Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളം അടക്കം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് ഏഴിന് പ്രഖ്യാപിക്കുമോ? സൂചന നൽകി പ്രധാനമന്ത്രി; മാർച്ച് ഏഴിനാണ് കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്ന ഊഹത്തിൽ താൻ ഈ സംസ്ഥാനങ്ങളിൽ കഴിവതും തവണ എത്താൻ ശ്രമിക്കുമെന്നും മോദി

കേരളം അടക്കം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് ഏഴിന് പ്രഖ്യാപിക്കുമോ? സൂചന നൽകി പ്രധാനമന്ത്രി; മാർച്ച് ഏഴിനാണ് കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്ന ഊഹത്തിൽ താൻ ഈ സംസ്ഥാനങ്ങളിൽ കഴിവതും തവണ എത്താൻ ശ്രമിക്കുമെന്നും മോദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളം അടക്കം നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസം, ബംഗാൾ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് കേരളത്തിന് ഒപ്പം തിരഞ്ഞെടുപ്പ് നടക്കുക.

അസമിൽ ഒരുപരിപാടിയിൽ പങ്കെടുക്കവേയാണ് പ്രധാനമന്ത്രി ഈ സൂചന നൽകിയത്. കഴിഞ്ഞ വട്ടം മാർച്ച് നാലിനായിരുന്നു തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. ഇത്തവണയും മാർച്ച് ആദ്യവാരം പ്രഖ്യാപിച്ചേക്കുമെന്നാണ് എന്റെ വിശ്വാസം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലിയാണല്ലോ എന്നും മോദി പറഞ്ഞു.

മാർച്ച് ഏഴിനാണ് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുക എന്ന കണക്കുകൂട്ടലിൽ, അതിന് മുമ്പ് അസമിലും ബംഗാളിലും, തമിഴ്‌നാട്ടിലും, കേരളത്തിലും പുതുച്ചേരിയിലും കഴിയുന്നിടത്തോളം എത്താനായിരിക്കും തന്റെ പരിശ്രമമെന്നും മോദി കൂട്ടിച്ചേർത്തു. ഫെബ്രുവരി അവസാനവാരം അല്ലെങ്കിൽ മാർച്ച് ആദ്യം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഫെബ്രുവരി 27ന് കേരളത്തിൽ വീണ്ടും പ്രചാരണത്തിന് പ്രധാനമന്ത്രി എത്തുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.

ഏപ്രിൽ-മെയ്‌ മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ കേരളം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ കമ്മീഷൻ പ്രതിനിധികൾ നേരിട്ടെത്തി സ്ഥിഗതികൾ വിലയിരുത്തിയിരുന്നു.

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് മുന്നൊരുക്കങ്ങൾ വിലയിരുത്താനാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയത്.

ഏപ്രിൽ പകുതിയോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുപാർട്ടികൾ കമ്മീഷനോട് ആവശ്യപ്പെട്ടു. എന്നാൽ, മെയ്‌ മാസത്തിൽ മതിയെന്നാണ് ബിജെപിയുടെ നിലപാട്. ഏപ്രിൽ എട്ടിനും 12 നും ഇടയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. വോട്ടർ പട്ടികയിൽ ഇരട്ടിപ്പ് ഒഴിവാക്കണം. വോട്ടിങ് രാവിലെ ഏഴ് മുതൽ അഞ്ച് വരെ മതി. സമയം നീട്ടേണ്ടതില്ലെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

മെയ്‌ 16 നാണ് കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് നടന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടി. റമസാൻ വ്രതം കഴിഞ്ഞതിനു ശേഷം തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണ് ബിജെപിയുടെ നിലപാട്. പോസ്റ്റൽ വോട്ടിന്റെ കാര്യത്തിൽ കൃത്യമായ നിയന്ത്രണം വേണം. 80 കഴിഞ്ഞവർക്കും കോവിഡ് രോഗികൾക്കും അംഗവൈകല്യം ഉള്ളവർക്കും പോസ്റ്റൽ വോട്ട് അനുവദിക്കുമ്പോൾ അത് വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ബിജെപി കമ്മീഷനെ അറിയിച്ചു. കേന്ദ്രസേന പ്രശ്നബാധിത ബൂത്തുകളിൽ രണ്ടാഴ്ച മുൻപെങ്കിലും എത്തി നിയന്ത്രണമേറ്റെടുക്കണമെന്ന നിർദ്ദേശവും ബിജെപി മുന്നോട്ടുവച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിലെ കോവിഡ് വ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു. നിയന്ത്രണങ്ങളോടെയാണെങ്കിലും കലാശക്കൊട്ടിനു അനുമതി വേണമെന്നാണ് മുന്നണികൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.കള്ളവോട്ട് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP