിഷയത്തിൽ ബിജെപി നിലപാടിനെ തള്ളി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം

ബിജെപി ബീഫ് നിരോധനത്തിന് അനുകൂലമല്ല; കേരളീയർ തുടർന്നും ബീഫ് കഴിക്കും; മോദി അധികാരത്തിൽ എത്തി മൂന്ന് കൊല്ലം കഴിഞ്ഞപ്പോൾ എത്ര പള്ളികൾ കത്തിച്ചു? ബീഫ് വിഷയത്തിൽ ബിജെപി നിലപാടിനെ തള്ളി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം

ന്യൂഡൽഹി: കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയാണ് അൽഫോൻസ് കണ്ണന്താനും. ടൂറിസം ഭക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്ന വിഷയമാണ് താനും. അതുകൊണ്ട് തന്നെ ഇന്ത്യയിൽ എത്തുന്ന സായിപ്പന്മാർക്ക് ബീഫ് കഴിക്കണം എന്നു തോന്നിയാൽ തീർച്ഛയായും അതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കണം. ഇക്കാര്യത്തിൽ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനൊപ്പമാണ് അൽഫോൻസിന്റെയും മനസ്. എന്നാൽ, ആർഎസിഎസിന്റെയും പ്രഖ്യാപിത നയം ഇതല്ല താനും. എന്തായാലും മന്ത്രിയായി ചാർജ്ജെടുത്ത അൽഫോൻസ് കണ്ണന്താനം ബിജെപിയെ ബീഫ് നയത്തെ തള്ളിക്കളഞ്ഞിരിക്കയാണ്.

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ബീഫ് വിഷയത്തിൽ തുറന്ന അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയത്. കേരളീയർ തുടർന്നും ബീഫ് കഴിക്കുമെന്നും അതിൽ ബിജെപിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും കണ്ണന്താനം വ്യക്തമാക്കി. ബീഫ് കഴിക്കരുതെന്ന് ബിജെപി ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ വാക്കുകളെ കൂട്ടുപിടിച്ചാണ് ബീഫ് വിഷയത്തിൽ അൽഫോൻസ് കണ്ണന്താനം നിലപാടു വ്യക്തമാക്കിയത്. ബീഫ് പ്രശ്‌നം കത്തിനിൽക്കുമ്പോഴും ഗോവക്കാർ ബീഫ് കഴിക്കുമെന്ന് ബിജെപി നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കർ നിലപാടെടുത്ത കാര്യം ചൂണ്ടിക്കാട്ടിയ കണ്ണന്താനം, അതേ രീതിയിൽ കേരളീയരും തുടർന്നും ബീഫ് കഴിക്കുമെന്ന് വ്യക്തമാക്കി.

ബീഫ് കഴിക്കരുതെന്ന് ബിജെപി ആരോടും പറഞ്ഞിട്ടില്ല. ആരുടെയും ഭക്ഷണശീലങ്ങളെ നിയന്ത്രിക്കാൻ ബിജെപി ആഗ്രഹിക്കുന്നുമില്ല. അത് ജനങ്ങളുടെ ഇഷ്ടമാണ് കണ്ണന്താനം പറഞ്ഞു. ബിജെപി ഭരിക്കുന്ന ഗോവ പോലുള്ള സംസ്ഥാനങ്ങളിൽ ബീഫ് യഥേഷ്ടം കഴിക്കുമ്പോൾ, കേരളത്തിൽ എന്തു പ്രശ്‌നമാണുള്ളതെന്നും കണ്ണന്താനം ചോദിച്ചു.

രാജ്യത്ത് 21 സംസ്ഥാനങ്ങളിൽ ഗോവധം നിരോധിച്ചിട്ടുണ്ടെങ്കിലും അതിനു തയാറാകാത്ത എട്ടു സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയപ്പോൾ അതിനെതിരെ ഏറ്റവുമധികം പ്രതിഷേധം ഉയർന്ന സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. ഈ സാഹചര്യത്തിലാണ് ബീഫ് കഴിക്കുന്നതിനെ അനുകൂലിച്ചുകൊണ്ടുള്ള കണ്ണന്താനത്തിന്റെ പ്രസ്താവന.

ബിജെപിക്കും ക്രിസ്ത്യൻ സമൂഹത്തിനുമിടയിലുള്ള പാലമായി താൻ പ്രവർത്തിക്കുമെന്നും കണ്ണന്താനം വ്യക്തമാക്കി. ബിജെപിക്കെതിരെ ക്രിസ്ത്യൻ സമൂഹം ഉന്നയിച്ചു വരുന്ന ആരോപണങ്ങൾ ചില തൽപര കക്ഷികൾ പ്രത്യേക അജണ്ടകളുടെ ഭാഗമായി പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2014ൽ ഇതുപോലുള്ള ഒട്ടേറെ പ്രചാരണങ്ങൾ വ്യാപകമായിരുന്നു. നരേന്ദ്ര മോദി അധികാരത്തിൽ വന്നാൽ ഇന്ത്യയിലെ ക്രിസ്ത്യാനികളെ ചുട്ടെരിക്കും, ക്രിസ്ത്യൻ പള്ളികൾ തകർക്കും എന്നൊക്കെയായിരുന്നു പ്രചാരണങ്ങൾ. എന്നാൽ സംഭവിച്ചത് മറിച്ചാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള വിശ്വാസം പിന്തുടരൂ എന്നാണ് അദ്ദേഹം ആവർത്തിച്ചു പറയുന്നത്. അതിന് എന്തു സംരക്ഷണം വേണമെങ്കിലും തരാമെന്നും അദ്ദേഹം ഉറപ്പു നൽകുന്നുണ്ട്. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്ന കാര്യത്തിൽ അഭിനന്ദനാർഹമായ പ്രവർത്തനാണ് മോദി കാഴ്ചവച്ചിട്ടുള്ളത് കണ്ണന്താനം പറഞ്ഞു.

ടൂറിസം വകുപ്പിന് പുറമേ ഇലക്ട്രോണിക്‌സ്, ഐ.ടി മന്ത്രാലയങ്ങളുടെ സഹമന്ത്രിസ്ഥാനവുമാണ് അൽഫോൻസ് കണ്ണന്താനത്തിന് ഉള്ളത്. ഇന്നലെയാണ് അദ്ദേഹം ഔദ്യോഗികമായി ഏറ്റെടുത്തത്. കേരളത്തിന്റെ ടൂറിസം വികസനത്തിനായി സംസ്ഥാനസർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഡൽഹി സൻസദ് മാർഗിലെ ടൂറിസം മന്ത്രാലയത്തിലേക്ക് നിയുക്ത മന്ത്രിയെത്തി. ടൂറിസം സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സ്വീകരണം. തുടർന്ന് അനൗദ്യോഗിക ചർച്ച. സ്ഥാനമൊഴിയുന്ന കേന്ദ്രടൂറിസം മന്ത്രി മഹേഷ് ശർമയുടെ സാന്നിധ്യത്തിൽ മന്ത്രാലയത്തിന്റെ ചുമതലയേറ്റു.

ആരാധനാലയങ്ങളുടേയും വിദ്യാലയങ്ങളുടേയും 50 മീറ്റർ പരിധിക്കുള്ളിൽ ബാറുകൾ അനുവദിക്കാനുള്ള കേരളസർക്കാർ തീരുമാനത്തിനെതിരെയുള്ള ക്രിസ്തീയ സഭകളുടെ ആശങ്കകൾ, സംസ്ഥാനസർക്കാർ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ്ഇലക്ട്രോണിക്‌സ്, ഐ.ടി മന്ത്രാലയങ്ങളുടെ സഹമന്ത്രിസ്ഥാനം ഏറ്റെടുത്തത്. രാവിലെ നോയ്്ഡയിലെ വീട്ടിൽ പ്രാർത്ഥനയ്ക്കുശേഷമാണ് ഡൽഹിയിലേക്ക് തിരിച്ചത്. മകൻ ആദർശും കൂടെയുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP