Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; പശുവിനെ സംരക്ഷിത ദേശീയ അസ്തിത്വമായി പ്രഖ്യാപിക്കണം; ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരണം; ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം'; ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്തെഴുതി അയോധ്യയിലെ മഹന്ത് പരംഹൻസ് ദാസ്

'ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; പശുവിനെ സംരക്ഷിത ദേശീയ അസ്തിത്വമായി പ്രഖ്യാപിക്കണം; ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരണം; ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം'; ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്തെഴുതി അയോധ്യയിലെ മഹന്ത് പരംഹൻസ് ദാസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നതടക്കമുള്ള തന്റെ ഏഴ് ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് അയോധ്യയിലെ മഹന്ത് പരംഹൻസ് ദാസ്. ആയിരക്കണക്കിന് അനുയാികൾ ഉള്ള സന്യാസി ഇക്കാര്യങ്ങൾ ഉന്നയിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അടക്കം കത്ത് എഴുതിയിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കാനും അനുമതി തേടിയിട്ടുണ്ട്. കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവർക്കും കൈമാറി.

ദേശീയ താൽപര്യം മുൻനിർത്തി, രാജ്യത്തിന്റെ മറ്റൊരു വിഭജനം തടയുകയെന്ന ലക്ഷ്യമാണു തനിക്കുള്ളതെന്നാണു മഹന്ത് പറയുന്നത്. ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരിക, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക, ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക, പെൺകുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസം, യുവാക്കൾക്കു തൊഴിൽ, പശുവിനെ സംരക്ഷിത ദേശീയ അസ്തിത്വമായി പ്രഖ്യാപിക്കുക, രാമായണത്തെ ദേശീയ ഇതിഹാസമായി പ്രഖ്യാപിക്കുകയും എല്ലാ സിലബസുകളിലും ഉൾപ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

'ഏഴ് ആവശ്യങ്ങളടങ്ങിയ കത്ത് ഞാൻ രാഷ്ട്രപതിക്ക് അയച്ചു. ഈ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ എന്റെ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്' മഹന്ത് പറഞ്ഞു. ഹിന്ദു രാഷ്ട്രം എന്ന തന്റെ ആവശ്യത്തിനായി ഒക്ടോബറിൽ മഹന്ത് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നില വഷളാകാൻ തുടങ്ങിയപ്പോൾ പൊലീസ് നിർബന്ധപൂർവം ഉപവാസം അവസാനിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP